Salt Side Effects: ഉപ്പ് അധികം കഴിയ്ക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

 Salt Side Effects: പ്രായപൂർത്തിയായ ഒരു മനുഷ്യശരീരത്തിൽ ഒരു ദിവസം കഴിക്കാൻ ശുപാർശ ചെയ്യുന്ന ഉപ്പിന്‍റെ ശരിയായ അളവ് നിങ്ങൾക്കറിയാമോ? അമിതമായി ഉപ്പ് കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?  

Written by - Zee Malayalam News Desk | Last Updated : Dec 23, 2022, 07:08 PM IST
  • ചിലര്‍ക്ക് അമിതമായി ഉപ്പ് കഴിയ്ക്കുന്ന ശീലമുണ്ട്. ദിവസവും 15 മുതൽ 20 ഗ്രാം ഉപ്പാണ് നമ്മില്‍ പലരുടെയും ശരീരത്തിലെത്തുന്നത്.
Salt Side Effects: ഉപ്പ് അധികം കഴിയ്ക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

Salt Side Effects: കറികള്‍ എത്ര നന്നായി പാകം ചെയ്താലും അതില്‍ ഉപ്പ് ചേര്‍ത്തില്ല എങ്കില്‍ കറിയ്ക്ക് രുചി ലഭിക്കില്ല. ചേര്‍ക്കേണ്ടത് അല്പമെങ്കിലും കറികളുടെ അഭിഭാജ്യ ഘടകമാണ്  ഉപ്പ്.

ചിലര്‍ക്ക് അമിതമായി ഉപ്പ് കഴിയ്ക്കുന്ന ശീലമുണ്ട്.  ദിവസവും 15 മുതൽ 20 ഗ്രാം ഉപ്പാണ് നമ്മില്‍  പലരുടെയും ശരീരത്തിലെത്തുന്നത്.  പലഹാരങ്ങൾ, പച്ചക്കറികൾ, അച്ചാറുകൾ, എണ്ണ പലഹാരങ്ങൾ എന്നിവ പതിവായി കഴിക്കുമ്പോൾ ഉയർന്ന അളവിലാണ് ഉപ്പ് നമ്മുടെ ശരീരത്തിലെത്തുന്നത്. കൂടാതെ, പ്രോസസ് ഫുഡിൽ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

Also Read:  Army Truck Accident: സിക്കിമില്‍ വാഹനാപകടത്തില്‍,  16 സൈനികര്‍ കൊല്ലപ്പെട്ടു, അഗാധ ദുഃഖം രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു ധാതുവാണ് സോഡിയം. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്.  പ്രോസസ് ഫുഡ്, പായ്ക്ക്ഡ് ഫുഡ്, കാന്‍ഡ്ഫുഡ്, എന്നിവയിലൊക്കെ സോഡിയം ധാരാളമുണ്ട്. ഇതിലൂടെയെല്ലാം ശരീരത്തില്‍ ധാരാളം സോഡിയം എത്തുന്നുണ്ട്.

Also Read:  Habits and Life: ഈ ശീലങ്ങള്‍ നിങ്ങളില്‍ ഉണ്ടോ? ജീവിതത്തില്‍ വിജയം ഉറപ്പ്...!!

എന്നാൽ ഉപ്പ് കഴിക്കുമ്പോൾ സ്വാഭാവികമായും സോഡിയമാണ് നമ്മുടെ ശരീരത്തിലേക്ക് കടക്കുന്നത്. ശരീരത്തിന് അതിന്‍റെ പ്രധാനപ്പെട്ട ശാരീരിക പ്രവർത്തനങ്ങൾ നിർവഹിക്കാൻ പ്രതിദിനം 500 മില്ലിഗ്രാം സോഡിയം ആവശ്യമാണ്. എന്നാല്‍,  ഉപ്പു കൂടുതല്‍ കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ കൂടുതല്‍ സോഡിയം എത്തും. സോഡിയത്തിന്‍റെ  അളവ് കൂടുന്നത് വിവിധ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതേപോലെതന്നെ സോഡിയത്തിന്‍റെ അളവ് കുറയുന്നതും പ്രശ്നമാണ്. 

Also Read:  Weight Loss At 40: നാല്‍പതുകളിലും പൊണ്ണത്തടി കുറയ്ക്കാം

എന്നാല്‍, പ്രായപൂർത്തിയായ ഒരു മനുഷ്യശരീരത്തിൽ ഒരു ദിവസം കഴിക്കാൻ ശുപാർശ ചെയ്യുന്ന ഉപ്പിന്‍റെ ശരിയായ അളവ് നിങ്ങൾക്കറിയാമോ? അമിതമായി ഉപ്പ് കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?  

