Fruits for diabetic person: പ്രമേഹം  എന്നത് ഒരു ജീവിതശൈലി രോഗമാണ്. അതായത് നമ്മുടെ ദിനചര്യയില്‍ കാലക്രമേണ വന്ന മാറ്റങ്ങള്‍ നമുക്ക്  സമ്മാനിക്കുന രോഗം.  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമേഹം എന്നാല്‍ എന്താണ്? 
രക്തത്തില്‍ 'ഗ്ലൂക്കോസിന്‍റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്ന് പറയുന്നത്.  അമിതമായ ദാഹം, വിശപ്പ്, ക്ഷീണം, ശരീരഭാരം കുറയല്‍ എന്നിവയാണ് പ്രമേഹത്തിന്‍റെ പ്രധാന ലക്ഷണങ്ങളായി പറയപ്പെടുന്നത്.


Also Read:  Salt Side Effects: ഉപ്പ് അധികം കഴിയ്ക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം


ഇന്ന് പ്രമേഹരോഗികളുടെ എണ്ണം  ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഒരിയ്ക്കല്‍ ഈ രോഗം അല്ലെങ്കില്‍ അവസ്ഥ പിടിപെട്ടാല്‍  സമയത്ത് ചികിത്സിച്ച്‌ രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിച്ച് ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നമുക്ക് നിയന്ത്രിക്കാനാവും. 


 ഭക്ഷണരീതിയില്‍ ശരിയായ  മാറ്റംവരുത്തുക എന്നതാണ് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. അതേസമയം, പ്രമേഹം പിടിപെട്ടാല്‍  പഴവര്‍ഗ്ഗങ്ങള്‍ കഴിയ്ക്കാന്‍ പറ്റുമോ എന്നത് പലരുടെയും സംശയമാണ്.  പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ചില പഴവര്‍ഗങ്ങള്‍ ഇവയാണ്...  


Strawberry, Blueberry, Blackberry: സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. ഇവയുടെ ഗ്ലൈസെമിക് സൂചിക (Glycemic Index) വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.


Apple: ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ  സന്ദര്‍ശിക്കേണ്ടി വരില്ല  എന്ന ചൊല്ല് വെറുതെയല്ല. മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്കും ആപ്പിള്‍ ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആപ്പിള്‍ സഹായകമാണ്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ ഒരു  പരിഹാരമാണ്.


Orange: ഓറഞ്ചും പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാന്‍ സാധിക്കുന്ന പഴമാണ്. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ സാധിക്കും.  ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇവ ആരോഗ്യത്തിനും ഉത്തമമാണ്. പ്രത്യേകിച്ച്‌ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഓറഞ്ച് സഹായിക്കും.


Indian Pear: നാരുകള്‍, വിറ്റാമിന്‍ കെ, ആന്റിഓക്‌സിഡന്റുകള്‍ ഇവ സബര്‍ജില്ലിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയിലെ പോഷകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. മാത്രമല്ല, ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴമാണ് സബര്‍ജില്‍.


Kiwi: ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന പഴമാണ്  കിവി.  വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ ഇവയടങ്ങിയ കിവി, പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കിവിക്ക് കഴിയുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്.


Avocado: അവക്കാഡോ പഴം കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇവയ്ക്ക് കഴിയും. 


Gauwa: പേരയ്ക്കയാണ് അടുത്തത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവ് പേരയ്ക്കക്കുണ്ട്. അതുകൊണ്ട് പ്രമേഹ രോഗികള്‍ക്ക് ദിവസവും പേരയ്ക്ക കഴിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.