Anti Aging Diet: നാല്‍പതുകളിലും സിനിമാ താരങ്ങളെപ്പോലെ സുന്ദരിയാവാം, ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തൂ

Anti Aging Diet: അല്പം ശ്രദ്ധിച്ചാൽ വാർദ്ധക്യകാലത്തും ഒരു കൊച്ചു സുന്ദരിയെപ്പോലെ കടന്നുപോകാം. അതായത്, ഇത് നമ്മുടെ ദൈനംദിന ശീലങ്ങളെയും ജീവിതശൈലിയേയും ഒരു പരിധിവരെ ആശ്രയിച്ചിരിക്കുന്നു.  

Written by - Zee Malayalam News Desk | Last Updated : Aug 4, 2023, 12:22 PM IST
  • പ്രായം കൂടുന്തോറും മുഖസൗന്ദര്യം കുറയുകയും ചുളിവുകൾ വർദ്ധിക്കുകയും ചെയ്യുന്നു, ഇത് ഒഴിവാക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്.
Anti Aging Diet: നാല്‍പതുകളിലും സിനിമാ താരങ്ങളെപ്പോലെ സുന്ദരിയാവാം, ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തൂ

AntiAging Diet: സ്ത്രീകള്‍ എന്നും  ചെറുപ്പമായി കാണപ്പെടാൻ ആഗ്രഹിക്കുന്നു... എന്നാല്‍ ഒരു നിശ്ചിത പ്രായം കഴിയുമ്പോള്‍, അതായത് 40 വയസ് കഴിയുമ്പോള്‍ നമ്മുടെ രൂപ ഭംഗിയെക്കുറിച്ച് നാം ആശങ്കപ്പെടാന്‍ തുടങ്ങുന്നു. കാരണം ഈ സമയത്ത് നമ്മുടെ ശരീരം പ്രായമായതിന്‍റെ ലക്ഷണങ്ങള്‍ കാട്ടിതുടങ്ങും.  

Also Read:  Early Dinner: രാത്രി ഭക്ഷണം നേരത്തെയാകാം, ആരോഗ്യഗുണങ്ങൾ ഏറെ  

വാർദ്ധക്യത്തെ നാമെല്ലാവരും ഭയപ്പെടുന്നു. എന്നാൽ, നമുക്കെല്ലാവർക്കും കടന്നുപോകേണ്ട ജീവിതത്തിന്‍റെ വലിയ മാറ്റങ്ങളിൽ ഒന്നാണ് ഇത്. നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും വാർദ്ധക്യം നമ്മെ പിടികൂടും. എന്നാല്‍, ഈ പ്രായവും അല്പം ശ്രദ്ധിച്ചാല്‍ മനോഹരമായി കടന്നുപോകും. അതിന് ചെറുപ്രായത്തില്‍ തന്നെ നമ്മുടെ ആരോഗ്യത്തിലും സൗന്ദര്യത്തിലും ശ്രദ്ധിക്കണം എന്ന് മാത്രം.

Also Read:  Cycling Health Benefits: സൈക്കിള്‍ ചവിട്ടാം, പൊണ്ണത്തടി കുറയ്ക്കാം, ഉന്മേഷവും നേടാം  

അല്പം ശ്രദ്ധിച്ചാൽ വാർദ്ധക്യകാലത്തും ഒരു കൊച്ചു സുന്ദരിയെപ്പോലെ കടന്നുപോകാം. അതായത്, ഇത് നമ്മുടെ ദൈനംദിന ശീലങ്ങളെയും ജീവിതശൈലിയേയും ഒരു പരിധിവരെ ആശ്രയിച്ചിരിക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ആരോഗ്യകരമായ ദിനചര്യ പിന്തുടരേണ്ടത് പ്രധാനമാണ്. നമ്മുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട് എന്ത് തെറ്റാണ്‌ ചെയ്യുന്നത് എന്ന് മനസിലാക്കി അത് തിരുത്തേണ്ടത് അനിവാര്യമാണ്. 

ചർമ്മ സംരക്ഷണത്തിനും സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾക്കുമായി നാം ധാരാളം പണം ചിലവഴിക്കുമ്പോൾ, നമ്മുടെ ചർമ്മത്തിന്‍റെ ആരോഗ്യത്തെയും പ്രായമാകൽ എന്ന ഘടകത്തെയും ഇത് പ്രധാനമായും ബാധിക്കുന്നു എന്ന കാര്യം നാം അവഗണിക്കുന്നു.
   
അകാല വാർദ്ധക്യത്തിന് വിദഗ്ധര്‍ ചില പൊതുവായ കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നു.  സൂര്യന്‍റെ അൾട്രാവയലറ്റ് രശ്മികളുമായി ഏറെ നേരം സമ്പര്‍ക്കം ഉണ്ടാകുന്നത് ചർമ്മത്തിലെ കൊളാജൻ, എലാസ്റ്റിൻ നാരുകൾ എന്നിവയ്ക്ക് ദോഷം ചെയ്യും, ഇത് ചുളിവുകൾക്കും അകാല വാർദ്ധക്യത്തിനും കാരണമാകും.  കൂടാതെ,.  
പുകവലി അകാല വാർദ്ധക്യത്തെ ക്ഷണിച്ചു വരുത്തും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത്, പുകവലി ചർമ്മത്തിലെ കൊളാജൻ, എലാസ്റ്റിൻ  എന്നിവയെ ദുർബലപ്പെടുത്തുകയും രക്തയോട്ടം കുറയ്ക്കുകയും ചർമ്മത്തിന് സ്വയം സുഖപ്പെടുത്താനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുന്നു.   

