Curd with Sugar and Salt: പഞ്ചസാര അല്ലെങ്കിൽ ഉപ്പ് ചേര്‍ത്ത് തൈര് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമോ?

Curd with Sugar and Salt: തൈര് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മൂന്നു നേരവും കഴിക്കാന്‍ സാധിക്കും. ഇതില്‍ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിരിയ്ക്കുന്നു. വയറുമായി ബന്ധപ്പെട്ട അല്ലെങ്കില്‍  ദാഹനവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ്  തൈര്. 

Written by - Zee Malayalam News Desk | Last Updated : Apr 14, 2023, 06:01 PM IST
  • തൈര് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മൂന്നു നേരവും കഴിക്കാന്‍ സാധിക്കും. ഇതില്‍ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിരിയ്ക്കുന്നു. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ് തൈര്.
Curd with Sugar and Salt: പഞ്ചസാര അല്ലെങ്കിൽ ഉപ്പ് ചേര്‍ത്ത് തൈര് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമോ?

Curd with Sugar and Salt: നമ്മുടെ  ദൈനംദിന ഭക്ഷണക്രമത്തിന്‍റെ ഒരു അവിഭാജ്യ ഘടകമാണ് തൈര് എന്ന് വേണമെങ്കിൽ പറയാം. വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ നമ്മുടെ ഭക്ഷണ മേശയില്‍ ഇടം പിടിച്ച തൈര് ഇന്നും  ഒഴിവാക്കാനാകാത്ത ഒരു വിഭവമായി തുടരുന്നതിന്‍റെ കാരണം അതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ തന്നെയാണ്... നമ്മിൽ പലർക്കും ഇപ്പോഴും അറിവില്ലാത്ത ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് തൈര്.

Also Read:  Hairfall Solution: മുടി കൊഴിച്ചില്‍ മാറ്റാം, അടുക്കളയിലുണ്ട് പരിഹാരം
 
തൈര് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മൂന്നു നേരവും കഴിക്കാന്‍ സാധിക്കും. ഇതില്‍ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിരിയ്ക്കുന്നു. വയറുമായി ബന്ധപ്പെട്ട അല്ലെങ്കില്‍  ദാഹനവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ്  തൈര്. നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള കാൽസ്യം 49%, ഫോസ്ഫറസ് 38%, മഗ്നീഷ്യം 12%, പൊട്ടാസ്യം 18% എന്നിവ ലഭിക്കുവാനായി ഒരു കപ്പ് തൈര് മാത്രം കഴിച്ചാൽ മതി എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  

Also Read:  Lifestyle Tips: കോവിഡിനെ പ്രതിരോധിക്കാം, ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

എന്നാല്‍ തൈര് കഴിയ്ക്കേണ്ടത് എങ്ങിനെയാണ്‌ എന്ന് അറിയാമോ?  

ചിലര്‍ തൈര് അതേപടി കഴിയ്ക്കും എങ്കില്‍ ചിലര്‍ക്ക് പഞ്ചസാരചേര്‍ത്ത് കഴിയ്ക്കാനാണ് ഇഷ്ടം.  എന്നാല്‍ ചിലര്‍ ഉപ്പ് ചേര്‍ത്ത് തൈര് കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് എന്താണ് എന്നറിയാമോ? 

നമുക്കറിയാം, വേനൽക്കാലം അടുത്തുവരുമ്പോൾ ആളുകൾ ഭക്ഷണത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു. അതായത്, വേനൽക്കാലത്ത് തൈര് കഴിക്കുന്നത് പതിവാക്കുന്നു. കാരണം തൈര് ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്ന് നമുക്കറിയാം. എന്നാല്‍ തൈര് കഴിയ്ക്കുന്ന രീതി അനുസരിച്ച് അത് നല്‍കുന്ന ആരോഗ്യ ഗുണങ്ങളും വ്യത്യാസപ്പെടും.  

തൈര് ഉപ്പ് ചേര്‍ത്ത് കഴിയ്ക്കുമ്പോള്‍.... 
 
ഉപ്പ്, തൈര് എന്നിവയുടെ സംയോജനം ചിലര്‍ക്ക് ഗുണം ചെയ്യില്ല. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, തൈര് ദിവസവും ഉപ്പും ചേർത്ത് കഴിക്കുന്നത് വാത, കഫ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ, 1 ദിവസത്തെ ഇടവേളയിൽ ഉപ്പ് ചേർത്ത് തൈര് കഴിയ്ക്കുകയോ അല്ലെങ്കില്‍ മോരിന്‍റെ രൂപത്തിൽ കുടിയ്ക്കുകയോ ചെയ്യാം. ഉപ്പ് ചേർത്ത തൈര് കഴിക്കുന്നത് പ്രമേഹം എന്ന ഭയാനകമായ പ്രശ്നത്തെ അകറ്റി നിര്ത്തുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ തൈര് ഉപ്പ് ചേർത്തു കഴിക്കരുത്. ഉത് ഏറെ ദോഷം ചെയ്യും. 

പഞ്ചസാര ചേര്‍ത്ത് തൈര് കഴിച്ചാലോ? 

പലരും പഞ്ചസാര ചേർത്ത് തൈര് കഴിയ്ക്കാറുണ്ട്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, തൈര് പഞ്ചസാര കലർത്തി കഴിക്കുന്നത് അതിവേഗത്തിൽ ശരീരഭാരം വർദ്ധിപ്പിക്കും. പ്രമേഹ രോഗികൾ പഞ്ചസാര ചേര്‍ത്ത തൈര് കഴിയ്ക്കുന്നത് ഒഴിവാക്കണം. ഇതുകൂടാതെ, തൈരും പഞ്ചസാരയും ചേർത്ത് കഴിയ്ക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. തൈരിൽ പഞ്ചസാര ചേർത്ത് കഴിക്കുന്നത് വയറിലെ എരിവും അസിഡിറ്റിയും ഇല്ലാതാക്കുന്നു ഒപ്പം ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News