Milk and Flax Seeds Benefits: പാലിനൊപ്പം അല്പം ചണവിത്ത് കഴിയ്ക്കൂ, ഈ ആരോഗ്യ പ്രശ്നങ്ങള്‍ അകലും
Milk with Flax Seeds Benefits: ചണവിത്ത് പാലിൽ കലർത്തി കഴിച്ചാൽ അത് ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യും. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ബിപി, ഷുഗർ തുടങ്ങിയ പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും സഹായകമാണ്
Milk with Flax Seeds Benefits: ഫ്ളാക്സ് സീഡ്സ് അഥവാ ചണവിത്ത് ഏറെ ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. മുതിരയോട് സാമ്യമുള്ള ചണവിത്തുകള്‍ പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്.
ഏറെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ചണവിത്ത് കൃത്യമായ രീതിയിൽ കഴിച്ചെങ്കില്‍ മാത്രമേ ശരിയായ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കൂ. ചണവിത്ത് കൃത്യമായി കഴിച്ചാല്‍ പ്രമേഹം മുതല്‍ ശരീര ഭാരം കുറയ്ക്കാന്‍ വരെ ഉപകാരപ്രദമാണ്. സോലുബിള്‍, ഇന്‍സോലുബിള്‍ ഫൈബര്‍ അടങ്ങിയ ഇത് ശരീരത്തിന് ആവശ്യമായ ഫൈബറുകളാല്‍ സമ്പുഷ്ടമാണ് ചണവിത്ത് എന്നു വേണം.
Also Read: Anti Aging Diet: നാല്‍പതുകളിലും സിനിമാ താരങ്ങളെപ്പോലെ സുന്ദരിയാവാം, ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തൂ
എന്നാല്‍ ഏറെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ചണവിത്തിനൊപ്പം സമീകൃതാഹാരമായ പാലും കൂടി ചേര്‍ന്നാലോ? ഇരട്ടി ഗുണം ഉറപ്പ്!! ചണവിത്ത് പാലിൽ കലർത്തി കഴിച്ചാൽ അത് ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യും. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ബിപി, ഷുഗർ തുടങ്ങിയ പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും സഹായകമാണ്.
പാലിനൊപ്പം ചണവിത്ത് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം....
1. പാലിനൊപ്പം ചണവിത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെ ഉപയോഗപ്രദമാണ്. ഫ്ളാക്സ് സീഡുകളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായകമാണ്. അതായത്,, ചണവിത്ത് കഴിയ്ക്കുന്നതുകൊണ്ട് ഒരു വ്യക്തി അനാവശ്യ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കപ്പെടുന്നു.
2. പാലിനൊപ്പം ചണവിത്ത് കഴിച്ചാല്‍ ശരീരത്തിന് ഏറെ ഊര്‍ജ്ജം ലഭിക്കും. ഇതില്‍ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് അലസത അകറ്റാൻ ഏറെ സഹായകമാണ്.
3. ചണവിത്തില്‍ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ കാണപ്പെടുന്നു. ഇത് പാലിനൊപ്പം കഴിച്ചാല്‍ മസ്തിഷ്ക കോശങ്ങളെ എന്നും ആരോഗ്യത്തോടെ നിലനിർത്താം.
4. മലബന്ധം അലട്ടുന്നവര്‍ക്ക് ചണവിത്ത് ഏറെ ഗുണകരമാണ്. ഈ വിത്തുകളില്‍ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത്, മലബന്ധത്തിന്‍റെ പ്രശ്‌നത്തിൽ നിന്ന് ആശ്വാസം നൽകുമെന്ന് മാത്രമല്ല, ദഹനക്കേട്, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് ഏറെ ആശ്വാസം നല്‍കും.
5. നല്ല ഉറക്കം ലഭിക്കാന്‍ ചണവിത്ത് ഉത്തമമാണ്. ഇതിനായി ഉറങ്ങുന്നതിനു മുന്‍പ് ചണവിത്ത് പൊടി പാലില്‍ കലക്കി കുടിക്കാം. ഉറങ്ങുന്നതിന് മുമ്പ് ഇത്തരത്തില്‍ പാല്‍ കുടിയ്ക്കുന്നത് പതിവാക്കുകയാണ് എങ്കില്‍ അതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സമ്മർദ്ദം കുറയ്ക്കുന്നതിനും നല്ല ഉറക്കാം ലഭിക്കുന്നതിനും ഉപയോഗപ്രദമാകും.
6. പ്രമേഹരോഗികൾക്ക് പാലിനൊപ്പം ചണവിത്ത് നല്‍കാവുന്നതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനൊപ്പം ശരീരത്തിലെ ഇൻസുലിൻ അളവ് നിയന്ത്രിക്കാനും ഇത് ഉപയോഗപ്രദമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...