Excess Sweating: അധികം വിയര്‍ക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക
Excess Sweating: വിയർപ്പ് എന്നത് സാധാരണയായി ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമായി പറയുന്നു. ഏതൊരു ജോലിയും ചെയ്താൽ വിയർപ്പ് വരും, എന്നാൽ ചിലർ ഒന്നും ചെയ്യാതെതന്നെ വിയർക്കുന്നു.
Excess Sweating: നമ്മെ പലപ്പോഴും ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് അമിത വിയര്‍പ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായി വിയർക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ചിലര്‍ക്കാകട്ടെ ഒട്ടു വിയര്ക്കാറുമില്ല.
വിയര്‍ക്കുന്നത് സ്വാഭാവികം
വിയർപ്പ് എന്നത് സാധാരണയായി ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമായി പറയുന്നു. ഏതൊരു ജോലിയും ചെയ്താൽ വിയർപ്പ് വരും, എന്നാൽ ചിലർ ഒന്നും ചെയ്യാതെതന്നെ വിയർക്കുന്നു.
Also Read: Mangal Uday 2024: ചൊവ്വയുടെ ഉദയം ഈ രാശിക്കാര്‍ക്ക് നല്‍കും അടിപൊളി ഭാഗ്യം!!
നിങ്ങളുടെ ശരീരം അമിതമായി വിയര്‍ക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക, ഒരു പക്ഷെ അത് വലിയ ഒരു രോഗത്തിന്റെ സൂചനയാകാം. നിങ്ങൾ കൂടുതൽ വിയർക്കുന്നുവെങ്കിൽ അതിനു കാരണം എന്താണ്? അത് പരിഹരിക്കാന്‍ എന്താണ് ചെയ്യേണ്ടത്? അറിയാം....
കൂടുതല്‍ വിയര്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരം
അമിതമായ വിയർപ്പ് ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ഒരു തരം രോഗമാണ് എന്ന് പറയാം. ഹൈപ്പർഹൈഡ്രോസിസ് എന്നറിയപ്പെടുന്ന ഈ രോഗത്തിന്റെ ലക്ഷണം അമിതമായ വിയർപ്പ് ആണ്. അമിതമായി വിയര്‍ക്കുമ്പോള്‍ ശരീരത്തില്‍ നിന്നും കൂടുതല്‍ ജലാംശം നഷ്ടപ്പെടുന്നു.
അമിതമായ വിയർപ്പിനുള്ള കാരണങ്ങള്‍
അമിതമായ വിയർപ്പിന് പല കാരണങ്ങളുണ്ടാകാം. ഹൃദയത്തിന്റെ വാൽവിലെ വീക്കം, എല്ലുകളുമായി ബന്ധപ്പെട്ട അണുബാധ, HIV അണുബാധ എന്നിങ്ങനെ പല തരത്തിലുള്ള രോഗങ്ങളും ഉണ്ടാകാം. അമിതമായ വിയർപ്പ് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം, ചിലപ്പോൾ സമ്മർദ്ദവും അമിത വിയർപ്പിന് കാരണമാകാം.
അമിതമായി വിയര്‍ത്താല്‍ എന്ത് ചെയ്യണം?
അമിതമായി വിയര്‍ക്കുന്നവര്‍ ഒന്നാമതായി ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കണം. കൂടാതെ, ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം. മദ്യപാനം ഒഴിവാക്കണം. ഗർഭാവസ്ഥയിൽ അമിതമായ വിയർപ്പ് ഉണ്ടായാൽ ഉടൻ ഡോക്ടറെ സമീപിക്കണം. വിറ്റമിനുകൾ അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണ സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
അമിതമായി വിയര്‍ക്കുന്നവര്‍ ചെയ്യേണ്ടത്?
അമിതമായി വിയര്‍ക്കുന്നവര്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. അമിതമായ ചൂട് അനുഭവപ്പെടാതിരിക്കാൻ കോട്ടൺ വസ്ത്രങ്ങൾ ധരിയ്ക്കുക. വിയർപ്പിന്റെ ഗന്ധവും ഒഴിവാക്കാം. കൂടെക്കൂടെ നാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. കൂടാതെ, ശരീരം തണുപ്പിക്കാൻ ധാരാളം വെള്ളം കുടിക്കുക. പുരുഷന്മാർ ഒരു ദിവസം 3.7 ലിറ്ററും സ്ത്രീകൾ 2.7 ലിറ്ററും വെള്ളം കുടിക്കണം. ഇത് നമ്മുടെ ശരീര താപനില കുറയ്ക്കുകയും ശരീരത്തിൽ നിന്ന് അമിത വിയർപ്പ് ഉണ്ടാകുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.