കുഞ്ഞിന്റെ വളർച്ചയിൽ ജനന ശേഷമുള്ള ആദ്യ വർഷങ്ങൾ വളരെ നിർണായകമാണ്. കൂടുതൽ സെൻസിറ്റീവും അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലും ആയതിനാൽ മാതാപിതാക്കൾ കുഞ്ഞിന്റെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ട സമയമാണിത്. ഒരു കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി ജനിച്ച് കുറച്ച് വർഷങ്ങളോളം രോഗത്തെയും രോഗകാരണ ഘടകങ്ങളെയും ചെറുക്കാൻ വേണ്ടത്ര ഉണ്ടാകില്ല. കുഞ്ഞിന് പലപ്പോഴും അസുഖവും അസ്വസ്ഥതയും ഉണ്ടാകുന്നത് സാധാരണമായ ഒരു സാഹചര്യമാണ്. എന്നിരുന്നാലും, രോഗങ്ങളെ ചെറുക്കാൻ ബോധവാന്മാരായിരിക്കുകയും സജ്ജരാകുകയും ചെയ്യുന്നതാണ് കൂടുതൽ നല്ലത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജലദോഷം: കുഞ്ഞുങ്ങൾക്ക് വർഷത്തിൽ പല തവണ ഉണ്ടാകാൻ സാധ്യതയുള്ള ഏറ്റവും സാധാരണമായ രോഗമാണ് ജലദോഷം. കുഞ്ഞുങ്ങളുടെ രോ​ഗപ്രതിരോധശേഷി വൈറസുകളെ പ്രതിരോധിക്കാത്തതാണ് കാരണം. രോഗലക്ഷണങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാകും. ജലദോഷം വളരെ ​ഗുരുതരമാകാറില്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കാനും മറ്റ് കാരണങ്ങൾ പരിശോധിക്കാനും ഡോക്ടറെ സന്ദർശിക്കുക.


റോസോള: ഹ്യൂമൻ ഹെർപ്പസ് വൈറസ് ടൈപ്പ് 6 (എച്ച് എച്ച് വി-6) മൂലമാണ് റോസോള ഉണ്ടാകുന്നത്. ഇത് ചുണങ്ങുകൾക്കും ചെറിയ പനിക്കും കാരണമാകുന്നു. ഉമിനീർ വഴി വൈറസ് പടരുന്നു. ശാരീരിക സമ്പർക്കത്തിലൂടെയോ കളിപ്പാട്ടങ്ങളിൽ നിന്നോ പ്രതലങ്ങളിൽ നിന്നോ വൈറസ് പടരാം. കുഞ്ഞിന് റോസോള പിടിപെട്ടാൽ അവരുടെ ശരീരത്തിൽ ജലാംശം നിലനിർത്തുകയും തണുപ്പിക്കുകയും ചെയ്യണം. പനി കുറയ്ക്കാൻ മരുന്ന് നൽകുക. ഡോക്ടറെ സന്ദർശിച്ച് ചികിത്സ ഉറപ്പാക്കുക.


ALSO READ: Sleep: ഒരാൾ എത്ര മണിക്കൂർ ഉറങ്ങണം? മതിയായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ഈ രോ​ഗാവസ്ഥകൾ നിങ്ങളെ കാത്തിരിക്കുന്നു


വയറ് സംബന്ധമായ അസുഖങ്ങൾ: ഇതിനെ ഗ്യാസ്ട്രോഎൻറൈറ്റിസ് എന്നും വിളിക്കുന്നു. ഇടയ്ക്കിടെ വയറിളക്കം, ഛർദ്ദി എന്നിവയിലേക്ക് നയിക്കുന്നു. ഇത് കുട്ടികളിൽ വേദനയും വിശപ്പില്ലായ്മയും ഉണ്ടാക്കുന്നു. മലിനമായ ഭക്ഷണത്തിലൂടെ വൈറസ് പടരുന്നതിനാൽ കുട്ടി കഴിക്കുന്ന ഭക്ഷണത്തിന്റെ ശുചിത്വം സൂക്ഷ്മമായി പരിശോധിക്കുക. മലിനമാകാത്ത ഭക്ഷണമാണ് കുഞ്ഞ് കഴിക്കുന്നതെന്ന് ഉറപ്പുവരുത്തുക. ഇക്കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.


ചെവിയിലെയും കണ്ണിലെയും അണുബാധകൾ: ചെവിയിലെ അണുബാധ വേദനയ്ക്ക് കാരണമാകുകയും ഉറക്ക പ്രശ്‌നങ്ങൾ, ചെവിയിൽ നിന്ന് ദ്രാവകം ഒഴുകുക തുടങ്ങിയ നിരവധി ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. പിങ്ക് ഐ അല്ലെങ്കിൽ കൺജങ്ക്റ്റിവിറ്റിസ് ആണ് കുഞ്ഞുങ്ങൾക്കിടയിലെ ഏറ്റവും സാധാരണമായ നേത്ര അണുബാധ. ഇത് കണ്ണുകളിൽ വീക്കം ഉണ്ടാകുന്നതിന് കാരണമാകുന്നു.


മേൽപ്പറഞ്ഞ രോഗങ്ങൾക്ക് പുറമെ, കുട്ടിയുടെ പ്രതിരോധശേഷി ദുർബലമായതിനാൽ മലേറിയ, ന്യുമോണിയ, ഇൻഫ്ലുവൻസ തുടങ്ങിയ ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. ജാഗ്രത പുലർത്തുന്നത് ഈ രോഗങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ പ്രാരംഭ ഘട്ടത്തിൽ തന്നെ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. രോ​ഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ഡോക്ടറെ സന്ദർശിക്കുകയും കുട്ടിയുടെ ആരോഗ്യത്തിന് മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.