Weight Loss: അത്തിപ്പഴം കഴിച്ച് ശരീരഭാരം കുറയ്ക്കാം; ഇതാ ഫലപ്രദമായ മാർ​ഗം

Weight Loss With Fig: ശരീരഭാരം കുറയ്ക്കുന്നത് ഉൾപ്പെടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ അത്തിപ്പഴത്തിനുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 9, 2024, 07:49 PM IST
  • അത്തിപ്പഴത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അവശ്യ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്
  • ഇവ നേരിട്ട് കഴിക്കുകയോ കുതിർത്ത് കഴിക്കുകയോ ചെയ്യാം
Weight Loss: അത്തിപ്പഴം കഴിച്ച് ശരീരഭാരം കുറയ്ക്കാം; ഇതാ ഫലപ്രദമായ മാർ​ഗം

ശരീരഭാരം കുറയ്ക്കാൻ ആരോ​ഗ്യകരമായ ഭക്ഷണശീലവും വ്യായാമവും ആവശ്യമാണ്. ഇതിനായി പോഷക സമൃദ്ധമായ ഭക്ഷണക്രമവും ശാരീരിക പ്രവർത്തനങ്ങളും ശീലമാക്കണം. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമം പിന്തുടരുമ്പോൾ ഒഴിവാക്കേണ്ടതും കൂട്ടിച്ചേർക്കേണ്ടതുമായ ചില ഭക്ഷണങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് അത്തിപ്പഴം മികച്ച ഓപ്ഷനാണ്.

അത്തിപ്പഴത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അവശ്യ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇവ നേരിട്ട് കഴിക്കുകയോ കുതിർത്ത് കഴിക്കുകയോ ചെയ്യാം. ശരീരഭാരം കുറയ്ക്കുന്നത് ഉൾപ്പെടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് അത്തിപ്പഴം നൽകുന്നത്. ഇത് ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിക്കുന്നുവെന്ന് അറിയാം.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: അത്തിപ്പഴത്തിൽ നാരുകളുടെ അളവ് കൂടുതലാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താനും അത്തിപ്പഴം സഹായിക്കുന്നു. ഇത് മെറ്റബോളിസം വർധിപ്പിക്കാനും അതുവഴി ആരോ​ഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു.

ALSO READ: ചൂടിൽ ഉള്ളം തണുപ്പിക്കാൻ വാനില കസ്റ്റാർഡ് പുഡിങ് ഉണ്ടാക്കാം; ഇതാ ഒരു സിമ്പിൾ റെസിപ്പി

ദഹനത്തിന് മികച്ചത്: ആരോഗ്യകരമായ ദഹനവ്യവസ്ഥ കുടലിൻ്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു. അത്തിപ്പഴത്തിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വയറുവേദന, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ കുടലുമായി ബന്ധപ്പെട്ട ആരോ​ഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: അത്തിപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഫലപ്രദമാണ്. പ്രമേഹരോഗികൾക്ക് ഇത് ​ഗുണം ചെയ്യും. ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന സംയുക്തം അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

അസ്ഥികളുടെ ആരോഗ്യത്തിന് ഫലപ്രദം: അസ്ഥികളുടെ ആരോഗ്യത്തിനും അത്തിപ്പഴം ​ഗുണം ചെയ്യും. പഠനങ്ങൾ അനുസരിച്ച്, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്ന കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. അതിനാൽ, എല്ലുകളുടെ ആരോ​ഗ്യം മികച്ചതാക്കാൻ അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്.

ALSO READ: 'വേൾഡ് ഫേമസ് ഫിൽറ്റർ കോഫി'; ലോകത്തിലെ ഏറ്റവും മികച്ച കോഫികളിൽ രണ്ടാമത്, ഫിൽറ്റർ കോഫി തയ്യറാക്കുന്നതിങ്ങനെ

പ്രതിരോധശേഷി വർധിപ്പിക്കുന്നു: വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായ അത്തിപ്പഴം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. അണുബാധകളെ ചെറുക്കാനും രോഗങ്ങളെ അകറ്റി നിർത്താനും ശരീരത്തെ സജ്ജമാക്കുന്നതിന് സഹായിക്കുന്നു. 3-4 അത്തിപ്പഴം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ ഈ വെള്ളം കുടിക്കാം. രുചിക്കായി അൽപം തേൻ ചേർക്കാവുന്നതാണ്. രാവിലെ ഒഴിഞ്ഞ വയറിലോ ഭക്ഷണത്തിന് മുമ്പോ കഴിക്കുന്നതാണ് ഫലപ്രദം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News