ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് ഉദാസീനമായ ജീവിതശൈലിയിലേക്ക് നയിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ അമിത വണ്ണമോ പൊണ്ണത്തടിയോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആരോ​ഗ്യകരമായ ജീവിതശൈലി നിലനിർത്താൻ ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള ബാലൻസ് നിലനിർത്തേണ്ടത് പ്രധാനമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിപ്സ്, വറുത്ത ഭക്ഷണങ്ങൾ, കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ, അമിത ഭക്ഷണം എന്നിവ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ ജീവിതശൈലിയിൽ വരുത്തുന്ന സാധാരാണ തെറ്റുകളാണ്. എന്നാൽ, ജോലി സ്ഥലത്ത് ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.


ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക: ശരീരഭാരം കുറയ്ക്കുന്നതിന് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ഓരോ മണിക്കൂറിലും അൽപം വീതം വെള്ളം കുടിക്കുക. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്ത് കുപ്പിയിൽ വെള്ളം സൂക്ഷിക്കുക. ഇത് ഓരോ മണിക്കൂറിലും കുറച്ച് വീതം കുടിക്കുക. ശരീരത്തിലെ വിഷാംശം നീക്കാനും മെറ്റബോളിസം മികച്ചതാക്കാനും ഇത് സഹായിക്കും.


ALSO READ: തൈരും യോ​ഗർട്ടും തമ്മിൽ എന്താണ് വ്യത്യാസം? തടി കുറയ്ക്കാൻ ഇതിൽ ഏതാണ് നല്ലത്?


ആരോ​ഗ്യകരമായ ലഘുഭക്ഷണങ്ങൾ: ജോലി സമയത്ത് ശരീരത്തിന് കൂടുതൽ ഊർജം ആവശ്യമാണ്. ഇത് ഇടയ്ക്കിടെ വിശക്കുന്നതിന് കാരണമാകും. എന്നാൽ, അനാരോ​ഗ്യകരമായ ഭക്ഷണങ്ങൾക്ക് പകരം ആരോ​ഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. കലോറി കുറഞ്ഞതും നാരുകൾ കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നട്സ്, പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കാം.


ഭക്ഷണനിയന്ത്രണം: ശരീരത്തിലെ പോഷകങ്ങളുടെയും കൊഴുപ്പിന്റെയും ബാലൻസ് ആരോ​ഗ്യകരമായി നിലനിർത്തുന്നതിന് ഭക്ഷണനിയന്ത്രണം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും 


വീട്ടിൽ പാകം ചെയ്ത ഭക്ഷണം: തിരക്കേറിയ ഷെഡ്യൂളിൽ കൂടുതൽ പേരും ആശ്രയിക്കുന്നത് ഹോട്ടൽ ഭക്ഷണങ്ങളെയാണ്. എന്നാൽ, വീട്ടിൽ പാകം ചെയ്ത് കഴിക്കാൻ പരമാവധി ശ്രമിക്കേണ്ടത് പ്രധാനമാണ്. ഇത് പോഷകസമൃദ്ധവും വൃത്തിയുള്ളതുമായ ഭക്ഷണമായിരിക്കും. അതിനാൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കൂടുതലായി കഴിക്കാൻ ശ്രമിക്കുക.


ALSO READ: വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാൻ വെള്ളരിക്ക മികച്ചത്; ​ഗുണങ്ങൾ അറിയൂ


കഫീൻ ഉപഭോ​ഗം കുറയ്ക്കുക: ഓഫീസിൽ ഇരിക്കുമ്പോൾ പലപ്പോഴും നിരവധി തവണ കോഫി കുടിക്കാൻ തോന്നും. ഇത് തൽക്ഷണം ഊർജ്ജം നൽകുന്നതിനാൽ പലപ്പോഴും കോഫി കഴിക്കാൻ തോന്നും. എന്നാൽ, കഫീൻ അമിതമായി കഴിക്കുന്നത് നിങ്ങളെ അസ്വസ്ഥരാക്കുകയും പിന്നീട് ക്ഷീണം ഉണ്ടാകാനും കാരണമാകും.


നടത്തം ശീലമാക്കുക: അധികനേരം കംപ്യൂട്ടറും ഫോണും ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് ദോഷകരമാണ്. ഒമ്പത് മണിക്കൂർ ഷിഫ്റ്റിൽ കുറച്ച് സമയം ശാരീരിക ചലനം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ദീർഘനേരം കംപ്യൂട്ടർ ഉപയോ​ഗിക്കുന്നത് പല രോ​ഗങ്ങളിലേക്കും നേത്ര സംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കും. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ശേഷം 10-15 മിനിറ്റ് നടക്കുന്നത് നല്ലതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.