Lemon Leaves Benefits: ചെറു നാരങ്ങ പോലെ ഉത്തമമാണ് അതിന്റെ ഇലകളും, അറിയാമോ?

Benefits Of Leon Leaves: ചെറുനാരങ്ങയുടെ ഇല തിളപ്പിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? 

Written by - Ajitha Kumari | Last Updated : Nov 30, 2022, 11:15 PM IST
  • ചെറുനാരങ്ങയുടെ ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
  • ചെറു നാരങ്ങ പോലെ ഉത്തമമാണ് അതിന്റെ ഇലകളും
  • ചെറുനാരങ്ങയുടെ ഇലകൾ തിളപ്പിച്ച് കുടിക്കുന്നതിലൂടെ പല പ്രശ്നങ്ങളും തരണം ചെയ്യാൻ കഴിയും
Lemon Leaves Benefits: ചെറു നാരങ്ങ പോലെ ഉത്തമമാണ് അതിന്റെ ഇലകളും, അറിയാമോ?

Benefits Of Lemon Leaves: ചെറുനാരങ്ങയുടെ (Lemon Benefits) ഉപയോഗം കൊണ്ട് പല പ്രശ്നങ്ങളും തരണം ചെയ്യാമെന്നത് നമുക്ക് പലർക്കും അറിയാവുന്ന കാര്യമാണല്ലോ.  എന്നാൽ നിങ്ങൾക്ക് അറിയാമോ ഈ ചെറു നാരങ്ങയുടെ ഇലകൾ ആരോഗ്യത്തിന് ഏറെ ഉപകാരപ്രദമാണെന്നത്. കേൾക്കുമ്പോൾ സംശയം തോന്നുമെങ്കിലും ചെറുനാരങ്ങയുടെ ഇലകൾ തിളപ്പിച്ച് കുടിക്കുന്നതിലൂടെ പല പ്രശ്നങ്ങളും തരണം ചെയ്യാൻ കഴിയും. നാരങ്ങ ഇലകൾ തിളപ്പിച്ച് കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.. 

Also Read: Raw Honey Benefit: തേൻ കഴിക്കാം,രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാം- പഠനം

ചെറുനാരങ്ങയുടെ ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം..

1. ചെറുനാരങ്ങയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ തലവേദനയ്ക്ക് ആശ്വാസം ലഭിക്കും.  ഈ ഇലയിൽ ആൻറി ഓക്സിഡൻറ് ധാരാളം അടങ്ങിയിട്ടുണ്ട്.  ഇത് സമ്മർദ്ദം ഒഴിവാക്കുന്നതിലൂടെ മൈഗ്രെയ്ൻ പ്രശ്നങ്ങളും ഒഴിവാക്കും. 

2. ഇനി നിങ്ങൾക്ക് ഉറക്കമില്ലായ്മയുടെ പ്രശ്‌നമുണ്ടെങ്കിൽ അത് മറികടക്കാനും നാരങ്ങ ഇലകൾ കൊണ്ട് സാധിക്കും. ഉറക്കം മെച്ചപ്പെടുത്തുന്നതിനുള്ള ഗുണങ്ങൾ നാരങ്ങയ്ക്കുള്ളിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്.  അതുകൊണ്ടുതന്നെ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കണമെങ്കിൽ ഈ ഇല ഉപയോഗിക്കാവുന്നതാണ്.  

Also Read: Most Luckiest Zodiac Sign 2023: 2023 ൽ മിന്നിത്തിളങ്ങുന്ന ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയണ്ടേ? 

3. കിഡ്‌നി സ്‌റ്റോണിന്റെ പ്രശ്‌നം മാറ്റാനും നിങ്ങൾക്ക് നാരങ്ങ ഇലയുടെ സത്ത് ഉപകരിക്കും. ഈ സത്തിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്.  ഇത് വൃക്കകളിൽ കല്ലുകൾ ഉണ്ടാകുന്നത് തടയും.  ഇനി നിങ്ങൾക്ക് നേരത്തെ തന്നെ വൃക്കയിൽ കല്ലുകൾ ഉണ്ടെങ്കിൽ അതിന്റെ വലിപ്പം വർദ്ധിക്കുന്നത് തടയാനും ഈ നാരങ്ങ ഇലകൾ വളരെ ഉപയോഗപ്രദമാകുമെന്നാണ് പറയുന്നത്.

നാരങ്ങ ഇലകൾ എങ്ങനെ ഉപയോഗിക്കാം? (Benefits of drinking boiled lemon leaves)

നിങ്ങൾ 10-12 ഇലകൾ ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിക്കുക, ആ വെള്ളം ഒരു ഗ്ലാസിൽ നിന്നും അര ഗ്ലാസ് ആകുന്നതുവരെ തിളപ്പിക്കുക.  ശേഷം അത് അരിച്ചെടുത്ത് അതിൽ തേൻ ചേർത്ത് കുടിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News