മുഖ സംരക്ഷണത്തിനായി സ്ത്രീകൾ പലതരം ഉത്പന്നങ്ങളും വീട്ടുവൈദ്യങ്ങളും ഒക്കെ പരീക്ഷിക്കാറുണ്ട്. അതിനൊപ്പം തന്നെ അവർ പ്രാധാന്യം കൊടുക്കുന്നതാണ് പാദങ്ങളുടെ സംരക്ഷണം. ബ്യൂട്ടി പാർലറുകളിൽ പോയി പെഡിക്യൂറും മറ്റും ചെയ്യുന്നവരാണ് മിക്ക സ്ത്രീകളും. ഇത് ചെയ്യുന്ന പുരുഷന്മാരുമുണ്ട്. പക്ഷേ കൊവിഡ് വന്നതിന് ശേഷം ആളുകൾ പാർലറിൽ പോകുന്നത് കുറഞ്ഞിരുന്നു. അപ്പോൾ വീട്ടിലിരുന്നുള്ള പല പരീക്ഷണങ്ങളും അവർ ചെയ്യാൻ തുടങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാദങ്ങളുടെ സംരക്ഷണത്തിനായി ഒരുപാട് ഉത്പന്നങ്ങൾ ഇന്ന് കടകളിൽ ലഭ്യമാണ്. പലപ്പോഴും അതിന്റെ വില സാധാരക്കാർക്ക് താങ്ങാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. പെഡിക്യൂർ ചെയ്യാൻ ഏറ്റവും ആവശ്യമുള്ളത് സ്‌ക്രബ് ആണ്. വിപണിയിൽ പലതരത്തിലുള്ള സ്‌ക്രബുകൾ ലഭ്യമാണ്, എന്നാൽ സ്‌ക്രബ് നിങ്ങൾക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിലും വിലക്കുറവിലും തയ്യാറാക്കാം. ഇതിനായി നിങ്ങൾക്ക് 2-3 ഇനങ്ങൾ മാത്രമേ ആവശ്യമുള്ളൂ. കാലുകൾക്ക് ഏറ്റവും മികച്ച സ്‌ക്രബ് എങ്ങനെ തയാറാക്കാമെന്ന് നോക്കാം...


Also Read: Weight Loss Tips: ഒരു നോ പറഞ്ഞാൽ തീരാവുന്ന പ്രശ്നമെ ഉള്ളൂ, ശരീരഭാരം തനിയെ കുറയും


 


മിൽക്ക് സ്‌ക്രബ്- ഇതിനായി ഒരു കപ്പ് ഇളം ചൂടുള്ള പാൽ എടുക്കുക. ഇനി പാലിൽ 1 ടീസ്പൂൺ പഞ്ചസാരയും 1 ടീസ്പൂൺ ഉപ്പും ഇടുക. ഈ മിശ്രിതത്തിൽ 1 ടീസ്പൂൺ ബേബി ഓയിൽ ചേർത്ത് നല്ല പേസ്റ്റ് ഉണ്ടാക്കണം. ഇത് കാലിൽ നേരിട്ട് പുരട്ടി സ്‌ക്രബ് ചെയ്യാം. വേണമെങ്കിൽ, ആദ്യം ചെറുചൂടുള്ള വെള്ളത്തിൽ കാലുകൾ ഇറക്കി വയ്ക്കാം. ചർമ്മം അൽപം മൃദുവായതിന് ശേഷം പാദങ്ങൾ സ്‌ക്രബ് ചെയ്യുക. ഈ സ്‌ക്രബ് മൃതകോശങ്ങൾ നീക്കം ചെയ്ത് നിങ്ങളുടെ പാദങ്ങൾ മൃദുവും മനോഹരവുമാക്കുകയും ചെയ്യും.


കോഫി സ്‌ക്രബ്- പാദസംരക്ഷണത്തിന് ‌കോഫി ഉപയോ​ഗിച്ച് സ്ക്രബ് ഉണ്ടാക്കാം. ഇതിനായി 1 ടേബിൾസ്പൂൺ കാപ്പിപ്പൊടി എടുത്ത് 1 ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് ഇളക്കുക. പിന്നീട് ഇതിലേക്ക് അര കപ്പ് തേൻ ചേർത്ത് സുഗന്ധത്തിനായി ഏതെങ്കിലും എണ്ണയുടെ 2-3 തുള്ളി ചേർക്കുക. ആദ്യം പാദങ്ങൾ ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക, എന്നിട്ട് നന്നായി സ്‌ക്രബ് ചെയ്യുക. അതിനുശേഷം എണ്ണ ഉപയോഗിച്ച് കാലുകൾ മസാജ് ചെയ്യാം. ഇത് പാദങ്ങൾ മൃദുവാകാൻ സഹായിക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.