Bharat Ratna To Lal Krishna Advani: ലാൽ കൃഷ്ണ അദ്വാനിക്ക് ഭാരതരത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി
New Delhi: രാജ്യത്തെ പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്ന ബിജെപി മുതിർന്ന നേതാവ് എൽ.കെ അദ്വാനിക്ക് സമ്മാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോം എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഒപ്പം അധ്വാനിയെ പ്രശംസിച്ച് കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്..
അദ്വാനി ജീവിതകാലം മുഴുവൻ രാഷ്ട്രീയത്തിനായി നടത്തിയ സമർപ്പണം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ വികസനത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ ഉയർത്തിക്കാട്ടിക്കൊണ്ട് മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന എൽ.കെ അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചതിൽ പ്രധാനമന്ത്രി മോദി അതിയായ സന്തോഷം പ്രകടിപ്പിച്ചു.
Also Read: Thanner Komban death: തണ്ണീർക്കൊമ്പന്റെ പോസ്റ്റുമോർട്ടം കേരളവും കർണാടകയും സംയുക്തമായി നടത്തും; എ കെ ശശീന്ദ്രൻ
അദ്വാനിയുടെ പാർലമെന്‍ററി ഇടപെടലുകൾ മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചകളാൽ നിറഞ്ഞതുമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, രാഷ്ട്രീയത്തിനായുള്ള അദ്വാനിയുടെ ജീവിതകാലം മുഴുവൻ നീണ്ട അർപ്പണബോധത്തെ പ്രശംസിച്ചു.
I am very happy to share that Shri LK Advani Ji will be conferred the Bharat Ratna. I also spoke to him and congratulated him on being conferred this honour. One of the most respected statesmen of our times, his contribution to the development of India is monumental. His is a… pic.twitter.com/Ya78qjJbPK
— Narendra Modi (@narendramodi) February 3, 2024
"ശ്രീ എൽ.കെ. അദ്വാനി ജിക്ക് ഭാരതരത്‌നം നൽകുമെന്ന കാര്യം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാനും അദ്ദേഹത്തോട് സംസാരിക്കുകയും ഈ ബഹുമതി ലഭിച്ചതിൽ അഭിനന്ദിക്കുകയും ചെയ്തു. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹം.
താഴേത്തട്ടിൽ നിന്ന് തുടങ്ങിയ അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ജീവിതം ആഭ്യന്തരമന്ത്രി എന്ന നിലയിൽ രാഷ്‌ട്രത്തെ സേവിക്കുന്നത് വരെ തുടർന്നു. ആഭ്യന്തര മന്ത്രി, ഇൻഫർമേഷൻ ആന്‍റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എന്ന നിലയിലും അദ്ദേഹം രാജ്യത്തിന് നൽകിയ സംഭവനകൾ ഏറെ വലുതാണ്.ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്", പ്രധാനമന്ത്രി മോദി കുറിച്ചു.
സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ഡല്‍ഹിയിലെ വസതിയില്‍ വിശ്രമ ജീവിതം നയിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.