Fatty Liver: ഫാറ്റി ലിവർ കൊണ്ട് ബുദ്ധിമുട്ടുന്നുവോ? ഈ 7 ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തു
Foods To Boost Liver Immunity മുതിർന്ന ഒരു വ്യക്തിയുടെ കരളിന്റെ ഭാരം ഏകദേശം ഒന്നരകിലോയാണ്.
ഒരു ജീവിതശൈലി രോഗമാണ് ഫാറ്റിലിവർ. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയവയെ പോലെ ഇന്ന് ആളുകളിൽ സാധാരണമായി മാറികൊണ്ടിരിക്കുകയാണ് ഫാറ്റിലിവറും. നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട പല ധർമ്മങ്ങളും നിർവ്വഹിക്കുന്നത് കരളാണ്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിന്റെ ഭാരം ഏകദേശം ഒന്നരകിലോയാണ്(മുതിർന്ന വ്യക്തിക്ക്). ശരീരത്തിലെത്തുന്ന മാലിന്യങ്ങളേയും അനാവശ്യമായ മറ്റ് വസ്തുക്കളേയും സംസ്കരിച്ച് അത് പുറംതള്ളി ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ കരൾ പ്രധാന പങ്ക് വഹിക്കുന്നു.
കരളിന്റെ പ്രവർത്തനങ്ങൾ ഇവയൊക്കെയാണ്
1. പിത്തരസത്തിന്റെ ഉത്പാദനവും വിസർജ്ജനവും
2. പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയുടെ മെറ്റബോളിസം
3. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം
4. കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നു
5. രക്തത്തിലെ വിഷവിമുക്തവും ശുദ്ധീകരണവും
അതിനാൽ തന്ന കരളിന്റെ ആരോഗ്യം പരമാവധി സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ALSO READ: ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം; മറക്കാതെ ഈ ഭക്ഷണങ്ങൾ കഴിക്കാം
കരളിന്റെ സുഗമമായ പ്രവർത്തിനത്തിനായി ഈ ഭക്ഷണങ്ങൾ ശീലമാക്കൂ..
1. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഇലവർഗങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.
2. ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
3. അനി-ഓക്സിഡന്റുകൾ അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
4. വീറ്റ് ഗ്രാസ് അഥവാ ഗോതമ്പിന്റെ പുല്ല് ജ്യൂസ് രൂപത്തിലും മറ്റിമായി കഴിക്കുന്നത് നന്നാകും.
5. മഞ്ഞളിന്റെ ഉപയോഗം കരളിന് കേടുപാടുകൾ സംഭവിക്കുന്നതിൽ നിന്ന് സംരക്ഷിക്കും.
6. സ്റ്റീൽ-കട്ട് ഓട്സ്: ഓട്സ് പോലുള്ള മുഴുവൻ ധാന്യങ്ങളും നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും NAFLD- യുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫാറ്റിലിവർ ഉള്ളവർക്ക് ഓട്‌സ് പോലുള്ള ഉയർന്ന നാരുകളാൽ സമ്പന്നമായ പോഷകാഹാരം ഫലപ്രദമാണെന്നും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
7. ചണവിത്ത്: ഫാറ്റി ലിവർ ബാധിച്ച രോഗികളിൽ ഹെപ്പാറ്റിക് ലിപിഡ് കുറയ്ക്കാനും കരൾ കൊഴുപ്പ് മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒമേഗ -3 ആസിഡുകളുടെ സസ്യ സ്രോതസ്സുകളാണ് ഫ്ളാക്സ് സീഡുകൾ.
കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനായി ഈ കാര്യങ്ങളും ശ്രദ്ധിക്കൂ
1. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക
2. പഞ്ചസാരയും ഉപ്പും കഴിക്കുന്നത് പരിമിതപ്പെടുത്തുക
3. ഭക്ഷണത്തിൽ ധാരാളമായി പഴവും പച്ചക്കറിയും ഉൾപ്പെടുത്തുക.
4. നിങ്ങളുടെ ശരീരത്തിന്റെ BMI അനുസരിച്ച് ആരോഗ്യകരമായ ഭാരം നിലനിർത്തുക
5. ചിട്ടയായ വ്യായാമം ആരോഗ്യകരമായ ജീവിതശൈലിയുടെ താക്കോലാണ്. അതിനാൽ വ്യയാമം ശീലമാക്കുക.
6. മുളപ്പിച്ച പയറുവർഗങ്ങളായ മുങ്ങ്, മത്കി, കറുത്ത ചന്ന, പച്ച ചന്ന, മുളപ്പിച്ച ഗോതമ്പ് എന്നിവ കഴിക്കുക, കാരണം ഇത് കരളിന്റെ ശുദ്ധീകരണ പ്രക്രിയയെ വളരെയധികം സ്വാധീനിക്കുന്നു.
കരളിൽ അമിതമായി കൊഴുപ്പടിയുന്നതു മൂലമാണ് ഫാറ്റിലിവർ ഉണ്ടാകുന്നത്. പലരീതിയിൽ ഈ രോഗം മനുഷ്യരിൽ പിടിപെടാം. പ്രധാന കാരണം അമിതമായ മദ്യാപാനമാണ്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെയും ഫാറ്റി ലിവറിന് വഴിയൊരുക്കുന്നു. ഇതിനുപുറമേ അമിതഭാരം കുറയ്ക്കുന്നതിനായി പെട്ടെന്ന് എടുക്കുന്ന ഡയറ്റും ഈ രോഗത്തിന് കാരണമാകുന്നുണ്ട്. എന്നാൽ കൃത്യമായ ചികിത്സയിലൂടേയും ജീവിതശൈലിയിലൂടേയും ഈ രോഗം ഭേദമാക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...