പലർക്കും ഇടയ്ക്കിടെ ജലദോഷവും ചുമയും ഉണ്ടാകാറുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും ജലദോഷത്തിന് കാരണമാകാറുണ്ട്. അതുപോലെ തന്നെ മഴ നനഞ്ഞാലോ വിയർപ്പ് ഇറങ്ങിയാലോ എല്ലാം ജലദോഷത്തിന് സാധ്യതയുണ്ട്. കുട്ടികൾക്ക് ജല​ദോഷമോ ചുമയോ ഉണ്ടായാൽ ഉടൻ തന്നെ മാതാപിതാക്കൾ അവർക്ക് മരുന്നുകൾ നൽകുകയോ ഡോക്ടറെ സമീപിക്കുകയോ ചെയ്യാറുണ്ട്. മുതിർന്നവരാണെങ്കിൽ മെഡിക്കൽ സ്റ്റോറിലോ മറ്റോ പോയി മരുന്നുകൾ വാങ്ങി കഴിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജല​ദോഷമോ ചുമയോ ഉണ്ടായാൽ ഉടൻ തന്നെ മരുന്നുകൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ജലദോഷവും ചുമയും അടിക്കടി വന്നാൽ ഉടനടി മരുന്നുകൾ കഴിക്കുന്നതിന് പകരം വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കണം. അത്തരത്തിലുള്ള ചില പ്രതിവിധികൾ ഉപയോഗിച്ച് ജലദോഷവും ചുമയുമെല്ലാം സുഖപ്പെടുത്താം.


ALSO READ: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കും ഈ ധാന്യങ്ങൾ


തേനും ചൂടുവെള്ളവും


ചൂടുവെള്ളത്തിൽ തേൻ കലർത്തി കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. അതിനായി ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ തേൻ കലർത്തി കുടിക്കുക. തൊണ്ടവേദന, ചുമ എന്നിവയിൽ നിന്ന് ഇത് ആശ്വാസം നൽകുന്നു.


സ്റ്റീം തെറാപ്പി


തുമ്മൽ, ജലദോഷം, തൊണ്ടവേദന എന്നിവയിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്ന ഒരു അപൂർവ പ്രതിവിധിയാണ് സ്റ്റീം തെറാപ്പി. അതിനായി, ഒരു പാത്രത്തിൽ ചെറുചൂടുള്ള വെള്ളം എടുക്കുക. ശേഷം നിങ്ങളുടെ തല ഒരു ടവൽ കൊണ്ട് മൂടുക. ഈ ചെറുചൂടുള്ള വെള്ളം  ശ്വസിക്കുന്നത് ആശ്വാസം നൽകും. 


ഉപ്പുവെള്ളം കവിൾകൊള്ളുക 


ഉപ്പുവെള്ളം കവിൾകൊള്ളുന്നത് തൊണ്ടവേദനയ്ക്ക് ശമനം നൽകുന്നു. ഇതിനായി അര ടീസ്പൂൺ ഉപ്പ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കവിൾകൊള്ളുക.


ചൂടുള്ള പാനീയങ്ങൾ കുടിക്കുക


ജലദോഷവും ചുമയും അകറ്റാൻ ചൂടുള്ള സൂപ്പ് കുടിക്കുന്നത് നല്ലതാണ്. ചൂടുള്ള സൂപ്പ്, ഹെർബൽ ടീ അല്ലെങ്കിൽ നാരങ്ങാനീര് പിഴിഞ്ഞ ചൂടുവെള്ളം എന്നിവ കുടിക്കാം. ഇത് ചുമയും ജലദോഷവും സുഖപ്പെടുത്തുന്നു.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.