Optical Illusion: ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചാരത്തിലുണ്ട്. ചിലര്‍ക്ക് ഇത് ഇഷ്ട ഹോബിയാണ്. ഒരു വിനോദമായി ഇത്തരം ചിത്രങ്ങള്‍ നിരീക്ഷിക്കുക എന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Success Story: 1 കോടിയുടെ പാക്കേജ് നേടി IIIT അലഹബാദ് വിദ്യാർത്ഥിനി!!


ഇത്തരം ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തുക എന്നത് പലര്‍ക്കും ഒരു ഹരമാണ്.   


Also Read:  UPI Lite Limit: യു.പി.ഐ ലൈറ്റ് ലിമിറ്റ് വര്‍ദ്ധിപ്പിച്ച് RBI; 500 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പിന്‍ ആവശ്യമില്ല


സോഷ്യല്‍ മീഡിയയില്‍ അനുദിനം ഇത്തരത്തിലുള്ള നിരവധി ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങളാണ് എത്തുന്നത്‌. ഇത്തരം ചിത്രങ്ങളില്‍ നോക്കി ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി തല പുകയ്ക്കുന്നവരും ഏറെയാണ്... 


ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഏറെ ഉപകാരപ്രദമാണ്. ഈ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ കണ്‍മുൻപിൽ കാണുന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, ചിത്രവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍, നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്. ഇത്തരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിയ്ക്കുന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നത് വഴി നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും വികസിക്കുന്നു എന്ന് പറയാം.  


ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ, നിങ്ങളുടെ തലച്ചോറിനും കണ്ണുകൾക്കും നല്ല വ്യായാമമാണ്  ലഭിക്കുന്നത്. അത്തരത്തിലൊരു ഒപ്റ്റിക്കൽ  ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.  ഈ ചിത്രം കാഴ്ച്ചയില്‍ അത്ര ലളിതമല്ല എന്ന് തന്നെ പറയാം...!!  നിങ്ങള്‍ സ്വയം വെല്ലുവിളിക്കാനും ഒരേ സമയം ആസ്വദിക്കാനുമുള്ള ഒരു വഴി അന്വേഷിക്കുകയാണെങ്കിൽ ഈ ചിത്രം ശ്രദ്ധിക്കൂ...!! 


ഇത് ഒരു ബാത്ത്റൂമില്‍ നിന്നുള്ള ചിത്രമാണ്. പങ്കുവച്ചിരിയ്ക്കുന്ന ചിത്രത്തിൽ ഒറ്റനോട്ടത്തിൽ ബ്രഷും ടാപ്പും കാണാം. എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. അതാണ് നിങ്ങള്‍ക്കുള്ള ടാസ്ക്.
 
നിങ്ങൾ വെല്ലുവിളിക്ക് തയ്യാറാണോ?


പങ്കിട്ട ചിത്രത്തിൽ, നിങ്ങള്‍ക്ക് ഒരു ബാത്ത്റൂമിന്‍റെ ദൃശ്യം കാണാം. ഒറ്റ നോട്ടത്തിൽ ബ്രഷും ടാപ്പും കാണാം. എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ചിത്രത്തിൽ എവിടെയോ ഒരു പല്ലി മറഞ്ഞിരിക്കുന്നു, അത് കണ്ടെത്താൻ നിങ്ങൾക്ക് തന്നിരിയ്ക്കുന്ന സമയം വെറും 6 സെക്കൻഡ് ആണ്...!! നിങ്ങളുടെ കണ്ണുകള്‍ കൂടുതല്‍ സൂക്ഷ്മമാക്കൂ, ചിത്രത്തില്‍ മറഞ്ഞിരിയ്ക്കുന്ന പല്ലിയെ കണ്ടെത്താന്‍ തയ്യാറാകൂ... 


നിങ്ങളുടെ സമയം ഇപ്പോൾ ആരംഭിക്കുന്നു. ചിത്രം ശ്രദ്ധാപൂർവ്വം നോക്കുക; പല്ലി നിങ്ങളുടെ മുന്നിൽ തന്നെയുണ്ടാവാം... എന്നാല്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നു എന്ന് വരില്ല...   


നിങ്ങൾപല്ലിയെ കണ്ടെത്തിയോ?  


പല്ലിയെ കണ്ടെത്തുന്നതിൽ നിങ്ങൾ വിജയിച്ചോ? അങ്ങനെയാണെങ്കിൽ, എത്ര പെട്ടെന്നാണ് നിങ്ങൾ അതിനെ കണ്ടെത്തിയത്? എന്നാല്‍ പല്ലിയെ കണ്ടെത്താത്തവര്‍ക്ക് പല്ലി എവിടെയാണ് ഒളിഞ്ഞിരിയ്ക്കുന്നത് എന്നറിയാന്‍  ആകാംക്ഷയുണ്ടാകും. ചിത്രത്തിന്‍റെ മധ്യഭാഗത്തായി പല്ലിയെ കാണാമെങ്കിലും അതിന്‍റെ നിറവും  ടൈലുകളിലെ പാറ്റേണുമായി അത്യന്തം പൊരുത്തപ്പെടുന്നതിനാൽ ഒറ്റനോട്ടത്തിൽ പല്ലിയെ തിരിച്ചറിയാൻ പ്രയാസമാണ്.


താഴെത്തന്നിരിയ്ക്കുന്ന ചിത്രം ശ്രദ്ധിക്കൂ, പല്ലിയെ കണ്ടെത്തുന്നതില്‍ നിങ്ങള്‍ വിജയിച്ചിരുന്നുവോ? 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.