Sleep: ഒരാൾ എത്ര മണിക്കൂർ ഉറങ്ങണം? മതിയായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ഈ രോ​ഗാവസ്ഥകൾ നിങ്ങളെ കാത്തിരിക്കുന്നു

Sleep cycle: മനുഷ്യന് ആവശ്യമായ ഉറക്കത്തിന്റെ അളവ് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വ്യത്യസ്തമാണ്.

Written by - Zee Malayalam News Desk | Last Updated : Aug 28, 2022, 12:43 PM IST
  • ജോലി തിരക്ക് മൂലം മുതിർന്ന ആളുകൾക്ക് പലപ്പോഴും മതിയായ ഉറക്കം ലഭിക്കാറില്ല
  • കൃത്യമായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ രക്താതിമർദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം, വിഷാദം എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്
  • അതിനാൽ, ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്
Sleep: ഒരാൾ എത്ര മണിക്കൂർ ഉറങ്ങണം? മതിയായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ഈ രോ​ഗാവസ്ഥകൾ നിങ്ങളെ കാത്തിരിക്കുന്നു

ഒരു മനുഷ്യന്റെ മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനത്തിൽ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ഫിറ്റ്നസ് ഉറപ്പാക്കാൻ മതിയായ ഉറക്കം അത്യാവശ്യമാണ്. മനുഷ്യന് ആവശ്യമായ ഉറക്കത്തിന്റെ അളവ് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വ്യത്യസ്തമാണ്. ഒരു കുഞ്ഞിന് മുതിർന്നവരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമാണ്. ഒരു മനുഷ്യന് ദിവസവും എത്രമാത്രം ഉറക്കം ആവശ്യമാണെന്നത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അറിയാം.

- ഹെൽത്ത്‌ലൈൻ റിപ്പോർട്ട് അനുസരിച്ച്, മുതിർന്നവർ ദിവസവും ഏഴ് മണിക്കൂർ ഉറങ്ങണം.
- 0 മുതൽ 3 മാസം വരെ പ്രായമുള്ള കുട്ടികൾ 14 മുതൽ 17 മണിക്കൂർ വരെ ഉറങ്ങണം.
- 4 മുതൽ 12 മാസം വരെ പ്രായമുള്ള കുട്ടികൾ 12 മുതൽ 16 മണിക്കൂർ വരെ ഉറങ്ങണം.
- 3 മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾ ഒരു ദിവസം 10 മുതൽ 13 മണിക്കൂർ വരെ ഉറങ്ങണം.
- 13 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർ ദിവസവും 8 മുതൽ 10 മണിക്കൂർ വരെ ഉറങ്ങണം.
- 18-60 വയസ്സ് പ്രായമുള്ള മുതിർന്നവർക്ക് ഒരു ദിവസം 7 മണിക്കൂർ ഉറക്കം ആവശ്യമാണ്.
- 61-64 വയസ്സിനിടയിലുള്ളവർ ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം.
- 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർ ദിവസവും കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം.

ALSO READ: Hyperpigmentation: മുഖത്തെ കരുവാളിപ്പിനും കുഴികൾക്കും പരിഹാരം കാണാം ഈ പ്രകൃതിദത്ത മാർ​ഗങ്ങളിലൂടെ

ജോലി തിരക്ക് മൂലം മുതിർന്ന ആളുകൾക്ക് പലപ്പോഴും മതിയായ ഉറക്കം ലഭിക്കാറില്ല. കൃത്യമായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ രക്താതിമർദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം, വിഷാദം എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടർന്നാൽ മികച്ച ഉറക്കം ലഭിക്കുകയും ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സാധിക്കുകയും ചെയ്യും. രാത്രിയിൽ എട്ട് മണിക്കൂറിൽ താഴെ ഉറങ്ങുന്ന കൗമാരക്കാർ, മതിയായ ഉറക്കം ലഭിക്കുന്ന സമപ്രായക്കാരേക്കാൾ അമിതഭാരമോ അമിതവണ്ണമോ ഉള്ളവരാകാനുള്ള സാധ്യത കൂടുതലാണ്. "പഠനം കാണിക്കുന്നത് മിക്ക കൗമാരപ്രായക്കാർക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല, ഇത് അമിതഭാരവും സ്വഭാവസവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഭാവിയിൽ ഇത്തരക്കാർക്ക് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകും" പഠനത്തിന്റെ രചയിതാവ് ശ്രീ. ജീസസ് മാർട്ടിനെസ് ഗോമസ് വ്യക്തമാക്കി.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News