White Hair Home remedy: ഇടതൂര്‍ന്ന കറുത്തിരുണ്ട മുടി എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. അതിനായി നടത്താത്ത പരീക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ധാരാളം കെമിക്കല്‍സ് അടങ്ങിയ മുടി സംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ കുറച്ച് സമയത്തേയ്ക്ക് മുടി ഭംഗിയായിരിയ്ക്കും എന്നാല്‍, അതിന്‍റെ പരിണതഫലം ഏറെ  വൈകാതെ തന്നെ കാണുവാനും സാധിക്കും. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത്കൊണ്ട്  മുടിയ്ക്ക് വരുന്ന ഏറ്റവും വലിയ ദോഷം എന്നത് അകാല നരയാണ്.  


Also Read:  Weekly Horoscope Tarot Reading: ശുഭ ഗ്രഹസംക്രമണം 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! ഈ ആഴ്ചയിലെ ടാരറ്റ് ജാതകം അറിയാം    
 
നരച്ച മുടി ചിലർക്ക് അറിവിന്‍റെ അടയാളവും ചിലര്‍ക്ക്  ആശങ്കയ്ക്ക് കാരണവുമെന്നാണ് പറയപ്പെടുന്നത്‌. നരച്ച മുടി കാണുന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നും  ചെറുപ്പമായിരിക്കുക എന്നത്  പ്രവര്‍ത്തികമല്ല എങ്കിലും 20-കളിൽ മുടി നരയ്ക്കുന്നത് അസാധാരണവും ഒരേ സമയം ആശങ്കയ്ക്കും ഇടയാക്കുന്നു...  


Also Read:  Good and Bad Day: ശുഭകാര്യങ്ങൾക്ക് മികച്ച ദിനം ഏത്? ജ്യോതിഷം പറയുന്നത്   
 
അകാല നരയ്ക്ക് കാരണങ്ങള്‍ പലതാണ്.... 


1. ജനിതക കാരണങ്ങള്‍. അകലത്തില്‍ മുടി നരയ്ക്കുന്നതിനുള്ള പ്രധാന കാരണം പാരമ്പര്യമാണ്. മാതാപിതാക്കളുടെ മുടി വേഗം നരച്ചുവെങ്കില്‍ ചികിത്സ കൊണ്ടോ പ്രത്യേക പരിചരണം കൊണ്ടോ പ്രയോജനം ലഭിക്കാന്‍ ഇടയില്ല.


2.  സൂര്യപ്രകാശം, മാനസിക സമ്മർദ്ദം, പുകവലി


മുടിയിലെ മെലാനിൻ നഷ്ടപ്പെടുന്ന അവസരത്തിലാണ് മുടി നരയ്ക്കുന്നത്. സൂര്യപ്രകാശം, മാനസിക സമ്മർദ്ദം, പുകവലി തുടങ്ങിയ ഘടകങ്ങൾ ശരീരത്തിൽ ഫ്രീ റാഡിക്കലുകളെ പുറന്തള്ളുന്നു, ഇത് അകാല  നരയ്ക്ക് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. 


3. പോഷകാഹാര കുറവ്


വിറ്റാമിൻ ബി 12, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവയുടെ കുറവ് അകാല നരയ്ക്ക് വഴി തെളിയ്ക്കും.  


4.  ഹൈപ്പോതൈറോയിഡിസം, വളർച്ചാ ഹോർമോൺ തകരാറുകൾ എന്നിവയും അകാലത്തില്‍  മുടി നരയ്ക്കാൻ കാരണമാകും


അകാല നര മൂലം നിങ്ങളും വിഷമിക്കുന്നുണ്ടെങ്കിൽ അതിനുള്ള ഉത്തമ പരിഹാരമാണ് ഉലുവ. നരയ്ക്ക് പരിഹാരമായി കെമിക്കൽസ് അടങ്ങിയ ഹെയർ ഡൈ ഉപയോഗിച്ചാൽ മുടിക്ക് കേടുപാടുകൾ സംഭവിക്കാം, അത്തരം സാഹചര്യത്തിൽ ഉലുവ ഉപയോഗിച്ചാൽ ആഗ്രഹിച്ച ഫലം ലഭിക്കും. 
 
വെളുത്ത മുടി സ്വാഭാവികമായി കറുപ്പിക്കാനുള്ള വഴികൾ
 
ഉലുവയ്‌ക്കൊപ്പം ശർക്കര കഴിക്കുക


നിങ്ങളുടെ വെളുത്ത മുടി സ്വാഭാവികമായി കറുത്തതായി മാറണമെങ്കിൽ ഉലുവയും  ശർക്കരയും കഴിക്കാൻ തുടങ്ങുക. ഇവ രണ്ടും കൂടിച്ചേർന്നാലുള്ള ഗുണങ്ങൾ ആയുർവേദത്തിലും വിവരിച്ചിട്ടുണ്ട്. ഉലുവയും ശർക്കരയും മുടിയിലെ കറുപ്പ് തിരികെ കൊണ്ടുവരിക മാത്രമല്ല, മുടികൊഴിച്ചിൽ, കഷണ്ടി തുടങ്ങിയ പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും മുടിക്ക് അത്ഭുതകരമായ തിളക്കം നൽകുകയും ചെയ്യും.


ഉലുവ വെള്ളത്തിൽ മുടി കഴുകുക


മുടിയുടെ ഗുണത്തിനായി ഉലുവ മറ്റ് വഴികളിലും ഉപയോഗിക്കാം, ഇതിനായി ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതില്‍ ഒരു സ്പൂണ്‍ ഉലുവ ഇട്ട് തിളപ്പിക്കുക. ഇതിനു ശേഷം ഈ വെള്ളം തണുക്കാൻ വയ്ക്കുക. ഈ ഉലുവ വെള്ളത്തിൽ തല കഴുകുക, ഏകദേശം 15 മിനിറ്റ് മുടിയില്‍ ഈ വെള്ളം നില്‍ക്കാന്‍ അനുവദിക്കുക. ശേഷം മുടി നന്നായി കഴുകാം. ഇങ്ങനെ കുറച്ചു ദിവസം ചെയ്യുന്നത് ആഗ്രഹിച്ച ഫലം നല്‍കും. 


ഉലുവ പേസ്റ്റ് മുടിയില്‍ പുരട്ടുക


2-4 സ്പൂണ്‍ ഉലുവ 12 മ,മണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക, ശേഷ, അത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുടിയിൽ പുരട്ടുക.  അര മണിക്കൂര്‍ നേരത്തിന് ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയില്‍ മൂന്ന് തവണ ആവര്‍ത്തിയ്ക്കുന്നത്‌ മുടി സ്വാഭാവികമായും കറുപ്പിക്കാന്‍ സഹായിയ്ക്കും...  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.