Egg Side Effects: ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയതാണ് മുട്ട എന്ന് നമുക്കറിയാം. ഏതു കാലാവസ്ഥയിലും, അതായത്, തണുപ്പായാലും ചൂടുകാലമായാലും ദിവസവും ഓരോ മുട്ട കഴിയ്ക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതു പ്രായക്കാരും എതു കാലാവസ്ഥയിലും മുട്ട കഴിയ്ക്കണം. മുട്ടയില്‍ അടങ്ങിയിരിയ്കുന്ന വിറ്റാമിനുകളും ധാതുക്കളും പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കും. വളരുന്ന പ്രായത്തില്‍  കുട്ടികള്‍ മുട്ട ദിവസവും കഴിച്ചിരിയ്ക്കണം. മുട്ടയില്‍  ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിയ്ക്കുന്നു. ഇത് ആരോഗ്യത്തിന് മാത്രമല്ല, പേശികളെ ശക്തിപ്പെടുത്തുന്നതിനും ഏറെ ഉപയോഗപ്രദമാണ്.  പ്രായഭേദമെന്യേ എല്ലാവരും മുട്ട കഴിയ്ക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.


Also Read:  Diabetes Reversal: പ്രമേഹം ഇല്ലാതാക്കാന്‍ പാവയ്ക്ക ജ്യൂസ്!! ഇത് കുടിക്കാൻ ഏറ്റവും നല്ല സമയം അറിയാം 
 
മുട്ട ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു സൂപ്പർ ഫുഡ് ആണെന്നതിൽ സംശയമില്ല, എന്നാല്‍, ഏറെ പോഷകങ്ങള്‍ അടങ്ങിയത് എന്ന് കരുതി മുട്ട അമിതമായി കഴിയ്ക്കുന്നതും ദോഷമാണ്.   


പ്രോട്ടീനും വൈറ്റമിൻ ഡിയും ഉൾപ്പെടെ നിരവധി പ്രധാന പോഷകങ്ങളുടെ നല്ല ഉറവിടമായതിനാൽ മുട്ട നമ്മുടെ ദൈനംദിന ഭക്ഷണത്തിന്‍റെ ഒരു പ്രധാന ഉറവിടമാണ്. ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ, ഒരാൾ സാധാരണയായി ഒരു ദിവസം 2 പുഴുങ്ങിയ മുട്ടകൾ കഴിക്കണം. മുട്ട പലര്‍ക്കും ഇഷ്ടമുള്ള ഒരു രുചികരമായ ഭക്ഷണമാണ്. അതിനാല്‍തന്നെ ചിലർ അമിതമായിമുട്ട കഴിയ്ക്കും. മുട്ട കഴിക്കുന്നത് കൊണ്ട് എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങൾ ഉണ്ടെങ്കിലും ചില രോഗങ്ങള്‍ ഉള്ളവര്‍ ഇത് കുറച്ച് മാത്രമേ കഴിക്കാവൂ.


അമിതമായി മുട്ട കഴിയ്ക്കുന്നത് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യും. നിങ്ങൾ ദിവസേന പരിധിയിൽ കൂടുതൽ മുട്ട കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ ഭാരം വർദ്ധിക്കുകയും അത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്ന ആളുകൾ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർ മുട്ട കഴിക്കുന്നതിൽ ജാഗ്രത പാലിക്കണം.


മുട്ടയുടെ അമിതമായ ഉപഭോഗം പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും ചില ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.  ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഓരോ വ്യക്തിയുടെയും ഭക്ഷണ ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കാം. ഇതു കൃത്യമായി അറിയാന്‍, ഒരു പോഷകാഹാര വിദഗ്ധനെയോ ഡോക്ടറെയോ സമീപിക്കുക. കാലാകാലങ്ങളിൽ മുട്ടയുടെ അളവ് നിയന്ത്രിക്കുക കൂടാതെ നിങ്ങളുടെ ഭക്ഷണത്തിൽ മറ്റ് പ്രോട്ടീൻ സ്രോതസ്സുകളും ഉൾപ്പെടുത്തുക. അതായത്, നിങ്ങൾക്ക് എത്ര പ്രോട്ടീനും വിറ്റാമിൻ ഡിയും ആവശ്യമാണ് എന്നതിനെ ആശ്രയിച്ച് മുട്ട കഴിക്കുക.


 



കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.