ഒരു മുതിര്‍ന്ന വ്യക്തിക്ക് ഒരു ദിവസം ശരാശരി  2400 മില്ലിഗ്രാം  ഉപ്പ് ആണ് ആവശ്യമായുള്ളത്. അതായത്, വെറും ഒരു ടേബിൾസ്പൂൺ  ഉപ്പ്..!!  എന്നാല്‍,  കുട്ടികൾ മുതിർന്നവർക്ക് കണക്കാക്കിയ അളവിൽ വളരെ കുറച്ച് മാത്രമേ ഉപ്പ് മാത്രമേ കഴിക്കാൻ പാടുള്ളൂ. .ഈ അളവില്‍ കൂടുതല്‍ ഉപ്പ്‌ കഴിച്ചാല്‍ നമ്മുടെ ശരീരം പ്രതികരിച്ചു തുടങ്ങും. 

അതായത് അമിതമായി ഉപ്പു കഴിയ്ക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും.  

രക്തസമ്മർദ്ദം വർദ്ധിപ്പിക്കും: ഉപ്പ് അധികം കഴിക്കുന്നത് രക്തസമ്മര്‍ദം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഉപ്പ് അമിതമായി കഴിക്കുന്നത് നിങ്ങളുടെ രക്തക്കുഴലുകളെ സമ്മർദ്ദത്തിലാക്കും, ഇത് നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. ഉയർന്ന രക്തസമ്മർദ്ദം പിന്നീട് ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും ഇടയാക്കും. 

വൃക്കരോഗം : നിങ്ങൾ വളരെക്കാലം ഉപ്പ് കൂടുതൽ കഴിച്ചാൽ, നിങ്ങളുടെ ശരീരത്തിൽ നിന്ന് വെള്ളം ഫിൽട്ടർ ചെയ്യാനുള്ള വൃക്കയുടെ കഴിവിനെ ബാധിക്കും. നിങ്ങളുടെ വൃക്കകൾ അമിതമായ ഉപ്പ് പുറന്തള്ളാൻ നിരന്തരം ശ്രമിക്കുന്നതിനാൽ, അവയിൽ അധിക സമ്മർദ്ദമുണ്ടാകും. ഇത് വൃക്കരോഗങ്ങളിലേക്ക് നയിച്ചേക്കാം.

ഓസ്റ്റിയോപൊറോസിസ് : ഭക്ഷണത്തിലെ ഉയർന്ന അളവിൽ സോഡിയം എല്ലുകളിലെ കാൽസ്യം നഷ്ടപ്പെടാൻ ഇടയാക്കും. നിങ്ങൾ ധാരാളം ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങളുടെ ശരീരം ചെറിയ അളവിൽ കാൽസ്യം പുറന്തള്ളുന്നു, ഇത് ഒടുവിൽ അസ്ഥികളുടെ ശോഷണവും ഓസ്റ്റിയോപൊറോസിസ് എന്ന അവസ്ഥയ്ക്കും വഴിതെളിക്കും. 

 ശരീരത്തില്‍ വീക്കം:  ഇത് സംഭവിക്കുന്നത് ഉപ്പ് അധികമായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ വെള്ളം നിലനിർത്തുന്നതിന് കാരണമാകുകയും ഉപ്പ് അധികമായ ഭക്ഷണം കഴിച്ചതിന് ശേഷം  നിങ്ങൾക്ക് അമിതമായി ദാഹം അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ്.  ശരീരത്തില്‍ ഉണ്ടാകുന്ന വീക്കം ഉപ്പിന്‍റെ അമിതമായ ഉപയോഗം കുറയ്ക്കുന്നത് വഴി ഭേദപ്പെടുത്താനും സാധിക്കും.  

ഇന്ത്യൻ ഭക്ഷണങ്ങൾ ഉപ്പ് കൊണ്ട് സമ്പന്നമാണ്. സാധാരണ സ്നാക്സിലും ചായയിലും പോലും ഉപ്പ് ചേർക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. മുകളിൽ പറഞ്ഞ പ്രശ്‌നങ്ങളൊന്നും നിങ്ങൾക്ക് അനുഭവപ്പെട്ടേക്കില്ലെങ്കിലും, ബോധവാന്മാരായിരിയ്ക്കുന്നതും ജാഗ്രത പുലർത്തുന്നതും എല്ലായ്പ്പോഴും പ്രധാനമാണ്. ആരോഗ്യവാനായിരിക്കു!

നിരാകരണം:  നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ദയവായി നിങ്ങളുടെ ഡോക്ടറെയോ പോഷകാഹാര വിദഗ്ധനെയോ സമീപിക്കുക. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News