Food Habits: ആരോഗ്യകരമായ ജീവിതത്തിന് ചിട്ടയായ  ഭക്ഷണക്രമം അനിവാര്യമാണ്. അതായത്,   പോഷക സമൃദ്ധമായ ഭക്ഷണം പോലെതന്നെ കഴിയ്ക്കേണ്ട സമയവും പ്രധാനമാണ്. അതായത് അത്താഴം കഴിയ്ക്കുന്ന സമയം ആരോഗ്യകാര്യത്തില്‍ ഏറെ പ്രധാനമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങൾ സാധാരണയായി ഏത് സമയത്താണ് അത്താഴം കഴിക്കുന്നത്?  രാത്രി 8 മണിക്ക് ശേഷമോ അതോ അതിന് മുന്‍പോ?  നിങ്ങള്‍  ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് എങ്കില്‍ തീര്‍ച്ചയായും  8  മണിക്ക് മുന്‍പുതന്നെ അത്താഴം കഴിച്ചിരിയ്ക്കും. കാരണം രാത്രി  വൈകി ഭക്ഷണം കഴിയ്ക്കുന്നത്  ആരോഗ്യത്തിന് നല്ലതല്ല, ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കും.  


Also Read:  Weight Loss Mistakes: എത്ര വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലേ? കാരണമിതാണ്


കൂടാതെ, ഉറങ്ങാൻ പോകുന്നതിനുമുമ്പ് പഴങ്ങൾ കഴിക്കരുത്. ഉറങ്ങുന്നതിന്  2-3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിയ്ക്കണം. അഥവാ രാത്രി ഭക്ഷണം കഴിയ്ക്കാന്‍ വൈകിയാല്‍  ആഹാരം കഴിച്ചതിന് ശേഷം അല്‍പ സമയം  നടക്കുക എന്നത് ഒരു ശീലമാക്കുക.  


Also Read:  Face Care Tips: സോപ്പും ഫേസ് വാഷുമല്ല, ഈ പൗഡര്‍ ഉപയോഗിച്ച് മുഖം കഴുകാം, ചര്‍മ്മം തിളങ്ങും


എന്നാല്‍, നിങ്ങള്‍ക്കറിയുമോ? രാത്രിയില്‍  അനാരോഗ്യകരമായ,  ധാരാളം കലോറി അടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കാന്‍ ശ്രദ്ധിക്കുക.  അതായത്, രാത്രി 8 മണിക്ക് ശേഷം ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തീര്‍ച്ചയും ഒഴിവാക്കണം.  


രാത്രി 8  മണിക്ക് ശേഷം തീച്ചയായും ഒഴിവാക്കേണ്ട  ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവയാണ്:- 


1.  ചോക്ലേറ്റുകൾ (Avoid Chocolates after dinner)
 
രാത്രിയില്‍ ചോക്ലേറ്റ് കഴിയ്ക്കുന്നത് ഒഴിവാക്കണം. കാരണം, ഇത് കലോറി വര്‍ദ്ധിപ്പിക്കും, കൂടാതെ,  ഇതില്‍ അടങ്ങിയിരിയ്ക്കുന്ന മഗ്നീഷ്യം, ആന്‍റിഓക്‌സിഡന്‍റുകൾ എന്നിവ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നതില്‍ നിന്ന് തടസപ്പെടുത്തുകയും ചെയ്യും.    


മദ്യം  (No Alcohol after 8 pm) 


നിങ്ങൾ ശരീര ഭാരം കുറയ്ക്കാനും ഒപ്പം പേശികള്‍ക്ക് ശക്തി നേടാനും ശ്രമിക്കുന്നുണ്ടെങ്കിൽ, മദ്യത്തിൽ നിന്ന് പൂര്‍ണ്ണമായും വിട്ടുനിൽക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് രാത്രിയിൽ മദ്യം കഴിയ്ക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുകയും നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.


ചിപ്‌സ് (Avoid fried items during dinner) 


വറുത്തതും പൊരിച്ചതുമായ വിഭാവങ്ങള്‍ രാത്രിയില്‍ ഒഴിവാക്കണം.  കാരണം ഇവയില്‍ കലോറി വളരെ കൂടുതലാണ്. ഇത് പൊണ്ണത്തടിയ്ക്ക് വഴി തെളിയ്ക്കും.  


കോള്‍ഡ്‌ ഡ്രിങ്ക്സ് (Aoid Aerated Drinks after dinner) 


കോള്‍ഡ്‌ ഡ്രിങ്ക്സ്   രാത്രിയില്‍ ഒഴിവാക്കുക. കാരണം,  ഇത്തരം പാനീയങ്ങളില്‍  ധാരാളം പഞ്ചസാരയും കലോറിയും  അടങ്ങിയിട്ടുണ്ട്.  ഇത് ആരോഗ്യത്തിന് നല്ലതല്ല.  


ഐസ്ക്രീം (Avoid Ice cream after Dinner)


ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ, ഡിന്നറിന് ശേഷം ഐസ്ക്രീം കഴിയ്ക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കും. അതിനാൽ രാത്രിയില്‍  ഐസ്ക്രീം ഒഴിവാക്കാം.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.