Eye Care Tips: കണ്മണി പോലെ കാക്കാം കണ്ണുകളെ; കണ്ണുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
Eye Care Importance: ഭൂരിഭാഗം ആളുകൾക്കും ജോലി ആവശ്യങ്ങൾക്കനുസരിച്ച് ഒമ്പത് മുതൽ പത്ത് മണിക്കൂർ വരെ സ്‌ക്രീനിലേക്ക് നോക്കേണ്ടി വരുന്നുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.
Eye Care Tips: ഡിജിറ്റൽ യുഗത്തിന്റെ ആവിർഭാവവും ഓൺലൈൻ ലോകത്തേക്കുള്ള മാറ്റവും പുരോഗതിയിലേക്കുള്ള കാൽവയ്പായിരുന്നു. എന്നാൽ, ഈ സാഹചര്യത്തിൽ കുട്ടികൾ, കൗമാരക്കാർ എന്നിവർ മുതൽ മുതിർന്നവരുടെ വരെ സ്‌ക്രീൻ സമയം വളരെ വർധിച്ചു. ആളുകൾക്ക് ജോലി ആവശ്യങ്ങൾക്കനുസരിച്ച് ഒമ്പത് മുതൽ പത്ത് മണിക്കൂർ വരെ സ്‌ക്രീനിലേക്ക് നോക്കേണ്ടി വരുന്നുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. എന്നാൽ, കണ്ണുകളുടെ സംരക്ഷണം പ്രാധാന്യമർഹിക്കുന്ന വിഷയം ആയതിനാൽ ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. കണ്ണുകളുടെ സംരക്ഷണത്തിന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
20-20-20 നിയമം: ചില സമയങ്ങളിൽ തുടർച്ചയായി മണിക്കൂറുകളോളം സ്‌ക്രീനിൽ ഉറ്റുനോക്കുമ്പോൾ, അതിൽ നിന്ന് ഒരു ഇടവേള എടുക്കണം. 20-20-20 റൂൾ പറയുന്നത്, ഒരാൾ എല്ലാ 20 മിനിറ്റിലും 20 സെക്കൻഡ് ഇടവേള എടുക്കുകയും സ്‌ക്രീനിന് പുറമെ മറ്റേതെങ്കിലും പോയിന്റിൽ നോട്ടം ഉറപ്പിക്കുകയും ചെയ്യണം. ഏകദേശം 20 അടി അകലേക്ക് നോക്കുന്നതാണ് നല്ലത്. ഇത് കണ്ണിന്റെ ആയാസം അൽപ്പം കുറയ്ക്കാൻ സഹായിക്കും.
കൈകളുടെ ശുചിത്വം: കൈകൾ ശുചിത്വമുള്ളതായിരിക്കാൻ ശ്രദ്ധിക്കുക. കണ്ണിൽ തൊടുന്നത് ഒഴിവാക്കുക. കൂടാതെ, ദീർഘനേരം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ഒരു മൃദുവായ തുണി തണുത്ത വെള്ളത്തിൽ മുക്കി അൽപനേരം നിങ്ങളുടെ കണ്ണുകളിൽ വയ്ക്കുന്നത് ഗുണം ചെയ്യും.
കണ്ണുകൾ ചിമ്മുക: സ്‌ക്രീനിൽ വളരെ ശ്രദ്ധയോടെ നോക്കുമ്പോഴോ എന്തെങ്കിലും വായിക്കുമ്പോഴോ, നമ്മൾ പലപ്പോഴും കണ്ണുകൾ ചിമ്മാറില്ല. കൃത്യമായ ഇടവേളകളിൽ കണ്ണുകൾ ചിമ്മുന്നത് കണ്ണുകൾ വരണ്ടതാകാതെ ഈർപ്പത്തോടെ നിലനിർത്താൻ സഹായിക്കും. അധികനേരം സ്ക്രീനിൽ നോക്കിയിരിക്കുമ്പോൾ അൽപ്പസമയം ഇടവേളയെടുത്ത് കണ്ണുകൾ ചിമ്മിത്തുറക്കുന്നത് ഗുണം ചെയ്യും.
വെളിച്ചം: നിങ്ങളുടെ വായന സമയമോ സ്‌ക്രീൻ സമയമോ ആകട്ടെ, നല്ല വെളിച്ചമുള്ള മുറികൾ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. നല്ല വെളിച്ചമുള്ള മുറികൾ കണ്ണുകളുടെ ആയാസം കുറയ്ക്കും. കണ്ണുകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തരുത്. സ്‌ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം കാഴ്ചയെ ദോഷകരമായി ബാധിക്കും.
കണ്ണടകൾ: നിങ്ങൾ കണ്ണട ധരിക്കുകയാണെങ്കിൽ, ആന്റി-ഗ്ലെയർ കണ്ണടകൾ ധരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള വെളിച്ചം കൃത്യമായി ക്രമീകരിക്കണം. ഫോണ്ട് സൈസ് വളരെ ചെറുതാക്കി വയ്ക്കരുത്. നിങ്ങൾ ഇരിക്കുന്ന സ്ഥലത്തെ വെളിച്ചത്തിന് അനുസരിച്ച് ഉപകരണത്തിന്റെ വെളിച്ചം ക്രമീകരിക്കുക.
സ്ക്രീനുമായുള്ള അകലം: കണ്ണുകളിൽ നിന്ന് സ്ക്രീനുകളിലേക്ക് കൃത്യമായ അകലം പാലിക്കേണ്ടത് പ്രധാനമാണ്. സ്‌ക്രീനിൽ നിന്ന് ഒപ്റ്റിമൽ അകലമില്ലാതെ ജോലി ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം അല്ലെങ്കിൽ ഡിജിറ്റൽ ഐ സ്‌ട്രെയിൻ. അതിനാൽ, സ്ക്രീനിൽ നിന്ന് കൃത്യമായ അകലത്തിലാണ് ഇരിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...