മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയിൽ മിക്കവാറും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ. ഇതിനെ നിസാരമായി കാണേണ്ടതില്ല. കരള്‍ തകരാർ പലപ്പോഴും നമ്മൾ തുടക്കത്തിൽ തിരിച്ചറിയാറില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ സംസ്ക്കരിക്കുകയും രക്തത്തിൽ നിന്ന് ദോഷകരമായ വസ്തുക്കൾ ഫിൽട്ടർ ചെയ്യുന്നതാണ് കരളിന്റെ പ്രധാന പ്രവർത്തനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗലക്ഷണങ്ങൾ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകാം. അമിതമായ മദ്യപാനം കരളിന്റെ പ്രവർത്തനം ക്രമേണ കുറയ്ക്കും. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും കാരണമാതും. ഇന്ത്യയിലെ ഒമ്പത് മുതൽ 32 ശതമാനം വരെ ആളുകൾക്ക് ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുണ്ടാകാമെന്ന് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കരളിൽ കൊഴുപ്പ് വർദ്ധിക്കുന്നതിനുള്ള തിരിച്ചറിയാനുള്ള അഞ്ച് കാര്യങ്ങളാണ് താഴെ പറയുന്നത്. കൃത്യ സമയത്ത് അസുഖം കണ്ടെത്തി ചികിത്സിക്കാൻ ഇതിലൂടെ സാധിക്കും. 


ശരീരഭാരം  


കരളിലെ കോശങ്ങളിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗമാണ് ഫാറ്റി ലിവർ ഡിസീസ്. ഇത് പലപ്പോഴും കരളിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയാതെ വരുന്ന പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ചിലപ്പോൾ ശരീരഭാരം കൂടുന്നതിനനുസരിച്ച് കരളിൽ കൊഴുപ്പ് കൂടും. 


Also Read: High blood pressure| ഉയർന്ന രക്തസമ്മർദ്ദമുണ്ടോ? ഒഴിവാക്കണം ഈ 10 ഭക്ഷണങ്ങൾ


ക്ഷീണം 


നിങ്ങൾക്ക് പലപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കാരണം ഇത് ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണം കൂടിയാണ്. അത്അ കൊണ്ട് തന്നെ ശാരീരിക ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ പരിശോധന നടത്തുന്നത് നല്ലതാണ്. 


ബലഹീനത


ബലഹീനത അനുഭവപ്പെടുന്നതും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്. ചില പോഷകങ്ങളുടെ അഭാവം മൂലം പലപ്പോഴും ശരീരം തളരുന്നതായി തോന്നും. അത് നിസ്സാരമായി കാണാതെ ഉടനടി പരിശോധിക്കണം. 


അടിവയറ്റിലെ വേദന


അടിവയറ്റിൽ വലതുഭാഗത്ത് മുകളിലായി വേദനയുണ്ടാകാറുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്. കാരണം ഇതും ഫാറ്റി ലിവറിന്റെ ലക്ഷണമാകാം. അത്തരം വേദനയുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇക്കാര്യങ്ങളിൽ ഡോക്ടറുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.