ന്യൂഡല്‍ഹി:രാജ്യത്ത് കൊറോണ വൈറസ് ആശങ്കയേറുന്ന സാഹചര്യമാണ്,രോഗ ബാധിതരുടെ എണ്ണം കൂടുകയാണ്,
മരണ സംഖ്യയും ഉയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 126 മരണം കൂടി ഉണ്ടായി.
ആകെ കൊറോണ ബാധിതരുടെ എണ്ണം 49,391 ആണ്,മരിച്ചവര്‍ 1694 ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 2958 പേര്‍ക്കാണ്.
അതേസമയം 14,183 പേര്‍ ഇതിനോടകം രോഗ മുക്തരാവുകയും ചെയ്തിട്ടുണ്ട്.രോഗമുക്തി നേടുന്നവരുടെ നിരക്ക്
28.71 ശതമാനമാണ്.
കൊറോണ വൈറസ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്,അവിടെ രോഗികളുടെ എണ്ണം
15,525 ആണ്.ഇവിടെ ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച് മരണസംഖ്യ 617 ആണ്.
തൊട്ട് പിന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയുടെ അയല്‍ സംസ്ഥാനം ആയ ഗുജറാത്തില്‍ 6245 പേരിലാണ്
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇവിടെ 368 പേരാണ് മരിച്ചത്.
മധ്യപ്രദേശില്‍ 3049 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇവിടെ 176 പേര്‍ മരിക്കുകയും ചെയ്തു.
Also Read:Lock down മെയ് 29 വരെ നീട്ടി തെലങ്കാന....!!
പശ്ചിമ ബംഗാളില്‍ 1344 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണസംഖ്യ 140 ആണ്.
തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 4058 ആണ്.ഇവിടെ 33 പേരാണ് മരിച്ചത്.
അതിനിടെ തെലങ്കാന ലോക്ക് ഡൌണ്‍ മെയ് 29 വരെ നീട്ടിയിട്ടുണ്ട്.ഇവിടെ 1085 കൊറോണ വൈറസ് ബാധയാണ്
ഇതുവരെ സ്ഥിരീകരിച്ചത്.29പേരാണ് മരിച്ചത്.