Face Care Tips: മുഖ സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് നാമെല്ലാവരും. മുഖത്ത് ഉണ്ടാകുന്ന ചെറിയ കുരുക്കൾ, പാടുകൾ എന്നിവ നമ്മെ ഏറെ അലോസരപ്പെടുത്താറുണ്ട്. പാടുകളൊന്നും ഇല്ലാത്ത തിളങ്ങുന്ന മുഖമാണ് എല്ലാവരുടെയും സ്വപനം. അതിനായി പല തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ പരീക്ഷിക്കുന്നവരാണ് അധികവും.
സുന്ദരമായ ചർമ്മം മുഖകാന്തി വർദ്ധിപ്പിക്കുന്നു. മുഖത്തിന്‍റെ ചർമ്മകാന്തി വർദ്ധിപ്പിക്കാനായി നിരവധി മാർഗ്ഗങ്ങൾ നാം പരീക്ഷിക്കാറുണ്ട്. എന്നാൽ, ഈ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഉപയോഗം ചുരുങ്ങിയ സമയത്തേയ്ക്ക് സൗന്ദര്യം കൂടാൻ സഹായിക്കുമെങ്കിലും ദീർഘകാലത്തെ ഇവയുടെ ഉപയോഗം പല ചർമ്മ പ്രശ്നങ്ങൾക്കും വഴി തെളിക്കും.
Also Read: Turmeric Milk Benefits: മഞ്ഞൾപ്പാല്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തുകൊണ്ട്?
കൂടാതെ, മുഖം കഴുകാനായി പലരും സോപ്പോ ഫേസ് വാഷോ ആണ് ഉപയോഗിക്കാറ്. എന്നാല്‍ നിങ്ങള്‍ക്കറിയുമോ? ഇവ രണ്ടും മുഖ ചര്‍മ്മത്തിന് അനുയോജ്യമല്ല. ചിലര്‍ക്ക് മുഖത്ത് സോപ്പ് പുരട്ടുന്നത് അലര്‍ജി ഉളവാക്കും. ഈ സാഹചര്യത്തില്‍ മുഖം കഴുകാന്‍ ഉത്തമമായ ഒരു സാധനം നമ്മുടെ അടുക്കളയില്‍ ലഭിക്കും, അതാണ് കടലമാവ്.
കടലാമാവിനു നിങ്ങളുടെ മുഖത്തെ മനോഹരമാക്കാൻ മാത്രമല്ല, ആകർഷകവും തിളക്കവുമുള്ളതാക്കാനും കഴിയും.
Also Read: Health Tips: ഈ പഴങ്ങളുടെ 'കുരു' ഓർമ്മിക്കാതെപോലും കഴിക്കരുത്, ബുദ്ധിമുട്ടുണ്ടാകും!
കടലമാവ് കൊണ്ട് മുഖം കഴുകുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയാണ് അറിയാം
1. കടലമാവ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ മാത്രമല്ല, സുഷിരങ്ങളിൽ അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യാൻ കഴിയുന്ന ഒരു പ്രകൃതിദത്ത സ്‌ക്രബ്ബായും പ്രവർത്തിക്കുന്നു.
2. കടലമാവ് കൊണ്ട് മുഖം കഴുകുന്നത് ടാനിംഗ് ഇല്ലാതാക്കാൻ മാത്രമല്ല, മുഖചർമ്മം കൂടുതല്‍ മെച്ചപ്പെടുത്താനും സഹായിക്കും.
3. കടലമാവ് കൊണ്ട് ദിവസവും മുഖം കഴുകുന്നത് ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും സഹായിയ്ക്കും.
4. മുഖക്കുരു, മുഖക്കുരു വരുത്തിയ പാടുകള്‍ മുതലായവ കുറയ്ക്കാന്‍ കടലമാവ് കൊണ്ട് മുഖം കഴുകുന്നത് ഏറെ സഹായകമാണ്.
5. മൃദുവായതും തിളങ്ങുന്നതുമായ ചർമ്മത്തിന് കടലമാവ് ഉത്തമമാണ്. ഇത് മുഖചർമ്മം മികച്ചതാക്കുക മാത്രമല്ല ചർമ്മത്തിന് തിളക്കം നല്‍കാനും അത് നിലനിർത്താനും സഹായിയ്ക്കും.
കടലമാവ് കൊണ്ട് മുഖം എങ്ങനെ കഴുകാം?
കടലമാവ് വെറുതെ മുഖത്ത് പുരട്ടി സ്ക്രബ് ചെയ്ത് ശേഷം കഴുകിക്കളയാം. ഇത് ദിവസവും ചെയ്യുന്നത് ഉത്തമമാണ്.
കടലമാവില്‍ അല്പം പാല്‍ ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം അല്‍പ സമയം വയ്ക്കുക. അതിനുശേഷം ഇത് മുഖത്ത് പുരട്ടുക. ഏകദേശം 15 മിനിറ്റിനുശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയാം.
ചെറുനാരങ്ങയും കടലമാവും ചേര്‍ന്ന മിശ്രിതം സ്‌ക്രബ്ബ് ആയും ഉപയോഗിക്കാം.
എന്നാല്‍, ഇടയ്ക്കൊക്കെ ഈ മാര്‍ഗ്ഗവും പരീക്ഷിക്കാം. കുറച്ച് കടലമാവും ഒരു നുള്ള് മഞ്ഞൾപൊടിയും തൈരിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് നന്നായി മുഖത്തും കഴുത്തിലും പുരട്ടുക. ഏകദേശം 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് സ്ഥിരമായി ചെയ്യുന്നത് മുഖ ചർമ്മം കൂടുതൽ മൃദുലമാകാനും തിളക്കമേറിയതാകാനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...