ശരിയായ ഭക്ഷണം (Right Food) കഴിക്കേണ്ടത് അത്യാവശ്യമാണ് . നിങ്ങൾ ഭക്ഷണത്തെ കഴിക്കുന്ന രീതി നിങ്ങളുടെ അവയവങ്ങളിലും പ്രതിഫലിക്കും. ചില ഭക്ഷണങ്ങൾ ആരോഗ്യ പ്രശ്‍നങ്ങൾക്കും (Health Issues), തലകറക്കത്തിനും, ദഹന പ്രശ്‍നങ്ങൾക്കും (Digestion Issues) ഒക്കെ കാരണമാകും. ശരിയായ ഭക്ഷണം ശരിയായ സമയത്ത് കഴിക്കേണ്ടത് നമ്മുടെ ശരീരത്തിന് അത്യവശ്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 വളരെ പോഷക ഗുണമുള്ള ഭക്ഷണമാണ് മുട്ട.ഇതിൽ ധാരാളം പ്രോട്ടീനും, വിറ്റാമിനുകളും, മിനറലുകളും അടങ്ങിയിട്ടുണ്ട്. വിവിധ രീതിയിൽ നമ്മുക്ക് മുട്ട രുചിയായി കഴിക്കാൻ സാധിക്കും. മാംസം, പാൽ ഉൽപന്നങ്ങൾ, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവയ്ക്ക് ഒപ്പം ഒക്കെ  മുട്ട കഴിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ മുട്ടയ്‌ക്കൊപ്പം ചേർക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്.


ALSO READ: Benefits of Turmeric in Winters: മഞ്ഞൾ ഉപയോഗിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ ?


മുട്ടയ്‌ക്കൊപ്പം ചേർക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ 


 ബേക്കൺ 


ഒരുപാട് ആളുകൾ മുട്ടയും ബേക്കണും കഴിക്കാൻ താത്പര്യപ്പെടാറുണ്ട്. ഇത് ക്ഷീണം തോന്നിക്കാൻ കാരണമാകും. മുട്ടയിൽ ധാരാളം പ്രോട്ടീനും, ബേക്കണിൽ ധാരാളം ഫാറ്റും അടങ്ങിയിട്ടുള്ളതാണ് അതിന് കാരണം. ഇത് പെട്ടന്ന് തന്നെ ശരീരത്തിലെ ഊർജ്ജം വർധിക്കാനും, പിന്നീട് പെട്ടന്ന് കുറയാനും കാരണമാകും.


പഞ്ചസാര


 മുട്ടയും പഞ്ചസാരയും ഒരുമിച്ച് കഴിക്കുമ്പോൾ രണ്ട് ഭക്ഷണങ്ങളും അമിനോ ആസിഡ് പുറത്ത് വിടും. ഇത് മനുഷ്യ ശരീരത്തിന് ദോഷം ചെയ്യും. ഇത് പലപ്പോഴും രക്തം കട്ടപിടിച്ച കരണമാകറുണ്ട്.


ALSO READ: Benefits of Raisins : കാഴ്ച്ച വർധിപ്പിക്കാനും എല്ലിന്റെ ആരോഗ്യം വർധിപ്പിക്കാനും ഉണക്ക മുന്തിരി സഹായിക്കും; ഉണക്ക മുന്തിരി കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ?


സോയ മിൽക്ക്


സോയ മിൽക്കും മുട്ടയും ഒരുമിച്ച് കഴിച്ചാൽ പ്രോട്ടീനുകൾ ശരീരത്തിൽ പിടിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ തന്നെ  സോയ മിൽക്കും മുട്ടയും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നമ്മുടെ ശരീരത്തിന് ഗുണകരം.


ALSO READ: Weight Loss Tips: അമിത ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?


ചായ


ചായയും മുട്ടയും ഏവരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ്. എന്നാൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളാണ് ഇവ. ഇത് ശരീരത്തിലെ അവയവങ്ങളെ ബാധിക്കുകയും, മലബന്ധം ഉണ്ടാക്കുകയും ചെയ്യും. അതിനാൽ തന്നെ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.


പഴം


പുഴുങ്ങിയ ഏത്തപ്പഴവും, മുട്ടയും എല്ലാവരും കഴിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ദോഷമാണ്. പ്രത്യേകിച്ച് ജിമ്മിൽ പോകുന്നവരും, വ്യായാമങ്ങൾ ചെയ്യുന്നവരും ഇത് ഒഴിവാക്കുന്നതാണ് നല്ലത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.