Calcium deficient: ശരീരത്തിൽ കാൽസ്യം കുറവാണോ? ഇവ തീർച്ചയായും കഴിക്കണം

കാൽസ്യം കുറയുന്നതിന് പരിഹാരമായി പാൽ, തൈര് , ചീസ്, സോയാബീൻസ്, എള്ള് മുതലായവ കഴിക്കാൻ പൊതുവെ പറയാറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 7, 2022, 04:16 PM IST
  • പയർവർഗ്ഗങ്ങൾ പലപ്പോഴും പ്രോട്ടീൻ സമ്പുഷ്ടമായി കണക്കാക്കപ്പെടുന്നു.
  • എന്നാൽ ചില പയർവർഗ്ഗങ്ങളിൽ ഗണ്യമായ അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്.
  • അതനുസരിച്ച് സനയും രാജ്മയും കാൽസ്യത്താൽ സമ്പുഷ്ടമാണ്.
Calcium deficient: ശരീരത്തിൽ കാൽസ്യം കുറവാണോ? ഇവ തീർച്ചയായും കഴിക്കണം

നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് കാൽസ്യം. എല്ലുകളുടെ ബലം വർധിപ്പിക്കുന്നതിൽ കാൽസ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ ശരീരം ഉൽപാദിപ്പിക്കുന്ന ഒന്നല്ല കാൽസ്യം. അത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്. ശരീരത്തിൽ കാൽസ്യം കുറവാണെങ്കിൽ അസ്ഥികൾ ദുർബലമാവുകയും വേദന ഉണ്ടാകുകയും ചെയ്യും. അതുപോലെ പേശിവലിവ് ആരംഭിക്കുന്നു. പ്രായം കൂടുന്തോറും കാൽസ്യത്തിന്റെ കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ വർധിക്കാൻ തുടങ്ങുന്നു.

കാൽസ്യം കുറയുന്നതിന് പരിഹാരമായി പാൽ, തൈര് , ചീസ്, സോയാബീൻസ്, എള്ള് മുതലായവ കഴിക്കാൻ പൊതുവെ പറയാറുണ്ട്. കാൽസ്യം അടങ്ങിയ ചില ഭക്ഷണങ്ങളിലും ഇത് കാണപ്പെടുന്നു. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളെക്കുറിച്ച് അറിയുക.

വിത്തുകൾ 

വിത്തുകൾ പോഷകഗുണമുള്ളതാണ്. പോപ്പി സീഡ്സ്, എള്ള് തുടങ്ങിയവ പോഷക സമ്പന്നമാണ്. 

Also Read: നിങ്ങളുടെ കരളിൽ കൊഴുപ്പ് അധികമാണോ? ഈ ലക്ഷണങ്ങൾ പറയും

സന, രാജ്മ

പയർവർഗ്ഗങ്ങൾ പലപ്പോഴും പ്രോട്ടീൻ സമ്പുഷ്ടമായി കണക്കാക്കപ്പെടുന്നു, എന്നാൽ ചില പയർവർഗ്ഗങ്ങളിൽ ഗണ്യമായ അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. അതനുസരിച്ച് സനയും രാജ്മയും കാൽസ്യത്താൽ സമ്പുഷ്ടമാണ്.

ബദാം

ബദാമിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ബദാം ശരീരത്തിന് എത്രത്തോളം ആരോഗ്യകരമാണെന്ന് എല്ലാവർക്കും അറിയാം. ബദാമിൽ നിന്നും നല്ല അളവിൽ കാൽസ്യം നമുക്ക് ലഭിക്കും.

ചീരയിൽ 

ഇരുമ്പും കാൽസ്യവും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചീര. അതുപോലെ ഇഞ്ചിയും കടുകും നമ്മുടെ ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുന്നു. 

റാ​ഗി

ഇരുമ്പ്, പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പുഷ്ടമാണ് റാ​ഗി. പ്രായമായവരിലും ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിലും ഓസ്റ്റിയോപൊറോസിസ് തടയാൻ ഇത് സഹായിക്കും.

എള്ള്

എള്ളിൽ അവിശ്വസനീയമാം വിധം കാൽസ്യം അടങ്ങിയിട്ടുണ്ട്. എണ്ണമറ്റ ലഘുഭക്ഷണങ്ങൾ ഉണ്ടാക്കാൻ എള്ള് ഉപയോഗിക്കാം. എള്ളിൽ കോപ്പർ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി, ഇ, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അങ്ങനെ നിത്യഭക്ഷണത്തിൽ എള്ള് ചേർക്കുന്നത് ആരോഗ്യം നൽകും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News