Fatty liver: ഈ ഭക്ഷണങ്ങൾ കഴിക്കൂ... ഫാറ്റി ലിവറിനെ പ്രതിരോധിക്കാം
Fatty liver disease diet: കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പിന്തുടരുന്ന് ഫാറ്റി ലിവറിനെ പ്രതിരോധിക്കാൻ സഹായിക്കും.
നിരവധി ആളുകൾ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ. കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണിത്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. അനാരോഗ്യകരമായ ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ഫാറ്റി ലിവറിന് കാരണമാകുന്ന ഘടകങ്ങളാണ്.
കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പിന്തുടരുന്ന് ഫാറ്റി ലിവറിനെ പ്രതിരോധിക്കാൻ സഹായിക്കും. ഫാറ്റി ലിവറിനെ തടയാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ എന്തെല്ലാമാണെന്ന് അറിയാം.
ALSO READ: ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഈ പാനീയങ്ങൾ ഉത്തമം
കാപ്പി: കാപ്പി കുടിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനെ തടയാൻ സഹായിക്കും. കാപ്പി കുടിക്കുന്നത് കരൾ ഫൈബ്രോസിസ് വർധിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു. പതിവായി കാപ്പി കുടിക്കുന്നത് ഫാറ്റി ലിവറിനെ അകറ്റി നിർത്തും.
മത്സ്യം: സാൽമൺ, മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡ് നല്ല അളവിൽ അടങ്ങിയിരിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ കരളിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
ഓട്സ്: ഓട്സിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കരൾ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ALSO READ: അത്തിപ്പഴം കഴിച്ച് ശരീരഭാരം കുറയ്ക്കാം; ഇതാ ഫലപ്രദമായ മാർഗം
നട്സ്: നട്സ് കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഇൻസുലിൻ പ്രതിരോധം, ഓക്സിഡേറ്റീവ് സമ്മർദ്ദം, കരൾ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ചീര: ചീരയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കും. ചീര വേവിച്ചോ സാലഡിൽ ചേർത്തോ സൂപ്പായോ കഴിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.