ന്യൂഡൽഹി: ഇന്ത്യൻ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ആദ്യത്തെ ഇൻട്രാനാസൽ കോവിഡ്-19 വാക്സിൻ iNCOVACC പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ശനിയാഴ്ച ന്യൂഡൽഹിയിൽ ഭാരത് ബയോടെക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 26 നായിരിക്കും ഇത് ഔദ്യോഗികമായി പുറത്തിറക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇൻട്രാനാസൽ വാക്സിൻ ഒരു ഷോട്ടിന് 325 രൂപയ്ക്ക് സർക്കാരിനും 800 രൂപയ്ക്ക് സ്വകാര്യ ആശുപത്രികൾക്കും ലഭ്യമാകുമെന്ന് ഭാരത് ബയോടെക് ഡിസംബറിൽ അറിയിച്ചിരുന്നു. മൂക്കിലൂടെ നൽകുന്ന ഈ വാക്സിൻ CoWIN വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ്  വഴി നിങ്ങൾക്ക് ബുക്ക് ചെയ്യാനാകും. സ്വകാര്യ ആശുപത്രികളിലും ഇത് ലഭ്യമാക്കും.


മുമ്പ് കോവാക്സിൻ അല്ലെങ്കിൽ കോവിഷീൽഡ് വാക്സിനേഷനുകൾ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഭാരത് ബയോടെക് കൊവിഡ് നാസൽ വാക്സിൻ ബൂസ്റ്ററായി നൽകാം. ഇതിന് മറ്റ് പ്രശ്നങ്ങളിലെന്ന് കമ്പനി പറയുന്നു.


വാക്‌സിൻ യോഗ്യത


ഭാരത് ബയോടെക്കിന്റെ ഇൻട്രാനാസൽ വാക്‌സിൻ കൊവിഡ് വാക്‌സിനേഷന്റെ ബൂസ്റ്ററായി മാത്രമേ ഉപയോഗിക്കാവൂ.  പ്രാഥമിക ഡോസായിട്ടല്ല ഇത് ഉപയോഗിക്കേണ്ടത്. ഇതിന് രണ്ട് ഡോസ് കൊവിഡ് വാക്സിൻ ഉപയോഗിച്ച് മുൻകൂർ വാക്സിനേഷൻ ആവശ്യമാണ്. കൂടാതെ രണ്ടാമത്തെ ഡോസ് എടുത്ത് 9 മാസമായിരിക്കണം ബൂസ്റ്റർ ഡോസ് എടുക്കാൻ.ആരോഗ്യപ്രശ്നങ്ങളോ മരുന്നുകളോട് പ്രശ്നമോയുള്ളവർ വാക്സിനേഷൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സന്ദർശിക്കണം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.