പകർച്ച വ്യാധികൾ നമുക്ക് ഇന്ന് വലിയ പേടി സ്വപ്നമായി മാറുകയാണ്. ഇപ്പോഴിതാ പകർച്ച വ്യാധികളെ സംബന്ധിച്ച ഒരു പുതിയ പഠനമാണ് ശ്രദ്ധ നേടുന്നത്. ഇനി ലോകത്തെ വലയ്ക്കുന്ന അടുത്ത പകര്‍ച്ച വ്യാധി വരിക ഉരുകുന്ന മഞ്ഞില്‍ നിന്നായിരിക്കുമെന്നാണ് പുതിയ  പഠനം സൂചിപ്പിക്കുന്നത്. ആർട്ടിക്കിലെ ശുദ്ധജല തടാകമായ ഹേസനില്‍ നിന്നുള്ള മണ്ണിന്റെയും എക്കലിന്‍റേയും ജനിതക വിശകലനത്തിന്‍റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ഹിമാനികള്‍ ഉരുകുന്നതിന് അടുത്തായിരിക്കാം അടുത്ത പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടുകയെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ഈ മേഖലകളില്‍ വലിയ രീതിയിൽ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗോള താപനം മൂലം കാലവസ്ഥയിലുണ്ടാകുന്ന മാറ്റം ഹിമാനികളില്‍ കുടുങ്ങിയിട്ടുള്ള വൈറസുകളെ സ്വതന്ത്രമാക്കും. ഇത് വന്യജീവികളിലേക്കും  പിന്നീട് മനുഷ്യരേയും സാരമായി ബാധിക്കുമെന്ന് പഠനം പറയുന്നു. വടക്കന്‍ സൈബീരിയയില്‍ 2016ല്‍ ആന്ത്രാക്സ് പൊട്ടിപ്പുറപ്പെട്ടതിന് സമാനമായിരിക്കും ഇതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. നിലവില്‍ ശീതീകരിച്ച നിലയിലുള്ള വൈറസുകള്‍ ഉണ്ടാക്കുന്ന അപകട സാധ്യത മനസിലാക്കാന്‍ ഒട്ടാവ സര്‍വകലാശാലയിലെ ഡോ സ്റ്റെഫാനി ആരിസ് ബ്രോസോയാണ് പഠനത്തിന് ആവശ്യമായ സാംപിളുകള്‍ ഹിമാനികളില്‍ നിന്ന് ശേഖരിച്ചത്. ഈ സാമ്പിളുകളിൽ ആർഎൻഎയും ഡിഎൻഎയും ക്രമീകരിച്ച് നടന്ന പരിശോധനയില്‍ വ്യാപകമായി അറിയപ്പെടുന്ന പല വൈറസുകളുമായി സാമ്യം കണ്ടെത്തിയിരുന്നു. കണ്ടെത്തിയ വൈറസുകളില്‍ വലിയൊരു പങ്കും അജ്ഞാതമായവ ആണെന്നും പഠനം വിശദമാക്കുന്നു. ഈ വൈറസുകള്‍ക്ക് സൃഷ്ടിക്കാന്‍ സാധിക്കുന്ന അണുബാധകളേക്കുറിച്ചും പഠനം പുരോഗമിക്കുന്നുണ്ട്. 


നേരത്തെ ഉഷ്ണ തരംഗത്തില്‍ മഞ്ഞ് ഒരുകുകയും. മഞ്ഞിനടിയിലെ എക്കലില്‍ റെയിന്‍ ഡിയറിന്‍റെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതില്‍ നിന്നും പുറത്ത് വന്ന വൈറസ് ഒരു കുഞ്ഞിന്‍റെ ജീവനെടുക്കുകയും ഏഴുപേരെ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തിരുന്നു. ഇതിന് മുന്‍പ് 1941ലും സമാനമായ സംഭവം ഈ മേഖലയിലുണ്ടായിട്ടുണ്ട്. റോയല്‍ സൊസൈറ്റി ബിയിലാണ് ഇത് സംബന്ധിയായ പഠനം .


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.