ചായയും കാപ്പിയും കുടിക്കാത്തവരായി അപൂർവം ചിലയാളുകൾ മാത്രമേ നമുക്ക് ചുറ്റും ഉണ്ടാകുകയുള്ളൂ. ക്ഷീണം അകറ്റാനും ഊർജസ്വലത തിരിച്ചു കിട്ടാനുമെല്ലാം നിരന്തരമായി ചായയും കാപ്പിയും കുടിക്കുന്നവരുണ്ട്. എന്നാൽ ഇത് ആരോ​ഗ്യത്തിന് അത്ര ​ഗുണകരമല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. എന്നാൽ, കട്ടൻ കാപ്പി കുടിക്കുന്നത് കൊണ്ട് ശരീരത്തിന് നിരവധി ​ഗുണങ്ങൾ ലഭിക്കുമെന്ന് അധികമാർക്കും അറിയില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

കട്ടൻ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ശരീരത്തിന് ചില ഗുണങ്ങൾ നൽകുന്നുണ്ട്. കട്ടൻ കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യതയിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹത്തെ തടയുക മാത്രമല്ല, ഇതിനകം തന്നെ പ്രമേഹ സങ്കീർണതകളാൽ ബുദ്ധിമുട്ടുന്നവരിൽ പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 


ALSO READ: മുട്ട പ്രേമികളുടെ ശ്രദ്ധയ്ക്ക്..! നിങ്ങൾ ഒരു ദിവസം എത്ര മുട്ട കഴിക്കുന്നുണ്ട്?


ഇന്ന് ലോകത്തെ മിക്കവരെയും ബാധിക്കുന്ന പ്രശ്നം അമിതഭാരമാണ്. അമിതഭാരം അകറ്റാൻ എത്ര ഡയറ്റുകൾ പിന്തുടർന്നാലും വ്യായാമം ചെയ്താലും ഫലം ലഭിക്കാതെ കഷ്ടപ്പെടുന്നവർ നിരവധിയാണ്. ഇത്തരം ആളുകൾ കട്ടൻ കാപ്പി കുടിക്കുന്നതിലൂടെ അവരുടെ മെറ്റബോളിസം മെച്ചപ്പെടുമെന്ന് മാത്രമല്ല ആമാശയത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും അമിത ഭാരം കുറയ്ക്കുകയും ചെയ്യുന്നു. 


കട്ടൻ കാപ്പി കുടിക്കുന്നത് കരൾ തകരാറിനെ തടയുന്നു. ഇന്നത്തെ ജീവിതശൈലിയിൽ നാം കഴിക്കുന്ന പലതരം ജങ്ക് ഫുഡുകളും പാനീയങ്ങളും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. സമീപകാലത്തായി കരൾ തകരാറിലായ കേസുകളിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്. കട്ടൻ കാപ്പി കുടിക്കുന്നത് കരളിന്റെ കേടുപാടുകൾ തടയുകയും കരളിനെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഗ്രീൻ ടീ പോലും കൂടിയ അളവിൽ കഴിച്ചാല് കരളിനെ തകരാറിലാക്കുമെന്ന് പറപ്പെടുന്ന സാഹചര്യത്തിലാണ് കട്ടൻ കാപ്പി കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നത്. 


കട്ടൻ കാപ്പി കുടിക്കുന്നത് തലച്ചോറിനും ചില ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ഓർമ്മ ശക്തി, ഏകാഗ്രത, പ്രതികരണ വേഗത തുടങ്ങിയ വർധിപ്പിക്കുമെന്ന പ്ലസ് പോയിന്റുകൾ ഇതിന് ഉണ്ട്. ഗവേഷകരെ അവരുടെ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കട്ടൻ കാപ്പി സഹായിക്കുമെന്ന് പറയപ്പെടുന്നു. കഫീൻ അടങ്ങിയതാണ് ഇതിന് പ്രധാന കാരണം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.