ഇന്ന് പ്രായഭേദമന്യേ യുവാക്കളും മുതിർന്നവരുമെല്ലാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നരച്ച മുടി. വളരെ ചെറുപ്പത്തിൽ തന്നെ ഇന്ന് പലരുടെയും മുടി നരയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇതിൽ യുവാക്കളിൽ ഭൂരിഭാ​ഗം ആളുകളും അസ്വസ്ഥരാണെന്ന് തന്നെ പറയാം. മറ്റ് ചിലരാകട്ടെ ഇതിനെ സാൾട്ട് ആൻഡ് പെപ്പർ സ്റ്റൈൽ എന്നൊക്കെ വിശേഷിപ്പിക്കാറുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നരച്ച മുടി പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ട്. ചിലർക്ക് ഇത് നാണക്കേടും അനുഭവപ്പെടുത്തും. നരച്ച മുടിയ്ക്ക് ജനിതക കാരണങ്ങളുണ്ടാകാം, പക്ഷേ ഇത് സാധാരണയായി അനാരോഗ്യകരമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണക്രമവും മലിനീകരണവും മൂലമാണ് ഉണ്ടാകുന്നത്. വെളുത്ത മുടി കണ്ടാൽ ഉടനെ തന്നെ ഹെയർ ഡൈകളിൽ ആശ്രയം പ്രാപിക്കുന്ന പ്രവണതയാണ് നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്നത്. എന്നാൽ ഇത് മുടിയ്ക്ക് ഒട്ടും നല്ലതല്ല എന്നതാണ് യാഥാർത്ഥ്യം. നരച്ച മുടി കറുപ്പിക്കാനുള്ള ചില ടിപ്സാണ് ഇനി പറയാൻ പോകുന്നത്. ഇതിന് വെളിച്ചെണ്ണ ആവശ്യമാണ്. വെളിച്ചെണ്ണയ്ക്കൊപ്പം മൂന്ന് കാര്യങ്ങൾ കൂടി വേണം.അത് എന്തൊക്കെയാണെന്ന് നോക്കാം.


ALSO READ: വെറും വയറ്റില്‍ പുഴുങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമോ?


വെളിച്ചെണ്ണയും മൈലാഞ്ചിയും


വെളിച്ചെണ്ണ മുടിക്ക് വളരെ ഗുണകരമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. കൂടാതെ സ്വാഭാവിക ഹെയർ ഡൈ ആയി പ്രവർത്തിക്കുന്ന ഒന്നാണ് മൈലാഞ്ചി. ആദ്യം മൈലാഞ്ചി ഇലകൾ വെയിലത്ത് വെച്ച് ഉണക്കുക. അതിനുശേഷം 4 മുതൽ 5 ടേബിൾ സ്പൂൺ വെളിച്ചെണ്ണ തിളപ്പിക്കുക. ഇനി ഈ എണ്ണയിൽ ഉണക്കിയ മൈലാഞ്ചി ഇലകൾ ചേർക്കുക. എണ്ണയുടെ നിറം മാറാൻ തുടങ്ങുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. എന്നിട്ട് മുടിയിൽ ഈ എണ്ണ പുരട്ടുക. ഏകദേശം 30 മിനിറ്റിനു ശേഷം മുടി ശുദ്ധമായ വെള്ളത്തിൽ കഴുകുക. ഇത് സ്ഥിരമായി ചെയ്താൽ മുടി കറുക്കും.


വെളിച്ചെണ്ണയും നെല്ലിക്കയും


വെളുത്ത മുടിയിൽ നിന്ന് മുക്തി നേടുന്നതിന് വെളിച്ചെണ്ണയും നെല്ലിക്കയും ചേർത്ത മിശ്രിതം ഉപയോ​ഗിക്കുന്നത് ഗുണകരമാണ്. നെല്ലിക്കയിൽ പല തരത്തിലുള്ള പോഷകങ്ങളും ആയുർവേദ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. നെല്ലിക്ക നമ്മുടെ ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും. ഇതിന് കൊളാജൻ വർദ്ധിപ്പിക്കാനുള്ള ശക്തിയുണ്ട്. നെല്ലിക്കയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. 


4 സ്പൂൺ വെളിച്ചെണ്ണയിൽ 2 മുതൽ 3 സ്പൂൺ നെല്ലിക്കപ്പൊടി കലർത്തി ഒരു പാത്രത്തിൽ ചൂടാക്കുക. ഈ പേസ്റ്റ് തണുത്തു കഴിയുമ്പോൾ തലയിൽ പുരട്ടുക. ഈ പേസ്റ്റ് മുടിയിൽ മസാജ് ചെയ്യുന്നത് വളരെ ഗുണം ചെയ്യും. രാത്രി മുഴുവൻ ഇത് കഴുകാതെ തലയിൽ സൂക്ഷിച്ച് രാവിലെ ശുദ്ധമായ വെള്ളത്തിൽ തല കഴുകുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ അതിൻ്റെ ഫലം ദൃശ്യമാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hyഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.