പലപ്പോഴും നമുക്ക് അകാരണമായി ക്ഷീണം അനുഭവപ്പെടുന്നതായി തോന്നാം. ചിലപ്പോൾ, ദിവസം ആരംഭിക്കുമ്പോൾ മുതൽ ക്ഷീണം തോന്നും. ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാം. ദിവസം ആരംഭിക്കുന്നത് മുതൽ ഊർജ്ജസ്വലരായി ഇരിക്കാനാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്. ഇത്തരത്തിൽ ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

വാഴപ്പഴം- നിങ്ങളുടെ ഊർജ നിലകൾ ഉയർത്താൻ സഹായിക്കുന്ന ഒരു തൽക്ഷണ ഊർജദായക ഭക്ഷണമാണ് വാഴപ്പഴം. നേന്ത്രപ്പഴം പ്രകൃതിദത്തമായ ആരോഗ്യകരമായ ലഘുഭക്ഷണമാണ്. അവയിൽ നാരുകൾ, വിറ്റാമിൻ ബി6, പൊട്ടാസ്യം എന്നിവ വലിയ അളവിൽ അടങ്ങിയിരിക്കുന്നു. സുസ്ഥിരമായി ഊർജ്ജം നൽകുന്നതും പേശികളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതുമായ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.


തൈര്- ലാക്ടോസ്, ഗാലക്ടോസ് തുടങ്ങിയ ലളിതമായ പഞ്ചസാരകൾ അടങ്ങിയതാണ് തൈര്. തൈര് കഴിക്കുമ്പോൾ ഉടനെ തന്നെ ഊർജ്ജം പ്രദാനം ചെയ്യുന്നു. തൈരിലെ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഇത് കൂടുതൽ നേരം ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു. തൈരിൽ കുറച്ച് പഴങ്ങൾ കൂടി ചേർത്ത് കഴിക്കുന്നത് നിങ്ങൾക്ക് കൂടുതൽ പോഷണവും ഊർജ്ജവും നൽകും.


ALSO READ: High Cholesterol Symptoms: രക്തത്തിൽ കൊളസ്ട്രോൾ വർധിക്കുന്നത് അപകടം; ശരീരം നൽകുന്ന ഈ സൂചനകൾ അവ​ഗണിക്കരുത്


ചിയ വിത്തുകൾ- പോഷകങ്ങളുടെ ശക്തമായ ഉള്ളടക്കമുള്ളതാണ് ചിയ വിത്തുകൾ. ചിയ വിത്തുകൾ കഴിക്കുന്നത് ഉയർന്ന അളവിൽ ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ എന്നിവയുടെ വലിയ അനുപാതം കാരണം ചിയ വിത്തുകൾ നിങ്ങൾക്ക് ദീർഘനേരം ഊർജ്ജം നൽകുന്നു. അവയിൽ കുറഞ്ഞ കാർബോഹൈഡ്രേറ്റ് ആണുള്ളത്.


ഓട്സ്- ഓട്സ് ഊർജ്ജം നൽകുന്നതിന് ആരോ​ഗ്യകരമായ ഭക്ഷണമാണ്. അവയിൽ ഉയർന്ന അളവിൽ ലയിക്കുന്ന നാരുകളും പ്രോട്ടീനും സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഈ സംയോജനം പഞ്ചസാരയുടെ ആഗിരണത്തിന്റെ സ്ഥിരവും മന്ദഗതിയിലുള്ളതുമായ നിരക്കിൽ ദീർഘനേരം സുസ്ഥിരമായ ഊർജ്ജം ഉറപ്പാക്കുന്നു.


ഈന്തപ്പഴം- ഈന്തപ്പഴം ശരീരം എളുപ്പത്തിൽ ദഹിപ്പിക്കുകയും തൽക്ഷണം ഊർജം നൽകുകയും ചെയ്യുന്നു. കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് എന്നിവയുടെ മികച്ച ഉറവിടമാണ് ഈന്തപ്പഴം. ക്ഷീണം അകറ്റാനും ശരീരത്തിന് ഊർജ്ജം ലഭിക്കാനും ഒരു ഗ്ലാസ് പാലിനൊപ്പം ഈന്തപ്പഴം ലഘുഭക്ഷണമായി കഴിക്കുന്നത് നല്ലതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.