കാലാവസ്ഥ മാറുന്നതോടെ താരന്റെ പ്രശ്നങ്ങളും വർധിക്കും. യഥാർത്ഥത്തിൽ ഇത് ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. താരൻ മുടി കൊഴിച്ചിലിനും മുടി ദുർബലമാകുന്നതിനും കാരണമാകുന്നു. ഇത് മാത്രമല്ല താരൻ മൂലം തലയോട്ടിയിലെ ചൊറിച്ചിൽ പ്രശ്‌നവും ഉണ്ടാകും. നിങ്ങളും സമാനമായ പ്രശ്നം നേരിടുന്നവരാണെങ്കിൽ, ഷാംപൂവിനൊപ്പം ചില വീട്ടുവൈദ്യങ്ങളും ചെയ്യാവുന്നതാണ്. വീട്ടിൽ തന്നെ ലഭ്യമാകുന്ന ഇക്കാര്യങ്ങൾ ഉപയോ​ഗിക്കുന്നത് താരൻ മൂലമുള്ള പ്രശ്നത്തിൽ നിന്ന് ഒരുപരിധിവരെ മോചനം നൽകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

1. നാരങ്ങ നീര്


താരൻ അകറ്റാൻ നാരങ്ങ വളരെ നല്ലതാണ്. താരൻ നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെങ്കിൽ നാരങ്ങ നീര് മുടിയുടെ വേരുകളിൽ പുരട്ടാം. താരൻ അകറ്റുന്നതിന് പുറമെ മുടിക്ക് തിളക്കം നൽകാനും നാരങ്ങ നീര് മികച്ചതാണ്.


2. തേൻ


ഷാംപൂവിൽ തേൻ ചേർക്കുന്നത് വിചിത്രമായി തോന്നുമെങ്കിലും ഷാംപൂവിൽ തേൻ കലർത്തി പുരട്ടുന്നത് തലയോട്ടിയിലെ ചൊറിച്ചിൽ, താരൻ എന്നിവ അകറ്റും. കാരണം തേനിന് ആന്റി ഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട്.


3. കറ്റാർ വാഴ ജെൽ


കറ്റാർ വാഴ മുടിയുടെ ആരോ​ഗ്യത്തിന് മികച്ച ഒരുത്പന്നമാണ്. താരൻ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, ഷാംപൂവും കറ്റാർ വാഴ ജെല്ലും മിക്‌സ് ചെയ്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം കുറച്ച് നേരം മസാജ് ചെയ്യുന്നത് താരൻ അകറ്റാൻ സഹായിക്കും.


4. നെല്ലിക്ക


മുടിയുടെ ആരോ​ഗ്യത്തിന് നൂറ്റാണ്ടുകളായി ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ഇത് താരനെ ഇല്ലാതാക്കാൻ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.