Weight Loss Tips: അമിതവണ്ണത്തിൽ നിന്നും മുക്തി നേടാൻ രാവിലെ ഈ സ്പെഷ്യൽ ചായ കുടിക്കൂ!
Fennel And Cumin Tea Benefits: ഇന്നത്തെ മോശം ഭക്ഷണ ശീലങ്ങളും ജീവിതശൈലിയും കാരണം മിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് ഈ പൊണ്ണത്തടി. എന്നാൽ നിങ്ങൾ രാവിലെ ഈ ചായ ഒന്ന് കുടിച്ചു തുടങ്ങൂ.. കൊഴുപ്പ് വെണ്ണപോലെ അലിയും ഉറപ്പ്.
Fennel And Cumin Tea Benefits: പൊണ്ണത്തടി ഇന്ന് ശരിക്കും ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതുമൂലം മറ്റ് പല രോഗങ്ങളുടേയും ആക്രമണങ്ങൾ പെട്ടെന്ന് വന്നു ചേരുകയാണ്. പൊണ്ണത്തടി കാരണം ആളുകൾക്ക് പ്രമേഹം, ദഹനക്കേട്, രക്തസമ്മർദ്ദം തുടങ്ങിയ ഗുരുതരമായ രോഗങ്ങളുണ്ടാകാനുള്ള സാധ്യതയും കൂടുന്നു. അതുകൊണ്ടുതന്നെ സമയാസമയങ്ങളിൽ തന്നെ നമ്മൾ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് നിയന്ത്രിക്കണം. അല്ലെങ്കിൽ ഇത് നിങ്ങൾക്ക് ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. കാരണം പൊണ്ണത്തടി നിങ്ങൾക്ക് ഹൃദ്രോഗ സാധ്യത കൂട്ടിയേക്കാം. പൊണ്ണത്തടി വർദ്ധിക്കുന്നതിന് പല കാരണങ്ങളുമുണ്ടാകാം എങ്കിലും മോശം ഭക്ഷണ ശീലങ്ങളും ജീവിതശൈലിയുമാണ് മിക്കവരിലും ഈ അമിതവണ്ണം ഉണ്ടാകാൻ കാരണം. ഇതിൽ നിന്നും രക്ഷനേടാൻ ഈ സ്പെഷ്യൽ ചായ ഒന്നു പരീക്ഷിച്ചു നോക്കൂ.. ഇതിലൂടെ നിങ്ങളുടെ പൊണ്ണത്തടി പറപറക്കും എന്നുമാത്രമല്ല മറ്റ് പല രോഗങ്ങളിൽ നിന്നും മുക്തി നൽകുകയും ചെയ്യും.
Also Read: ചെറു നാരങ്ങ പോലെ ഉത്തമമാണ് അതിന്റെ ഇലകളും, അറിയാമോ?
പെരുംജീരകം അയമോദകം ജീരകം എന്നിവ ചേർത്ത ചായ
1. അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന മസാലകളുടെ ഉപയോഗത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പെരുംജീരകം, അയമോദകം, ജീരകം എന്നിവയുടെ ചായ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ അലിയിച്ചു കളയാൻ സഹായിക്കും. ഈ ചായ രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളപ്പെടും.
2. പെരുംജീരകത്തിൽ വിറ്റാമിൻ, പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും. ഇതോടൊപ്പം മലബന്ധത്തിൽ നിന്നും ആശ്വാസവും നൽകും. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിലെ മെറ്റബോളിസം നന്നായി നിലനിൽക്കുകയും ദഹന പ്രശ്‌നങ്ങൾ മാറുകയും ചെയ്യും.
Also Read: Budh Gochar 2022: ബുധന്റെ രാശിമാറ്റത്തിലൂടെ ഈ രാശിക്കാരുടെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങും!
3. പെരുംജീരകം, അയമോദകം, ജീരകം എന്നിവയുടെ ചായ കുടിക്കുന്നതിലൂടെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും മാത്രമാണ് ഇത് ശരീരത്തിലെ കേടായ കോശങ്ങളെ നന്നാക്കുകയും ചെയ്യും.
4. പെരുംജീരകം, അയമോദകം, ജീരകം എന്നിവ ചേർത്തുള്ള ചായ ഉണ്ടാക്കാൻ ഇവ മൂന്നും രാത്രി മുഴുവൻ കുതിർക്കാൻ ഇടുക. ശേഷം അതിനെ രാവിലെ തിളപ്പിച്ചശേഷം ചെറുചൂടോടെ കുടിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ്, വൈദ്യോപദേശം സ്വീകരിക്കുക)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...