covid19: കോവിഡ് മുക്തരാവുന്നവരിൽ ഫംഗസ് അണുബാധ,ഇതുവരെ മരിച്ചത് എട്ട് പേർ
റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് 200 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്
അഹമ്മദാബാദ് : അതിരൂക്ഷമായ കോവിഡ് (Covid19) ബാധക്ക് പിന്നാലെ കോവിഡ് മുക്തരാവുന്നവരിലും വലിയ അസുഖങ്ങൾ. അപൂര്‍വ ഫംഗസ് അണുബാധയായ മ്യൂക്കോര്‍മൈക്കോസിസാണ് കോവിഡിന് ശേഷം ആളുകളിൽ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. മഹാരാഷ്ട്രയില്‍ മാത്രം മ്യൂക്കോര്‍മൈക്കോസിസ് ബാധിച്ച് എട്ടുപേരാണ് ഇത് വരെ മരിച്ചത്
റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് 200 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. ഗുജറാത്തിലും (Gujarath) ഡല്‍ഹിയിലും ഈ ഫംഗസ് ബാധ അതിവേഗത്തിൽ പടരുന്നുണ്ട്. കോവിഡിൻറെ രണ്ടാം തരംഗം മുതലാണ് ആളുകളിൽ ഇത്തവണ മ്യൂക്കോര്‍മൈക്കോസിസ് കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ALSO READ: Immunity booster: പ്രഭാത ചായയിൽ ഈ രണ്ടു സാധനങ്ങൾ ചേർക്കൂ.. പ്രതിരോധശേഷി വർധിക്കും, സംശയമില്ല!
കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുകൂട്ടും. ചില മരുന്നുകള്‍ പ്രതിരോധശേഷിയെ കാര്യമായി തന്നെ ബാധിക്കും. ഇത് മൂലമാണ് കോവിഡ് ഭേദമായവരെ ഈ ഫംഗസ് വേഗം ബാധിക്കാന്‍ കാരണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറേറ്റ് മേധാവി ഡോ. താത്യറാവ് ലഹാനെ പറഞ്ഞു.
ALSO READ: Clove Benefits: പുരുഷന്മാർ ദിനവും 3 ഗ്രാമ്പൂ കഴിക്കുന്നത് വളരെയധികം ഫലപ്രദം
പ്രമേഹരോഗികളെ ഫംഗസ് വളരെ പെട്ടെന്ന് ബാധിക്കും. തലവേദന, പനി, കണ്ണിനുതാഴെയുള്ള വേദന, മൂക്കൊലിപ്പ്, സൈനസ് എന്നിവയാണ് ഇതിന്റെ പ്രധാന രോഗലക്ഷണങ്ങള്‍. അതേസമയം രോഗം പടരുന്നത് തടയാനുള്ള നടപടികളാണ് ചെയ്ത് വരുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ വിഭാഗവും പ്രശ്നം കാര്യമായി തന്നെയാണ് കാണുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...