High blood pressure| ഉയർന്ന രക്തസമ്മർദ്ദമുണ്ടോ? ഒഴിവാക്കണം ഈ 10 ഭക്ഷണങ്ങൾ

ഉയർന്ന രക്തസമ്മർദം ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ഉപ്പ്. 

Written by - Zee Malayalam News Desk | Last Updated : May 6, 2022, 01:25 PM IST
  • രക്തസമ്മർദ്ദം ഉയർത്തുന്ന മറ്റൊരു ഭക്ഷണ വിഭവമാണ് കഫീൻ.
  • ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ കഫീൻ ഉപഭോഗം കുറയ്ക്കുന്നതാണ് നല്ലത്.
High blood pressure| ഉയർന്ന രക്തസമ്മർദ്ദമുണ്ടോ? ഒഴിവാക്കണം ഈ 10 ഭക്ഷണങ്ങൾ

മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ആരോ​ഗ്യ പ്രശ്നമാണ് ഉയർന്ന രക്തസമ്മർദം. നമ്മുടെ ജീവിതശൈലി, ജവിതത്തിലുണ്ടാകുന്ന സമ്മർദം, തെറ്റായ ഭക്ഷണശീലം തുടങ്ങിയവയെല്ലാം രക്തസമ്മർദം ഉയരാൻ കാരണമാകാറുണ്ട്. തുടക്കത്തിലെ തന്നെ ഇത് നിയന്ത്രിക്കേണ്ടതാണ്. നിയന്ത്രിച്ചില്ലെങ്കിൽ മറ്റ് പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമായേക്കും. ഹൃദയാഘാതം (heart attack), വൃക്കസംബന്ധമായ അസുഖങ്ങൾ തുടങ്ങി നിരവധി ​ഗുരുതരമായ അസുഖങ്ങൾ ഇത് മൂലം ഉണ്ടായേക്കാം. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അത് ഏതൊക്കെയെന്ന് അറിയാം. 

ഉപ്പ്

രക്തസമ്മർദം കുറവുള്ളവർക്ക് നമ്മൾ ഉപ്പ് ഇട്ടുള്ള പാനീയങ്ങൾ നൽകാറുണ്ട്. എന്നാൽ ഉയർന്ന രക്തസമ്മർദം ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ഉപ്പ്. സോഡിയം രക്തത്തിലെ ദ്രാവകത്തിന്റെ അളവ് വർധിപ്പിക്കുന്നതിനാൽ രക്തസമ്മർദ്ദവും ഉയരുന്നു. ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ ഉപ്പ് ചേർക്കാത്ത ഭക്ഷണം കഴിക്കണം.

Also Read: Potato Side Effects: ഉരുളക്കിഴങ്ങിൽ മറഞ്ഞിരിക്കുന്ന അപകടം; അറിയണം ഇക്കാര്യങ്ങൾ

 

പിസ

ഒരു ഇടത്തരം വലിപ്പമുള്ള പിസയിൽ ഏകദേശം 3,500 മില്ലിഗ്രാം സോഡിയം അടങ്ങിയിരിക്കാം എന്നാണ് നി​ഗമനം. അതിൽ ചേർത്തിരിക്കുന്ന ഉപ്പിന്റെ അളവ് ഉയർന്ന രക്ത സമ്മർദം ഉള്ളവരുടെ ആരോ​ഗ്യത്തിന് നല്ലത് അല്ലാത്തതിനാൽ പിസ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് ഉത്തമം.   

ഉരുളക്കഴിങ്ങ് ചിപ്സ്

ഉരുളക്കിഴങ്ങ് കൊണ്ടുള്ള ചിപ്സ് കഴിവധും ഒഴിവാക്കുക. ഇതിലെ ഉയർന്ന സോഡിയത്തിന്റെ അളവ് രക്തസമ്മർദം കൂട്ടുന്നതിനൊപ്പം അതിലെ കൊഴുപ്പ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം മോശമാക്കുന്നതിനും കാരണമാകുന്നു. 

സംസ്കരിച്ച മാംസം

സംസ്കരിച്ച മാംസത്തിൽ അമിതമായ അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. അതിൽ കൊഴുപ്പുള്ളതിനാൽ മൊത്തത്തിലുള്ള ആരോഗ്യവും മോശമാക്കും. സംസ്കരിച്ച മാംസം കഴിക്കുന്നത് ഡിമെൻഷ്യക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനം. 

പഞ്ചസാര

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ പഞ്ചസാരയുടെ അളവ് കൂടി നിരീക്ഷിക്കണം. ചില പഠനങ്ങളിൽ പഞ്ചസാരയുടെ അമിത ഉപഭോഗവും വർദ്ധിച്ച രക്തസമ്മർദ്ദവും തമ്മിൽ ബന്ധങ്ങൾ കാണിക്കുന്നു. പ്രമേഹം ഇല്ലെങ്കിൽ പോലും ഭക്ഷണത്തിൽ പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കും. 

അച്ചാറുകൾ

അച്ചാറില്ലാതെ ചോറ് കഴിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. എന്തിന്റെ കൂടെയും അച്ചാർ കഴിക്കാൻ ഇഷ്ടപ്പെടുന്നവരുമുണ്ട്. എന്നാൽ അച്ചാറിലെ ഉപ്പിന്റെ അംശം വളരെ കൂടുതലായതിനാൽ ഉയർന്ന രക്തസമ്മർദമുള്ളവർ അത് ഒഴിവാക്കേണ്ടതാണ്.

മധുരപാനീയങ്ങൾ

ഭാരം കൂടാനും രക്തസമ്മർദ്ദം ഉയർത്താനും കാരണമാകുന്നവയാണ് മധുരപാനീയങ്ങൾ. ഇത് സ്ഥിരം കഴിക്കാതിരിക്കുക. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.

 ചീസ്

സോഡിയത്തിന്റെ അളവ് വളരെ കൂടുതലുള്ള ഒരു ഭക്ഷണ സാധനമാണ് ചീസ്. അമേരിക്കൻ ചീസ്, ബ്ലൂ ചീസ് പോലുള്ള ചിലയിനം ചീസുകളിൽ ഔൺസിന് 300 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. ഇതും ഉയർന്ന രക്തസമ്മർദമുള്ളവർ ഒഴിവാക്കണം.

കഫീൻ

രക്തസമ്മർദ്ദം ഉയർത്തുന്ന മറ്റൊരു ഭക്ഷണ വിഭവമാണ് കഫീൻ. ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ കഫീൻ ഉപഭോഗം കുറയ്ക്കുന്നതാണ് നല്ലത്. 

കെച്ചപ്പ്

കെച്ചപ്പിൽ ഉപ്പിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഒരു ടേബിൾസ്പൂൺ കെച്ചപ്പിൽ 190 മില്ലിഗ്രാം സോഡിയം ഉണ്ടാകാമെന്നാണ് വിവരം. കെച്ചപ്പിലെ ഉപ്പ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നുവെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News