Side Effects of Turmeric | മഞ്ഞൾ ഔഷധമാണ് എന്നാൽ, അമിതമായാൽ....
സന്ധിവാതം പോലെയുള്ള വിട്ടുമാറാത്ത പ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല വീട്ടുവൈദ്യമാണ് മഞ്ഞൾ. എന്നാൽ അമിതമായി മഞ്ഞൾ ഉപയോഗിക്കുന്നതിലും പല ദോഷങ്ങളുമുണ്ട്
നിരവധി ഔഷധഗുണങ്ങൾ നിറഞ്ഞതാണ് മഞ്ഞൾ. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് ഫലപ്രദമാണ്. ശരീരത്തിൽ നിന്ന് ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ മാറ്റാൻ മഞ്ഞൾ തന്നെയാണ് ബെസ്റ്റ്. സന്ധിവാതം പോലെയുള്ള വിട്ടുമാറാത്ത പ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല വീട്ടുവൈദ്യമാണ് മഞ്ഞൾ. എന്നാൽ ഭക്ഷണത്തിൽ അമിതമായി മഞ്ഞൾ ഉപയോഗിക്കുന്നതിലും പല ദോഷങ്ങളുമുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇതിന്റെ പാർശ്വഫലങ്ങളെ കുറിച്ച് പരിശോധിക്കാം.
വയറ്റിലെ പ്രശ്നങ്ങൾ
മഞ്ഞൾ ആമാശയത്തിന് ചിലപ്പോഴെങ്കിലും ദോഷകരമാണ്. ഭക്ഷണത്തിൽ വലിയ അളവിൽ മഞ്ഞൾ ഉപയോഗിക്കുകയാണെങ്കിൽ, അത് വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകും.
വൃക്കയിലെ കല്ലുകൾ
മൂത്രത്തിൽ കല്ല് പോലെയുള്ള അസുഖങ്ങൾ ഉള്ളവർക്ക് മഞ്ഞൾ വളരെ ദോഷകരമാണ്. ഇതിലടങ്ങിയിരിക്കുന്ന ഓക്‌സലേറ്റ് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും, അത് കൊണ്ട് മൂത്രത്തിൽ കല്ലുള്ള രോഗികൾ മഞ്ഞൾ കഴിക്കുന്നത് കുറയ്ക്കുകയോ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുകയോ ചെയ്യണം.
ഓക്കാനം, വയറിളക്കം
കുർക്കുമിൻ മഞ്ഞളിൽ കാണപ്പെടുന്നു. നിങ്ങൾ വലിയ അളവിൽ മഞ്ഞൾ കഴിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഓക്കാനം, വയറിളക്കം എന്നിവയുമായി പ്രശ്നങ്ങൾ ഉണ്ടാകാം.
അലർജി
ചിലപ്പോൾ മഞ്ഞൾ അലർജിക്ക് കാരണമാകും. ഇതിലടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങൾ അലർജിക്ക് കാരണമാകും. ചിലർക്ക് മഞ്ഞൾ പുരട്ടിയതിന് ശേഷം ചുണങ്ങ് ചൊറിച്ചിൽ തുടങ്ങിയവ അനുഭവപ്പെടാറുണ്ട്.
പ്രമേഹ രോഗികൾ ശ്രദ്ധിക്കണം
പ്രമേഹ രോഗികൾക്ക് മഞ്ഞൾ ദോഷകരമാണ്. പലപ്പോഴും ഇവരുടെ രക്തം ഇത്തരത്തിൽ കട്ടിയുള്ളതായി മാറും. മഞ്ഞൾ രക്തം നേർത്തതാക്കാൻ പ്രവർത്തിക്കും.പ്രമേഹ രോഗികൾ മഞ്ഞൾ കഴിക്കുന്നത് ഒഴിവാക്കണം. ഇതുകൂടാതെ, മൂക്കിൽ നിന്ന് രക്തം വരുന്ന പ്രശ്നമുണ്ടെങ്കിൽ അത്തരക്കാർ മഞ്ഞൾ അധികം കഴിക്കരുത്. മഞ്ഞൾ രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.