തന്റെ യുവത്വം കത്ത് സൂക്ഷിക്കുന്നതിൽ വിജയിച്ച് നിൽക്കുന്ന താരമാണ് മലൈക്ക അറോറ. തന്റെ ദിനചര്യകളും, ഭക്ഷണ ശീലങ്ങളും, വ്യായാമങ്ങളും ഒക്കെ തന്നെയാണ് ഇതിന് പ്രധാന കാരണവും. തന്റെ ഭക്ഷണ കാര്യത്തിൽ ഏറെ ശ്രദ്ധ നൽകുന്ന ആളാണ് മലൈക്ക അറോറ. അതിനോടൊപ്പം തന്നെ തന്റെ വ്യായാമ മുറികളിൽ യോഗയ്ക്കും മലൈക്ക അറോറ ഏറെ പ്രാധാന്യം നൽകാറുണ്ട്. ജീവിതത്തിലെ സമ്മർദ്ദം കുറയ്ക്കാനും ടെൻഷൻ മാറ്റാനും ഒക്കെ യോഗ സഹായിക്കാറുണ്ട്. മലൈക്ക അറോറയ്ക്ക് ഏറെ പ്രിയപ്പെട്ട യോഗാസനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

നൗകാസനം


അടിവയറ്റിലെ മസിലുകള്‍ക്ക് ശക്തി പകരാന്‍ സഹായിക്കുന്ന ഒരു യോഗാസനം ആണ് 
നൗകാസനം. നൗക അല്ലെങ്കിൽ ബോട്ടിന്റെ ആകൃതിയിൽ ശരീരം ക്രമീകരിക്കുന്നത് കൊണ്ടാണ് ഇതിനെ നൗകാസനം എന്ന് വിളിക്കുന്നത്.  വയറിലെ കൊഴുപ്പ് ഇല്ലാതാക്കി പുറത്തേക്ക് ചാടിയ വയര്‍ ഒതുക്കിയെടുക്കാന്‍ ഏറ്റവും ഫലപ്രദമായ ഒരു വ്യായാമമാണ് നൗകാസനം.


ALSO READ: കളിയാട്ടമല്ല,ഒരു പെരുങ്കളിയാട്ടം; ജയരാജിൻറെ പുതിയ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു


ഉത്കതാസനം 


ഉത്കതാസനത്തെ ചെയർ പോസ് എന്നും അറിയപ്പെടാറുണ്ട്. മൂലാധാര എന്നു വിളിക്കപ്പെടുന്ന ആദ്യത്തെ ചക്രം സന്തുലിതമാക്കുന്നതിൽ ഉൾപ്പെടുന്ന യോഗാസനങ്ങളിൽ ഒന്നാണ് ഉത്കതാസനം. ഈ ഭാവത്തിൽ പാദങ്ങൾ തറയിൽ വളരെ ദൃഢമായി ഊറാപ്പിക്കുന്നതിലൂടെ വ്യക്തി ഭൂമിയുടെ ഊർജ്ജങ്ങളുമായി ബന്ധിപ്പിക്കപ്പെടുകയാണെന്നാണ് വിശ്വാസം.


ഏക പാദ അഷ്ടാംഗ നമസ്കാര


ഏക പാദ അഷ്ടാംഗ നമസ്‌കാര ഒരു ഇന്റർമീഡിയറ്റ് ലെവൽ യോഗ ആസനമാണ്. ഇത് കാൽമുട്ടുകൾ-നെഞ്ച്-ചിൻ പോസ് എന്നിവയുടെ വിപുലമായ വ്യതിയാനമാണ്. ഈ ആസനത്തിൽ നെഞ്ച്, താടി, കൈകൾ, കാൽവിരലുകൾ എന്നിവ ശരീരത്തിന്റെ ഭാരം താങ്ങുന്നു. ശരീരത്തിന്റെ ശക്തിയും സന്തുലിതാവസ്ഥയും വർധിപ്പിക്കാൻ ഈ യോഗാസനം സഹായിക്കും.


വിപരിത വീരഭദ്രാസന


ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണങ്ങള്‍ നല്‍കുന്ന യോഗാസനമാണ് വിപരിത വീരഭദ്രാസനം. ശരീരം വലിച്ച് നീട്ടുന്നതിനും ദൃഢമാക്കുന്നതിനും വിപരീത വീരഭദ്രാസനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ഹാംസ്ട്രിംഗ്‌സ്, ഞരമ്പുകള്‍, ക്വാഡ്രിസെപ്‌സ്, ഗ്ലൂറ്റിയസ് എന്നിവയെ നന്നായി സ്‌ട്രെച്ച് ചെയ്യാൻ സഹായിക്കും. നെഞ്ച്, വാരിയെല്ല്, ഉദരഭാഗം, ഇന്റര്‍കോസ്റ്റല്‍ പേശികള്‍, കഴുത്ത്, കൈകള്‍ എന്നിവയുടെ ശക്തി വർധിപ്പിക്കാൻ വിപരിത വീരഭദ്രാസനം സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.