UPI Lite Limit: നിങ്ങൾ ഒരു UPI ഉപയോക്താവാണെങ്കിൽ ഈ വാർത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും. കാരണം യുപിഐ ലൈറ്റ് (UPI Lite) ഉപയോക്താക്കളുടെ ഇടപാട് പരിധി റിസർവ് ബാങ്ക് 200 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി.
Also Read: Success Story: 1 കോടിയുടെ പാക്കേജ് നേടി IIIT അലഹബാദ് വിദ്യാർത്ഥിനി!!
നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) ആർബിഐയും ചേർന്ന് 2022 സെപ്റ്റംബറിലാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. യുപിഐ പേയ്‌മെന്‍റ് സിസ്റ്റത്തിന്‍റെ ലളിതമായ പതിപ്പാണിത്.
പുതിയ നിയമം നിലവില്‍ വരുന്നതോടെ യു.പി.ഐ ലൈറ്റ് എക്കൗണ്ടില്‍ നിന്ന് പിന്‍ നല്‍കാതെ ഒറ്റ ക്ലിക്കിലൂടെ 500 രൂപയില്‍ താഴെയുള്ള ചെറിയ പണമിടപടുകള്‍ എളുപ്പത്തില്‍ നടത്താനാകും.
ബാങ്കിന്‍റെ ഭാഗത്ത് നിന്ന് പ്രോസസ്സിംഗ് പരാജയപ്പെട്ടാൽ ഉപയോക്താക്കൾക്ക് ഒരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടാകാതിരിക്കാനും ചെറിയ പണമിടപാടുകള്‍ വേഗത്തിലാക്കുന്നതിനുമാണ് യു.പി.ഐ ലൈറ്റ് അവതരിപ്പിച്ചത്
യുപിഐ ലൈറ്റ് പരിധി 200ൽ നിന്ന് 500 രൂപയാക്കി
നിങ്ങൾ ഒരു യുപിഐ ഉപയോക്താവാണെങ്കിൽ നിങ്ങൾക്ക് യുപിഐ ലൈറ്റ് ഉപയോഗിക്കാന്‍ സാധിക്കും. യുപിഐ വഴിയുള്ള പ്രതിദിന ഇടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയാണ്. മറുവശത്ത്, യുപിഐ ലൈറ്റ് ഉപയോക്താക്കൾക്ക് ഒരു ഇടപാടിന് പരമാവധി 500 രൂപ വരെ ചെയ്യാം. നേരത്തെ ഈ പരിധി 200 രൂപയായിരുന്നു. അതായത് ചെറിയ പണമിടപാടുകള്‍ക്ക് യു.പി.ഐ ലൈറ്റ് ഉപയോഗിക്കാന്‍ സാധിക്കും. അതുവഴി യുപിഐ പ്രതിദിന ഇടപാടുകള്‍ കുറയ്ക്കാന്‍ സാധിക്കും.
യുപിഐ പേയ്‌മെന്‍റ് ഇടപാടുകളില്‍ പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് എന്ന് RBI ഗവര്‍ണര്‍ പറഞ്ഞു. അതായത്, നിയർ-ഫീൽഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് യുപിഐയിൽ ഓഫ്‌ലൈൻ പേയ്‌മെന്‍റ് ആരംഭിക്കുമെന്ന് ആർബിഐ അറിയിച്ചു. ഉപയോക്താക്കൾക്ക് ഡിജിറ്റൽ പേയ്‌മെന്‍റ് അനുഭവം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഈ പുതിയ സാങ്കേതികവിദ്യ സഹായകമാവും എന്ന് അദ്ദേഹം പറഞ്ഞു. എംപിസിയിൽ എടുത്ത തീരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളോട് വിവരിക്കവേ ആർബിഐ ഗവർണർ പറഞ്ഞു. അതായത്, പുതിയ സാങ്കേതികവിദ്യ പ്രവര്‍ത്തികമാവുമ്പോള്‍ യുപിഐ ലൈറ്റ് വഴി ഓഫ്‌ലൈൻ പേയ്‌മെന്‍റ് നടത്താം.ഇതോടെ രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്‍റുകളുടെ വ്യാപനം ഇനിയും വർദ്ധിക്കുമെന്ന് RBI ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...