Diabetes Control Tips: രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നത് പ്രധാനം; വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Diabetes Lifestyle Tips: ഹീറ്റ്‌സ്ട്രോക്ക്, ഹീറ്റ്‌വേവ്, ക്ഷീണം എന്നിവയാണ് വേനൽക്കാലത്ത് നേരിടുന്ന പ്രധാന ആരോ​ഗ്യ പ്രശ്നങ്ങൾ.പ്രമേഹമുള്ളവർ സാധാരണയേക്കാൾ അൽപ്പം കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണ് വേനൽക്കാലം.

Written by - Zee Malayalam News Desk | Last Updated : Apr 29, 2023, 04:19 PM IST
  • ഉയർന്ന ഊഷ്മാവുമായുള്ള സമ്പർക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കും
  • ക്ഷീണം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും
Diabetes Control Tips: രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നത് പ്രധാനം; വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമങ്ങൾ എന്നിവയിലെല്ലാം വ്യത്യസ്തമായ സമീപനം വരുത്തേണ്ട സയമമാണ് വേനൽക്കാലം. ഹീറ്റ്‌സ്ട്രോക്ക്, ഹീറ്റ്‌വേവ്, ക്ഷീണം എന്നിവയാണ് വേനൽക്കാലത്ത് നേരിടുന്ന പ്രധാന ആരോ​ഗ്യ പ്രശ്നങ്ങൾ. വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് പറയുമ്പോൾ, പ്രമേഹമുള്ളവർ സാധാരണയേക്കാൾ അൽപ്പം കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണ്.

വേനൽക്കാലത്ത് താപനില ഉയരുമ്പോൾ, നിങ്ങളുടെ പ്രമേഹ നിയന്ത്രണത്തിൽ കടുത്ത ചൂട് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പ്രമേഹരോഗികൾക്ക് ഗ്ലൂക്കോസിന്റെ അളവ് വളരെ എളുപ്പത്തിൽ ഉയരുമെന്നതിനാൽ വേനൽക്കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നത് സാധാരണയേക്കാൾ ബുദ്ധിമുട്ടേറിയ കാര്യമാണ്.

ചൂടുള്ള കാലാവസ്ഥ പഞ്ചസാരയുടെ അളവിനെ എങ്ങനെ ബാധിക്കുന്നു?

ഉയർന്ന ഊഷ്മാവുമായുള്ള സമ്പർക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ക്ഷീണം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഇത് വിയർപ്പ് ഗ്രന്ഥികളെ ബാധിച്ചേക്കാം, രക്തക്കുഴലുകൾ അല്ലെങ്കിൽ ഞരമ്പുകൾ മുതലായവയ്ക്ക് കേടുപാടുകൾ വരുത്തിയേക്കാം.

ഹീറ്റ് സ്ട്രോക്ക് അല്ലെങ്കിൽ ക്ഷീണം ആരോ​ഗ്യാവസ്ഥയെ ​ഗുരുതരമാക്കും. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അഭിപ്രായത്തിൽ, പ്രമേഹരോഗികൾക്ക് പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കാൻ സാധ്യതയുണ്ട്. രക്തക്കുഴലുകളെ ബാധിച്ചാൽ അത് ശരീരത്തിന്റെ തണുപ്പിക്കാനുള്ള കഴിവിനെ കുറയ്ക്കുകയും ഇൻസുലിൻ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിൽ മാറ്റം വരുത്തുകയും ചെയ്യും.

വേനൽക്കാലത്ത് പ്രമേഹരോ​ഗികൾ പാലിക്കേണ്ട എട്ട്  ജീവിതശൈലികൾ

പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താനും നിയന്ത്രിക്കാനും സഹായിക്കുന്ന ചില ജീവിതശൈലി മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ചെറിയ കുപ്പി വെള്ളം അല്ലെങ്കിൽ കുറഞ്ഞ കലോറി ഇലക്ട്രോലൈറ്റ് പാനീയങ്ങൾ എപ്പോഴും കയ്യിൽ കരുതുകയും കുടിക്കുകയും ചെയ്യുന്നത് നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കും. പ്രതിദിനം കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.

ചൂടുള്ള കാലാവസ്ഥയിൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ പരിശോധിക്കുന്നത് ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊവൈഡറുമായോ ഡോക്ടറുമായോ കൂടിയാലോചിച്ച് ഇൻസുലിൻ ഡോസുകൾ ആവശ്യാനുസരണം ക്രമീകരിക്കേണ്ടതും പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ഗ്ലൂക്കോസ് ടാബുകൾ അല്ലെങ്കിൽ ടോഫി പോലുള്ള ഇനങ്ങൾ കയ്യിൽ സൂക്ഷിക്കുക.

നിങ്ങളുടെ മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും കനത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക. സൂര്യാഘാതം ഒഴിവാക്കാൻ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക. കാബേജ്, ചീര, കയ്പയ്ക്ക തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും പച്ച ഇലക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കും.

നാരങ്ങ, നെല്ലിക്ക, ഓറഞ്ച്, തണ്ണിമത്തൻ തുടങ്ങിയ സിട്രസ് പഴങ്ങളും വെള്ളരിക്കയും തേങ്ങാ വെള്ളവും കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. നേർപ്പിച്ച മോര്, നാരങ്ങ അല്ലെങ്കിൽ തക്കാളി നീര് (പഞ്ചസാര ചേർക്കാതെ), ഐസ് ടീ (പഞ്ചസാര ചേർക്കാതെ) തുടങ്ങിയ ജലാംശം നൽകുന്ന മറ്റ് ഓപ്ഷനുകളും നിങ്ങൾക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ഉയർന്ന കലോറിയുള്ള പഴങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ വർധനവ് ഒഴിവാക്കാൻ മാമ്പഴം, ചക്ക തുടങ്ങിയ ഉയർന്ന കലോറിയുള്ള പഴങ്ങൾ മിതമായ അളവിൽ കഴിക്കുന്നത് പ്രധാനമാണ്. ഈ നുറുങ്ങുകൾ ശ്രദ്ധിച്ചാൽ, പ്രമേഹം നിയന്ത്രിച്ചുകൊണ്ടുതന്നെ നിങ്ങൾക്ക് വേനൽക്കാലം ആസ്വദിക്കാൻ സാധിക്കും. വേനൽക്കാലത്തെ നിങ്ങളുടെ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള വ്യക്തിഗത നിർദ്ദേശങ്ങൾക്കായി എപ്പോഴും നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊവൈഡറുമായോ ഡോക്ടറുമായോ ബന്ധപ്പെടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News