ശരീരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുകയും മറ്റ് കലകളെ ബാധിക്കുകയും ചെയ്യുന്നതിനെയാണ് ക്യാൻസർ അഥവാ അർബുദം എന്ന് വിളിക്കുന്നത്.  ചില ഭക്ഷണങ്ങൾക്ക് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. എന്നാൽ ഇതിനെ കുറിച്ച് കൃത്യമായ പഠനങ്ങൾ ഒന്നും തന്നെ ഇനിയും പുറത്ത് വന്നിട്ടില്ല. ആരോഗ്യ പൂർണമായ ഭക്ഷണം കഴിക്കുന്നത് നിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ അത്യാവശ്യമാണ്. ഇതിൽ ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾ ഒക്കെ ഉൾപ്പെടും.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്കരിച്ച മാംസം, അമിതമായി ഉപ്പിട്ട ഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ് ഇവയൊക്കെ കഴിക്കുന്നത് കുറയ്‌ക്കേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. അതേസമയം ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുകയും വേണം. അതിൽ തന്നെ ബ്രോക്കോളി, ബെറി, വെളുത്തുള്ളി എന്നീ ഭക്ഷണങ്ങൾ ക്യാൻസർ കുറയ്ക്കാൻ സഹായിക്കും. ഇവയിൽ കലോറികളും ഫാറ്റും കുറവായതും, ഫൈറ്റോകെമിക്കലുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതുമാണ് ഇതിന് കാരണം.


ALSO READ: Workout Tips: വ്യായാമത്തിന് ശേഷം ഇത് മാത്രം ചെയ്യരുത്: ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം


ക്യാൻസർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ


ചെറുചന വിത്ത്


ചെറുചന വിത്തിൽ ധാരാളം ലിഗ്നന്സ് അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇസ്ട്രോജൻ പരിധിയിൽ അധികം വർധിക്കുന്നത് പ്രതിരോധിക്കും. കൂടാതെ അതുമൂലം ഉണ്ടാകുന്ന ബ്രേസ്റ് ക്യാൻസർ പോലുള്ള രോഗങ്ങളെയും ചെറുചന വിത്ത് പ്രതിരോധിക്കും. കൂടാതെ ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമായി അടങ്ങിയിട്ടുണ്ട്.


മഞ്ഞൾ


മഞ്ഞളിൽ കുർക്കുമിൻ എന്ന കെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇത് സ്തനാർബുദം, കുടലുകളിലെ അർബുദം, ശ്വാസകോശ അർബുദം, ത്വക്കിലെ അർബുദം എന്നിവക്കെതിരെ പ്രതിരോധം തീർക്കും. ഇതിന് കോശങ്ങൾ സംരക്ഷിക്കാനുള്ള കഴിയും, ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകളും ഉണ്ട്. അതിനാൽ തന്നെ  ഇതിന് സ്തനാർബുദം വ്യാപിക്കുന്നതിന്റെ വേഗത കുറയ്ക്കാൻ സാധിക്കും.


ബ്ലൂബെറി


ബ്ലൂബെറിയിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സ്തനാർബുദത്തെ പ്രതിരോധിക്കാൻ സഹായിക്കും. ബ്ലൂബെറിയിൽ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കലുകൾ സ്തനാർബുദം വ്യാപിക്കുന്നത് പ്രതിരോധിക്കും. കൂടാതെ ഇതിൽ എല്ലാജിക് ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇതിനും ക്യാൻസർ പ്രതിരോധിക്കാനുള്ള കഴിവുകളുണ്ട്.


ബ്രോക്കോളി 


ബ്രോക്കോളിയിൽ ക്യാൻസർ പ്രതിരോധിക്കാൻ കഴിവുള്ള ഇൻഡോൾ-3-കാർബിനോൾ അടങ്ങിയിട്ടുണ്ട്. ഇത് ഈസ്ട്രജൻ മെറ്റബോളിസം വർധിപ്പിക്കുകയും സ്തനാർബുദത്തിന്റെ കോശങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. കൂടാതെ ഹോർമോണുകളിൽ അടിസ്ഥാനമായി ഉണ്ടാകുന്ന സെർവിക്സ്, പ്രോസ്റ്റേറ്റ് ക്യാന്സറുകളും ഇവ പ്രതിരോധിക്കും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.  ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.