Fennel Seed Water: പെരുംജീരകം വെള്ളത്തിനുണ്ട് ഏറെ ഗുണങ്ങള്‍, പ്രമേഹം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഉത്തമം
Fennel Seed Water: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് പേരും ജീരകം വെ`ള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതായത്, രാവിലെ വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.
Fennel Seed Water Benefits: നമ്മുടെ അടുക്കളയില്‍ സുലഭമായി ലഭിക്കുന്ന പേരും ജീരകം എന്ന സുഗന്ധദ്രവ്യത്തിനുണ്ട് ഏറെ ഗുണങ്ങള്‍. അതായത്, ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് പെരുംജീരകം. പെരുംജീരകം നമ്മുടെ ശരീരത്തെ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കും.
പെരുംജീരകം ഒരു സുഗന്ധദ്രവ്യമായി നാം പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഒപ്പം ഒരു വീട്ടുവൈദ്യമായും ഇത് നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇടം നേടിയിട്ടുണ്ട്. വയറിലെ ചൂട് ശമിപ്പിക്കുന്നതിനൊപ്പം ദഹന സംബന്ധമായ പല പ്രശ്‌നങ്ങൾക്കും ഉത്തമ പരിഹാരമാണ് പെരുംജീരകം.
Also Read: Curry Leaves Benefits: കറിവേപ്പിലയെ കുറച്ചു കാണല്ലേ...!!
പെരുംജീരകം പലതരത്തില്‍ ഉപയോഗിക്കാം. എങ്ങിനെ ഉപയോഗിച്ചാലും അതിന്‍റെ ഗുണങ്ങള്‍ കുറയില്ല എന്നതാണ് വസ്തുത. അതായത്, കറികളില്‍ ചേര്‍ക്കാം, അല്ലെങ്കില്‍ വെള്ളം തിളപ്പിച്ച് കുടിയ്ക്കാം, അല്ലെങ്കില്‍ ഭക്ഷണം കഴിച്ച ശേഷം വെറുതെ ചവച്ചു തിന്നാം. പേരും ജീരകം എങ്ങിനെ ഉപയോഗിക്കുന്നതും ഗുണകരമാണ്.
Also Read: Strong Hair: മുടി കൊഴിച്ചില്‍ ഉറക്കം കെടുത്തുന്നുവോ? അല്പം നെല്ലിക്ക എണ്ണ പരീക്ഷിച്ചാലോ
അതേസമയം, ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് പേരും ജീരകം വെ'ള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. എന്നാല്‍ ഇത് കുടിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതായത്, രാവിലെ വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.
രാവിലെ വെറും വയറ്റില്‍ പെരുംജീരകം വെള്ളം കുടിയ്ക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണ്?
രാവിലെ പെരുംജീരകം വെള്ളം കുടിയ്ക്കുന്നത് ദിവസം മുഴുവൻ ശരീരത്തില്‍ ജലാംശം നിലനിർത്താന്‍ സഹായിയ്ക്കും. കൂടാതെ, പെരുംജീരകം വെള്ളം മെറ്റബോളിസത്തെ മെച്ചപ്പെടുത്താന്‍ സഹായകമാണ്.
അതുകൂടാതെ, പ്രമേഹ സാധ്യത കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് പെരുംജീരകം വെള്ളം ഒരു ഉത്തമ ഉപായമാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഈ വെള്ളം ഏറെ പ്രയോജനപ്പെടും. എന്നാല്‍ ഈ അവസരത്തിലും ഇത് രാവിലെ വെറും വയറ്റിൽ കുടിയ്ക്കണം.
ഛർദ്ദി, വയറിളക്കം, തലകറക്കം അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ പെരുംജീരകം വെള്ളം ഉത്തമമാണ്. ക്ഷീണം അകറ്റുന്നതിനൊപ്പം ദഹനം മെച്ചപ്പെടുത്താനും പെരുംജീരകം വെള്ളം സഹായിക്കും.
നിങ്ങൾക്ക് ദഹനം മെച്ചപ്പെടുത്തണമെങ്കിൽ, വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിയ്ക്കാം. ഗ്യാസ്, മലബന്ധം, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ഒരു ഉത്തമ പരിഹാരമാണ് പെരുംജീരകം വെള്ളം.
ശരീരഭാരം കുറയ്ക്കാനും പെരുംജീരകം വെള്ളം കുടിക്കാം.
കാഴ്ചശക്തിയ്ക്കും പെരുംജീരകം വെള്ളം ഉത്തമമാണ്. വൈറ്റമിൻ എയ്‌ക്കൊപ്പം, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പെരുംജീരകത്തിനുള്ളിൽ കാണപ്പെടുന്നു, ഇത് കണ്ണുകളുടെ ബലഹീനത ഇല്ലാതാക്കുക മാത്രമല്ല, കണ്ണുകളുടെ വീക്കം, എരിച്ചില്‍, കണ്ണുകളുടെ ബലഹീനത തുടങ്ങിയവയില്‍നിന്നും ഏറെ ആശ്വാസം നൽകുകയും ചെയ്യും.
ചർമ്മ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് പെരുംജീരകം വെള്ളം. വൈറ്റമിൻ സി പെരുംജീരകത്തില്‍ കാണപ്പെടുന്നു. ഇത് ചർമ്മത്തിന് തിളക്കം നൽകുമെന്ന് മാത്രമല്ല, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കറുത്ത പാടുകളിൽ നിന്നും ആശ്വാസം നൽകുകയും ചെയ്യും.
വായ് നാറ്റം തടയുന്നു
വായ് നാറ്റത്തെ തടയാന്‍ മിക്കവരും പെരുംജീരകം കഴിക്കാറുണ്ട്. ഇതില്‍ ആൻറി ബാക്ടീരിയൽ ഗുണങ്ങല്‍ അടങ്ങിയിട്ടുണ്ട്. രാവിലെയോ ഒരു മീറ്റിംഗിന് പോകുമ്പോഴോ അല്പം പേരും ജീരകം കഴിയ്ക്കുന്നത് വി നാറ്റം ഉണ്ടാകാതെ സംരക്ഷിക്കുന്നു.
പെരുംജീരകം വെള്ളം പല പ്രശ്‌നങ്ങളിൽ നിന്നും സംരക്ഷിക്കും. എന്നാല്‍, എന്തിന്‍റെയും അമിത ഉപയോഗം ദോഷകരമാണ്. അതിനാല്‍ അമിതമായുള്ള ഉപയോഗം ഒഴിവാക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...