Pepper Benefits: കാൻസർ മുതൽ അമിതഭാരം വരെ..! കുരുമുളകിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ
Health Benefits of Pepper: . ഈ മസാലയിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ചില രാസ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
നമ്മുടെ അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന പല സാധനങ്ങൾക്കും നിരവധി ആരോഗ്യഗുണങ്ങൾ ആണുള്ളത്. അത്തരത്തിൽ ഒന്നാണ് കുരുമുളക്. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന കുരുമുളക് എല്ലാവരുടെയും അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു സുഗന്ധവ്യഞ്ജനമാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതിനു പുറമെ ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട് ഇതിന്. ഇത് ഔഷധമായും ഉപയോഗിക്കുന്നു. ഈ മസാലയിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ചില രാസ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കുരുമുളകിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ നൽകിയിരിക്കുന്നത്.
1. കുരുമുളക് ക്യാൻസറിനെ തടയുന്നു
കുരുമുളകിൽ വിറ്റാമിൻ സി, എ, കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതുമൂലം ദോഷകരമായ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുന്നു. ക്യാൻസറിൽ നിന്നും (കാൻസർ പ്രതിരോധം) മറ്റ് പല രോഗങ്ങളിൽ നിന്നും കുരുമുളക് നമ്മെ സംരക്ഷിക്കുന്നു.
2. ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നു
ദഹനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ കുരുമുളക് കഴിക്കാം. കുരുമുളകിൽ അടങ്ങിയിരിക്കുന്ന പൈപ്പറിൻ ദഹനപ്രക്രിയയെ വേഗത്തിലാക്കുന്നു. ഇത് ആമാശയത്തെ ഉത്തേജിപ്പിക്കുന്നു. അതിനാൽ ഹൈഡ്രോക്ലോറിക് ആസിഡ് വലിയ അളവിൽ സ്രവിക്കുന്നു. ഭക്ഷണം ദഹിപ്പിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ALSO READ: യുവാക്കളിലെ ഹാർട്ട് അറ്റാക്ക്..! ഈ മുൻകരുതലുകൾ സ്വീകരിക്കൂ
3. ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം നൽകുന്നു:
ചുമയും ജലദോഷവും ഉള്ളവർ കുരുമുളക് കഴിച്ചാൽ ചുമയ്ക്കും ജലദോഷത്തിനും ആശ്വാസം ലഭിക്കും. കുരുമുളകിൽ സ്വാഭാവികമായും ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്, ഇത് ചുമയും ജലദോഷവും സുഖപ്പെടുത്താൻ സഹായിക്കുന്നു.
4. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
കുരുമുളകിന്റെ പുറം പാളിയിലാണ് ഫൈറ്റോ ന്യൂട്രിയന്റുകൾ കാണപ്പെടുന്നത്. ഈ ഫൈറ്റോ ന്യൂട്രിയന്റുകൾ കൊഴുപ്പ് കുറയ്ക്കാനായി സഹായിക്കുന്നു. ഇതുകൂടാതെ, കുരുമുളക് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പല ഭക്ഷണങ്ങളിലും ഇത് ചേർക്കുമ്പോൾ നമുക്ക് അതിന്റെ ഗുണം ലഭിക്കും.
5. സമ്മർദ്ദം കുറയ്ക്കുന്നു
കുരുമുളകിൽ കാണപ്പെടുന്ന പൈപ്പർ ഉത്കണ്ഠയും സമ്മർദ്ദവും ഒഴിവാക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ, ഇത് തലച്ചോറിനെ സജീവമാക്കുകയും ശരിയായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy