Ice-Cold Water: വേനൽക്കാലത്ത് തണുത്ത വെള്ളം കുടിക്കുന്നതിന്റെ ദോഷങ്ങൾ
Ice-Cold Water: തണുത്ത വെള്ളം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
വേനൽക്കാലത്ത് തണുത്ത ഭക്ഷണങ്ങളും പാനീയങ്ങളുമാണ് കൂടുതൽ പേർക്കും താൽപര്യം. ചൂടിന്റെ കാഠിന്യത്തിൽ പലപ്പോഴും തണുത്ത വെള്ളം കുടിക്കാൻ ഏറെ പേരും ഇഷ്ടപ്പെടുന്നു. എന്നാൽ തണുത്ത വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. വെള്ളത്തിന്റെ കുപ്പികൾ ഫ്രിഡ്ജിൽ സൂക്ഷിച്ചതിന് ശേഷമാണ് പലരും കുടിക്കുന്നത്. എന്നാൽ, തണുത്ത വെള്ളം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
വേനൽക്കാലത്ത് തണുത്ത വെള്ളം കുടിക്കുന്നതിന്റെ പാർശ്വഫലങ്ങൾ:
തൊണ്ടയിലെ അണുബാധ: വളരെ തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദനയ്ക്ക് കാരണമാകും. ഭക്ഷണത്തിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നത് ശ്വാസകോശപാളികളിൽ അധിക മ്യൂക്കസ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് പിന്നീട് പലവിധത്തിലുള്ള അണുബാധകളിലേക്ക് നയിക്കും.
ഹൃദയമിടിപ്പ് കുറയ്ക്കുന്നു: തണുത്തവെള്ളം അധികമായി കുടിക്കുന്നത് ഹൃദയമിടിപ്പ് കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ജലത്തിന്റെ താഴ്ന്ന ഊഷ്മാവ് വാഗസ് നാഡിയെ നേരിട്ട് ബാധിക്കും. ഇത് ഹൃദയമിടിപ്പ് കുറയ്ക്കാൻ കാരണമാകും.
ദഹനത്തെ തടസ്സപ്പെടുത്തുന്നു: അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് രക്തക്കുഴലുകളുടെ സങ്കോചത്തിന് ഇടയാക്കും. ഇത് ദഹനത്തെ തടസ്സപ്പെടുത്തും. തണുത്ത വെള്ളം ആമാശയത്തെ സങ്കോചിപ്പിക്കുന്നു. തണുത്ത വെള്ളം ദഹനവ്യവസ്ഥയെ പെട്ടെന്ന് ബാധിക്കുന്ന ഒന്നാണ്.
ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ട്: തണുത്ത വെള്ളം നിങ്ങളുടെ ശരീരത്തിൽ സംഭരിച്ചിരിക്കുന്ന കൊഴുപ്പ് അലിയിച്ച് കളയുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ പ്രയാസകരമാക്കുന്നു. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്.
പല്ലിന്റെ സംവേദനക്ഷമത: തണുത്ത വെള്ളം കുടിക്കുന്നത് പല്ലിന്റെ സംവേദനക്ഷമത പോലുള്ള ദന്ത പ്രശ്നങ്ങൾക്ക് കാരണമാകും. തണുത്ത വെള്ളം പല്ലിനെ സെൻസിറ്റീവാക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ സാധാരണ റൂം ടെമ്പറേച്ചറിലുള്ള വെള്ളം കുടിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
കറുവപ്പട്ടയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കാം; നിരവധിയാണ് ആരോഗ്യ ഗുണങ്ങൾ
ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കറുവപ്പട്ട മികച്ചതാണ്. കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ദിവസവും രാവിലെ കറുവപ്പട്ട വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന് പ്രതിരോധ ശേഷി വർധിക്കുന്നു. ബാക്ടീരിയൽ-ഫംഗൽ അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും കറുവപ്പെട്ട വെള്ളം സഹായിക്കും.
ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് ദഹനപ്രക്രിയ മികച്ചതാക്കുന്നതിനും കറുവപ്പട്ട വെള്ളം സഹായിക്കും. അസിഡിറ്റി പ്രശ്നമുള്ളവർക്കും കറുവപ്പട്ട മികച്ച പരിഹാരമാണ്. ചുമ, ജലദോഷം എന്നിവ അകറ്റുന്നതിന് കറുവപ്പട്ട വെള്ളം വളരെ നല്ലതാണ്. കറുവപ്പട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ മികച്ചതാക്കാൻ സഹായിക്കുന്നു. ഓർമ്മശക്തി വർധിപ്പിക്കാനും കറുവപ്പട്ട വെള്ളം സഹായിക്കും. വ്യായാമത്തോടൊപ്പം കറുവപ്പട്ട വെള്ളം കുടിക്കുന്നത് കൂടി ശീലമാക്കിയാൽ അമിത വണ്ണം, രക്തസമ്മർദ്ദം, ചീത്ത കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ സാധിക്കും.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും കറുവപ്പട്ട വെള്ളം സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും കറുവപ്പട്ടയ്ക്ക് സാധിക്കും. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും കറുവപ്പട്ട നല്ലതാണ്. ഇത് വായിലെ ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുന്നു. മോണരോഗങ്ങള്‍ ചെറുക്കുന്നതിനും വായ്‌നാറ്റം അകറ്റുന്നതിനും കറുവപ്പട്ട നല്ലതാണ്. വാത പരിഹാരത്തിനും കറുവപ്പട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. വാതസംബന്ധമായ വേദനകള്‍ കുറയ്ക്കും. ക്യാന്‍സറിനെ ചെറുക്കുന്നതിനും കറുവപ്പട്ട നല്ലതാണ്. പ്രത്യേകിച്ചും ലിവര്‍ ക്യാന്‍സറിനെ ചെറുക്കാന്‍ കറുവപ്പട്ട സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇതു വഴി ക്യാന്‍സര്‍ തടയാനും കറുവപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...