നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ള ഒരു ഉത്പന്നമാണ് ഉലുവ. ആരോ​ഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഉലുവ വളരെ സഹായകമാകാറുണ്ട്. ഉലുവ വിത്തുകൾ കൊണ്ട് തയ്യാറാക്കുന്ന ചായയും വളരെ ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ളതാണ്. അൽപ്പം കയ്പുള്ളവയാണ് ഉലുവ വിത്തുകൾ. എന്നാൽ ഉലുവ ചായ ശീലമാക്കിയാൽ വളരെയധികം ആരോ​ഗ്യ ​ഗുണങ്ങളാണ് ലഭിക്കുന്നത്. ഉലുവയിട്ട വെള്ളം തിളപ്പിച്ചാണ് ഉലുവച്ചായ തയ്യാറാക്കുന്നത്. ഉലുവ കുതിര്‍ത്തിയിട്ട് ഈ വെള്ളത്തില്‍ തന്നെ തിളപ്പിച്ചാല്‍ കൂടുതല്‍ നല്ലതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉലുവ വെള്ളം ചേർത്ത് ചെറുതീയിൽ നല്ലതുപോലെ തിളിപ്പിക്കണം. ഇതിന് ശേഷം ഊറ്റിയെടുക്കാം. ഇതിലേക്ക് തേനും നാരങ്ങാനീരും ചേര്‍ത്തിളക്കി ചെറുചൂടോടെ കുടിയ്ക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഉലുവച്ചായ സഹായിക്കും. ടൈപ്പ് 2 പ്രമേഹം ഉള്ളവർക്ക് വളരെ നല്ലതാണ് ഈ പാനീയം.


ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഉലുവച്ചായ നല്ലതാണ്. ഇത് ഹൃദയത്തിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നു. പ്രമേഹത്തെ നിയന്ത്രിയ്ക്കുന്നതിനും ഉലുവച്ചായ മികച്ചതാണ്. ഉലുവയിൽ ഈസ്ട്രജന്റെ ഗുണങ്ങളുള്ള ഡയോസ്ജെനിൻ, ഐസോഫ്ലാവോണുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇത് ആർത്തവ സമയത്തെ വയറുവേദനയും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കുന്നു. കൊഴുപ്പ് കളയാനും ശരീരത്തിന്റെ തടി കുറയ്ക്കാനും ഏറെ ഗുണകരമാണ് ഉലുവച്ചായ. ഉലുവയിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങളും കൊഴുപ്പുമെല്ലാം പുറന്തള്ളുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.