ചര്‍മ്മ സൗന്ദര്യത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം ഏറെ പ്രധാനമാണ്. പ്രധാനപ്പെട്ട ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ, നല്ല കൊഴുപ്പുകൾ എന്നിവയുടെ അഭാവമുള്ള  ഭക്ഷണക്രമം പ്രായമാകൽ പ്രക്രിയയെ വേഗത്തിലാക്കുകയും  നിങ്ങളുടെ ചര്‍മ്മത്തില്‍ ചുളിവുകൾ ഉണ്ടാക്കുകയും ചെയ്യും.  

ഉറക്കക്കുറവ് ചർമ്മത്തിന്‍റെ ആരോഗ്യത്തെയും സൗന്ദര്യത്തേയും ബാധിക്കും. ഉറക്കം എന്നത് നാം നമ്മുടെ ശരീരത്തിന് നല്‍കുന്ന വിശ്രമമാണ്. നാം ഉറങ്ങുമ്പോൾ നമ്മുടെ ശരീരം പുനരുജ്ജീവിപ്പിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നു, ഈ സമയത്ത് കൊളാജൻ, എലാസ്റ്റിൻ എന്നിവ ഉത്പാദിപ്പിക്കപ്പെടുന്നു.  
 
ജനിതക പരമായ കാരണങ്ങള്‍ ചുളിവുകളുടെ ആദ്യകാല ആരംഭത്തിന് കാരണമായേക്കാം. നിങ്ങളുടെ മാതാപിതാക്കൾക്കോ ​​അടുത്ത ബന്ധുക്കൾക്ക് അങ്ങനെ സംഭവിച്ച ചരിത്രമുണ്ടെങ്കിൽ, നിങ്ങൾക്ക് ആ പ്രത്യേകത ലഭിക്കാന്‍ ജനിതകപരമായി സാധ്യതയുണ്ട്.

സുന്ദരമായ മുഖം സ്വന്തമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ പ്രായം കൂടുന്തോറും മുഖസൗന്ദര്യം കുറയുകയും ചുളിവുകൾ വർദ്ധിക്കുകയും ചെയ്യുന്നു, ഇത് ഒഴിവാക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്.  നിങ്ങളുടെ സൗന്ദര്യം സംരക്ഷിക്കുന്ന ചര്‍മ്മം എന്നും ഭംഗിയായി നിലനിര്‍ത്താന്‍ സഹായിയ്ക്കുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ അറിയാം...  

1. ഓറഞ്ച് 

ഓറഞ്ച്  പലരും വളരെ താല്പര്യത്തോടെ കഴിക്കുന്ന ഒരു സാധാരണ പഴമാണ്, ഇതിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, കൂടാതെ ധാരാളം ആന്‍റി  ഓക്‌സിഡന്‍റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്, ഇത് പല രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു. ഇക്കാരണത്താൽ, നിങ്ങളുടെ മുഖത്തിന്‍റെ തിളക്കം മായാതെ  തുടരുന്നു.

2. കാരറ്റ് 

കാരറ്റ് വളരെ ആരോഗ്യകരമായ ഭക്ഷണമാണ്. ഇത് ചർമ്മത്തിന് ആന്തരിക പോഷണം നൽകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന  ബീറ്റാ കരോട്ടിൻ ചീത്ത കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ ദിവസവും കാരറ്റ്  കഴിച്ചാല്‍ നിങ്ങളുടെ മുഖം എന്നും ചെറുപ്പമായി കാണപ്പെടും ഒപ്പം മുഖത്ത് പ്രായമാകുന്നതിന്‍റെ പ്രഭാവം കുറയുകയും ചെയ്യും. 

3. കാബേജ്

ശക്തമായ ആന്‍റിഓക്‌സിഡന്‍റുകള്‍കൊണ്ട് സമ്പന്നമായ പച്ചക്കറിയാണ് കാബേജ്. ഇത് ചര്‍മ്മ കോശങ്ങളുടെ     കേടുപാടുകൾ ഒഴിവാക്കുകയും സൂര്യന്‍റെ അപകടകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു, കാബേജ് കഴിയ്ക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. സാലഡ് ആയോ ചെറുതായി വേവിച്ചോ കഴിക്കാം. 

4. ചീര

പച്ച ഇലക്കറികളിൽ, ചീര ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു, അതിൽ ഇരുമ്പ്, വിറ്റാമിൻ കെ   ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. ചീരയിൽ ജലാംശം വളരെ കുറവാണ്, ഇത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ്, വിദഗ്ധരുമായി ബന്ധപ്പെടുക. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News