തിരുവനന്തപുരം: കണ്ണുകെട്ടി തലതിരിച്ചുവച്ച് കീബോർഡിൽ അത്ഭുതകരമായ പെർഫോമൻസ് നടത്താൻ കഴിയുമോ നിങ്ങൾക്ക്. എന്നാൽ, അമല രവീന്ദ്രനെന്ന പ്ലസ്ടു വിദ്യാർഥിനിക്ക് ഇത് കഴിയും. കണ്ണൂർ പയ്യന്നൂർ സ്വദേശിനിക്കൂടിയായ ഈ മിടുക്കി ആള് ചില്ലറക്കാരിയല്ല. സംഗീതത്തിനു പുറമേ കീബോർഡും ഗിത്താറും പാട്ടുമൊക്കെ ഇവൾക്ക് നന്നായി വഴങ്ങും . ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലെ ഗ്രാൻഡ്മാസ്റ്റർ പദവിയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഈ ചെറുപ്രായത്തിനുള്ളിൽ അമല കരസ്ഥമാക്കിയിട്ടുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പേര് അമലാ രവീന്ദ്രൻ. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് പാടിയോട്ടുചാലിൽ കെ. രവീന്ദ്രൻ - ഷീബ രവീന്ദ്രൻ ദമ്പതിമാരുടെ  ഇളയ മകൾ. സാധാരണക്കാരിൽ നിന്ന് വ്യത്യസ്തയായി കീബോർഡും ഗിത്താറും തലതിരിച്ചു വെച്ച് കണ്ണുകെട്ടി വായിക്കുന്നതാണ് അമലയെ വേറിട്ടതാക്കുന്നത്.


അസാമാന്യ തകർപ്പൻ പെർഫോമൻസിനു പുറമേ കീബോർഡിൽ ഒരു താളപ്പിഴ പോലും സംഭവിക്കാതെ വേഗതയ്ക്കും ഈണത്തിനും അനുസരിച്ചുള്ള കീബോർഡ് വായനയാണ് അമലയുടെ പ്രധാന ഹൈലൈറ്റ്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലെ യൂണിവേഴ്സൽ പദവിയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഇവൾ ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. 


ALSO READ : രണ്ട് മാസം കൊണ്ട് അഫ്ന വരച്ചത് 60 ചിത്രങ്ങൾ; എക്സിബിഷൻ കാണാൻ അലൻസീയറും ; വഴികാട്ടിയായി അധ്യാപകൻ സജിത്ത്


വ്യത്യസ്തമായിട്ടെന്തെങ്കിലും ചെയ്യണമെന്ന അച്ഛൻ രവീന്ദ്രൻ്റെ ആഗ്രഹമാണ് കണ്ണുകെട്ടി തല തിരിച്ചുവച്ച് കീബോർഡിൽ വെറൈറ്റി പെർഫോമൻസ് നടത്താൻ തന്നെ സഹായിച്ചതെന്ന് അമല പറയുന്നു. ആറ് മുതൽ ഏഴ് മാസം വരെയെടുത്താണ് കീബോർഡ് പഠിച്ചത്. 


വീണ്ടുമൊരു ഏഴുമാസം കൂടിയെടുത്തു കണ്ണുകെട്ടി തല തിരിച്ചു വെച്ച് വായിച്ച്  മുഴുവൻ പഠിച്ചെടുക്കാൻ. പറയുന്നതുപോലെ പോലെ ഇതത്ര നിസ്സാരമായിരുന്നില്ല. നിരന്തരം കഠിനമായ പരിശ്രമങ്ങൾക്കൊടുവിലാണ് ഇത് സഫലീകരിച്ചെടുത്തത്.


നാട്ടുകാർക്കും അധ്യാപകർക്കും സഹപാഠികൾക്കും പ്രിയപ്പെട്ട ഈ മിടുക്കി ജീവ കാരുണ്യ പ്രവർത്തന രംഗത്തും പാവപ്പെട്ടവരെ സഹായിക്കാൻ നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്. കാഞ്ഞങ്ങാട് ഗോപാലകൃഷ്ണൻ മാഷാണ് അമലയുടെ സംഗീതത്തിലെ ഗുരു. 


ALSO READ : Kerala University : ചാർക്കോൾ സ്കെച്ചിൽ അത്ഭുതങ്ങൾ തീർത്ത് സർവ്വകലാശാല പ്രോ വി.സി; 30 വർഷത്തിനുശേഷം അജയകുമാർ വീണ്ടും ചിത്രരചനയിലേക്ക്!


പ്രശസ്ത ഗായികയും കർണാട്ടിക് മ്യൂസിക് ടീച്ചറുമായ സരസ്വതി ശങ്കറിൻ്റെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്. അമലയെ ചലച്ചിത്രഗാനങ്ങൾ  പഠിപ്പിക്കുന്നത് ഡോ.ദിവ്യ ഗോപകുമാറും കീബോർഡും ഗിത്താറും അഭ്യസിക്കുന്നതാകട്ടെ ജോയ് കുന്നുംകൈ മാഷിൻ്റെ ശിക്ഷണത്തിലുമാണ്.


സ്കൂൾ കാലഘട്ടത്തിൽ സബ്ജില്ല ജില്ലാതല കലോത്സവ മത്സരങ്ങളിലും ഈ മിടുക്കി പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, സംഘഗാനം, ദേശഭക്തിഗാനം, തിരുവാതിര, ഒപ്പന തുടങ്ങിയ മത്സരങ്ങളിൽ എ ഗ്രേഡ് നേടിയിരുന്നു. 


കൂടാതെ സ്വകാര്യ മലയാളം ചാനലുകളിലെ റിയാലിറ്റി ഷോകളിലും കണ്ണുകെട്ടി കീബോർഡ് തിരിച്ചുവച്ച് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ കേരളത്തിനകത്തും പുറത്തും നിരവധി ഗാനമേള പരിപാടികളിലും നിറസാന്നിധ്യമാണ് അമല രവീന്ദ്രൻ. ഹിന്ദി മുതൽ ഇംഗ്ലീഷ് വരെ വിവിധ ഭാഷകളിലെ പാട്ടുകൾ അനായാസം ഇവൾക്ക് വഴങ്ങും. 


ALSO READ : ദേ അളിയൻസിലെ മുട്ട പൊട്ടിത്തെറിച്ചതിന്റെ വിശേഷങ്ങൾ; കേശവദാസപുരത്തെ വിനുവിൻ്റെ തട്ടുകട!


തീർന്നില്ല, സമൂഹമാധ്യമങ്ങളിലൂടെ ഇരുന്നൂറിലധികം തത്സമയ സംഗീത പരിപാടികൾ ഇന്ത്യക്കകത്തും പുറത്തുമായി അമല ഇതിനോടകം തന്നെ അവതരിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. മികച്ച ശബ്ദത്തിനുടമ കൂടിയായ അമല സ്വകാര്യ എഫ് എം ചാനലിലെ വീഡിയോ - റേഡിയോ ജോക്കി കൂടിയാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.