കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ നിയന്ത്രണങ്ങളൊക്ക പലരിലും സ്ട്രെസ് അല്ലെങ്കിൽ സമ്മർദം ഉണ്ടാകാൻ കാരണമായി. ജോലി സംബന്ധമായും പലർക്കും സമ്മർദം ഉണ്ടാകുന്നുണ്ട്. എന്നാൽ നമ്മുടെ ജീവിതശൈലിയിൽ അൽപം ഒന്ന് മാറ്റം വരുത്തിയാൽ ചിലപ്പോൾ സമ്മർദം ഉണ്ടാകുന്നത് നമുക്ക് തടയാൻ കഴിഞ്ഞേക്കും. സമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇനി പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1. പലതരം സമ്മർദ്ദങ്ങളാണ് നമ്മൾ അനുഭവിക്കുന്നത്. ഈ സമയത്ത് നമ്മൾ തനിച്ചാണ് എന്നൊരു ചിന്ത ഉണ്ടാകാൻ സാധ്യതയുണ്ട്. അത് പാടില്ല. നമുക്ക് സ്ട്രെസ് ഉണ്ടാക്കുന്ന കാര്യങ്ങളെ കുറിച്ച് എത്ര ചിന്തിക്കുന്നുവോ അത്രയും പ്രശ്നങ്ങൾ വീണ്ടും ഉണ്ടാകും. അത് കൊണ്ട് തന്നെ മറ്റെന്തെങ്കിലും കാര്യങ്ങളിൽ തിരക്കിലായിരിക്കാൻ ശ്രമിക്കുക. കൂടുതൽ ഒഴിവു സമയം ലഭിക്കുന്നത് കൂടുതൽ നെഗറ്റീവ് ചിന്തകളുണ്ടാക്കും.


2. തിരക്കിനിടയിൽ നമ്മുടെ ഹോബികൾ പലപ്പോഴും ഉപേക്ഷിക്കേണ്ടതായി വരാറുണ്ട്. എന്നാൽ ജീവിതത്തിൽ സ്ട്രെസ് അനുഭവപ്പെടുകയാണെങ്കിൽ നിങ്ങളുടെ മനസിന് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. ഇത് മനസിന് പോസിറ്റീവ് വൈബ് ഉണ്ടാക്കും. 


Also Read: Calcium deficient: ശരീരത്തിൽ കാൽസ്യം കുറവാണോ? ഇവ തീർച്ചയായും കഴിക്കണം


3. മനസും വീടും ശുദ്ധീകരിക്കുക. മനസിലെ നെ​ഗറ്റീവ് ചിന്തകളെ മാറ്റാൻ ചെയ്യാൻ കഴിയാവുന്നതെല്ലാം ചെയ്യുക. വീടും അലങ്കോലപ്പെട്ട് കിടക്കാൻ അനുവദിക്കരുത്. വീട് വൃത്തിയായി കിടക്കുമ്പോൾ തന്നെ പോസിറ്റീവ് എനർജിയുണ്ടാകും.  


4. സമ്മർദ്ദം ഒഴിവാക്കാനായി യോഗയോ ധ്യാനമോ ശീലിക്കുക. താൽപ്പര്യമുണ്ടെങ്കിൽ ആത്മീയ പുസ്തകങ്ങൾ വായിക്കാം അല്ലെങ്കിൽ വീഡിയോകൾ കാണാം. ഇത്തരത്തിലുള്ള പ്രവർത്തനം മനസ്സിനെ ശാന്തമാക്കുന്നു.


5. വേനൽക്കാലമായാലും ശൈത്യകാലമായാലും അതിനനുസിരച്ചുള്ള ഒരു ഷവർ ബാത്ത് സ്ട്രെസ് കുറയ്ക്കും. പകൽ സമയത്ത് ചായ, കാപ്പി, ഗ്രീൻ ടീ അല്ലെങ്കിൽ ഇഷ്ടമുള്ള പാനീയം കുടിക്കുക. രാവിലെയോ വൈകുന്നേരമോ സമയം കിട്ടുമ്പോൾ നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക. ഒരു ചെറിയ ഔട്ടിംഗിന് പോകുക. ദിനചര്യയിൽ നിങ്ങളെ സന്തോഷിപ്പിക്കുന്ന ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.