ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടികളും ആൺകുട്ടികളും കഷ്ടപ്പെടുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. ഇതിനായി അവർ വളരെ വിലകൂടിയ ക്രീമുകൾ ഉപയോഗിക്കാൻ പോലും മടിക്കാറില്ല. എന്നാൽ ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ചർമ്മത്തെ പരിപാലിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? വീട്ടിൽ പരീക്ഷിക്കാവുന്ന ചില പച്ചമരുന്നുകളെ കുറിച്ചുള്ള വിവരങ്ങളാണ് ചുവടെ നൽകുന്നത്. ഇവയുടെ ഉപയോഗം ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും മുഖത്തിന് വേഗത്തിലുള്ള തിളക്കം നൽകുകയും ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രകൃതിദത്തമായ ഔഷധസസ്യങ്ങൾ ആയുർവേദത്തിൽ വളരെക്കാലമായി ഉപയോഗിച്ചുവരുന്നുണ്ട്. ഔഷധ ഗുണങ്ങൾ നിറഞ്ഞ സസ്യങ്ങളിൽ ആന്റി-ഏജിംഗ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നതിന് സഹായിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇവ ഉപയോഗിക്കാവുന്നതാണ്.


ALSO READ: വിറ്റമിൻ D മുതൽ മാമോഗ്രാം വരെ, അമ്മമാർ നടത്തേണ്ട 6 ടെസ്റ്റുകൾ ഇവയാണ്


കറ്റാർ വാഴ മുഖത്തിന് തിളക്കം നൽകും


കറ്റാർ വാഴ ഉപയോഗിച്ച് ചർമ്മത്തിന് പ്രത്യേക ശ്രദ്ധ നൽകാം. കറ്റാർ വാഴ ആയുർവേദത്തിൽ വളരെക്കാലം ഔഷധമായി ഉപയോഗിച്ചിരുന്നു. കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങൾ ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കുകയും വരൾച്ച നീക്കി ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. ഇത് ഉപയോഗിക്കുന്നത് ചർമ്മത്തിലെ ചുണങ്ങ്, ചൊറിച്ചിൽ, ചുവപ്പ് എന്നിവ നീക്കം ചെയ്യുകയും മുഖത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.


മുഖത്തിന്റെ സൗന്ദര്യ സംരക്ഷണത്തിന് വേപ്പ്


വേപ്പിലയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഗുണങ്ങൾ പല പ്രധാന ചർമ്മ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ സഹായിക്കുന്നു. ഇതിനായി വേപ്പ് കൊണ്ടുള്ള ഫേസ് പാക്ക് പുരട്ടണം. വേപ്പില ചതച്ച് പുരട്ടുന്നത് മുഖക്കുരു മാറുകയും ചർമ്മത്തെ കുറ്റമറ്റതും മനോഹരവുമാക്കുകയും ചെയ്യുന്നു.


മഞ്ഞൾ ഉപയോ​ഗിച്ച് മുഖം ഭംഗിയായി സൂക്ഷിക്കാം


മുഖക്കുരു, ചർമ്മത്തിലെ പാടുകൾ എന്നിവ ഇല്ലാതാക്കാൻ മഞ്ഞൾ ഫലപ്രദമാണ്. ഇത് ചർമ്മത്തെ മൃദുവും മനോഹരവുമാക്കാൻ സഹായിക്കുന്നു. വിവാഹസമയത്ത് എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മഞ്ഞൾ പുരട്ടുന്ന പതിവ് കണ്ടുവരാറുള്ളതിന് കാരണം ഇതാണ്. മഞ്ഞളിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ബാഹ്യ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം ചർമ്മത്തിന് തിളക്കമേകാനും സഹായിക്കുന്നു. മഞ്ഞൾ പേസ്റ്റ് മുഖത്ത് പുരട്ടി മണിക്കൂറുകൾക്ക് ശേഷം മുഖം കഴുകുകയാണ് ചെയ്യേണ്ടത്.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം തേടുന്നത് ഉറപ്പാക്കുക. Zee Media ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.