വാർധക്യത്തെ ആർക്കും തടയാനാകില്ല, എന്നാൽ ശരീരം വാർധക്യത്തിലേക്കെത്തുന്നത് വേ​ഗത്തിലാകാതെ നോക്കാൻ ശ്രമിക്കാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിച്ചാൽ നിങ്ങളുടെ ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിയും. ഇതുവഴി ചർമ്മത്തിൽ ചുളിവുകൾ, പാടുകൾ എന്നിവ ഉണ്ടാകുന്നത് കുറയ്ക്കാൻ  സാധിക്കും. ആവശ്യത്തിന് ആന്റിഓക്‌സിഡന്റുകൾ, ലിപിഡുകൾ, വെള്ളം, അവശ്യ പോഷകങ്ങൾ എന്നിവ ലഭിക്കുമ്പോൾ ചർമ്മം ആരോ​ഗ്യമുള്ളതാകുന്നു. അതിനാൽ, പ്രായമാകലിന്റെ ​വേ​ഗത കുറച്ച് യുവത്വം നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

“വാർധക്യം അനിവാര്യമാണ്. നമ്മുടെ ക്രമരഹിതവും സമ്മർദപൂരിതവുമായ ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളും കൂടിച്ചേർന്നതോടെ, അകാല വാർധക്യം കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണത്തിൽ പ്രകൃതിദത്തമായ പദാർത്ഥങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ, പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാൻ കഴിയും. തീർച്ചയായും ഇത് അർത്ഥമാക്കുന്നത് നിങ്ങൾ എന്നേക്കും ജീവിക്കും എന്നല്ല, എന്നാൽ നിങ്ങൾ തീർച്ചയായും ആരോഗ്യത്തോടെ ജീവിക്കുകയും പ്രായത്തിനനുസരിച്ച് വരുന്ന മിക്ക പ്രശ്നങ്ങളും വൈകിപ്പിക്കാനോ ഒഴിവാക്കാനോ സാധിക്കും“ ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി പറയുന്നു. 


കാബേജ്: ചർമ്മകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയുകയും സൂര്യന്റെ ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണമാണ് കാബേജ്. കാബേജ് അസംസ്കൃതമായോ അൽപ്പം വേവിച്ചതോ കഴിക്കുന്നതാണ് കൂടുതൽ ​ഗുണം നൽകുന്നത്.


കാരറ്റ്: കാരറ്റിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും ഒരു കപ്പ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തുകയും പുകവലിക്കാർക്കിടയിൽ പോലും ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.


മുന്തിരി: റെസ്‌വെറാട്രോൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് മുന്തിരി. വാർധക്യത്തെ മന്ദ​ഗതിയിലാക്കുന്ന ഗുണങ്ങൾ നൽകുകയും ചർമ്മകോശങ്ങളുടെ നശീകരണം തടയുകയും ചെയ്യുന്നു. ദിവസവും ഒരു ഗ്ലാസ് പർപ്പിൾ മുന്തിരി ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ ​ഗുണം ചെയ്യും.


ഓറഞ്ച്: കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഓറഞ്ച്. കാൻസറിനെ പ്രതിരോധിക്കാനും ഓറഞ്ചിന് കഴിയും.


ഉള്ളി: ധമനികളിൽ ബ്ലോക്ക് ഉണ്ടാകുന്നത് തടയുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് ഉയർത്തുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഉള്ളി. സാലഡുകളിൽ ചേർത്തോ കറിയിൽ ഉൾപ്പെടുത്തിയോ ഉള്ളി ഭക്ഷണത്തിന്റെ ഭാ​ഗമാക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.


ചീര: വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്ന ചീര രക്തക്കുഴലുകളെ ശക്തിപ്പെടുത്തുന്നു. ശ്വാസകോശ അർബുദം, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുന്നു. ചീരയിൽ ജലാംശം കൂടുതലായതിനാൽ ചർമ്മത്തിൽ ചുളിവുകൾ വരാതിരിക്കാനും തിമിരത്തെ തടയാനും ഇത് സഹായിക്കുന്നു.


തക്കാളി: ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ഉള്ളതിനാൽ അന്നനാളം, ആമാശയം, വൻകുടൽ എന്നിവയിലെ കാൻസറിനെ പ്രതിരോധിക്കാൻ തക്കാളിക്ക് സാധിക്കുമെന്ന് കരുതപ്പെടുന്നു. തക്കാളി പാകം ചെയ്താലും ലൈക്കോപീനിനെ നശിപ്പിക്കുന്നില്ല എന്നതാണ് തക്കാളിയുടെ ​ഗുണം. അതിനാൽ എല്ലാ രൂപത്തിലും തക്കാളി മികച്ച ആരോ​ഗ്യത്തിന് നല്ലതാണ്. ജ്യൂസ്, സോസ്, ഗ്രേവികൾ എന്നിങ്ങനെ പല വിധത്തിൽ തക്കാളി ഭക്ഷണത്തിന്റെ ഭാ​ഗമാക്കാം.


പഴങ്ങളിലും പച്ചക്കറികളിലും കൊഴുപ്പ് കുറവായതിനാൽ ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും വിട്ടുമാറാത്ത രോഗങ്ങളെ തടയുകയും ചെയ്യുന്നു. കലോറി ഉപഭോഗം കുറവായതിനാൽ ശരീരഭാരം നിയന്ത്രിച്ച് നിർത്താനും പ്രായമാകൽ പ്രക്രിയകൾ മന്ദ​ഗതിയിലാക്കാനും പച്ചക്കറികൾക്കും പഴവർ​ഗങ്ങൾക്കും സാധിക്കും.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.