വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. കാരണം, ഭക്ഷണക്രമീകരണം ആരോഗ്യത്തെ ബാധിക്കാതിരിക്കാനും നിർജ്ജലീകരണം ഉണ്ടാക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വേനൽക്കാലത്ത് അമിതമായ വിയർപ്പ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്.
ഭക്ഷണനിയന്ത്രണം ഉള്ളപ്പോൾ ശരീരത്തിന് ആവശ്യത്തിന് ജലം ലഭിച്ചില്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാകും. വേനൽക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച ഒന്നാണ് വെള്ളരിക്ക. ഇത് സാലഡ് ആയോ ജ്യൂസ് ആയോ കഴിക്കാവുന്നതാണ്. വെള്ളരിക്ക കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ALSO READ: ഒരു ദിവസം എത്ര മാമ്പഴം കഴിക്കാം? അമിതമായി മാമ്പഴം കഴിച്ചാൽ എന്താണ് പ്രശ്നം? ഇക്കാര്യങ്ങൾ അറിയാം
ഡിടോക്സ് പാനീയം: ശരീരഭാരം നിയന്ത്രിക്കുന്നതിന് വെള്ളരിക്ക മികച്ചതാണ്. ഇത് ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും മറ്റ് പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പച്ചക്കറിയാണ്. ഇതിൽ കലോറി കുറവാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
കുറഞ്ഞ കലോറി: വേനൽക്കാലത്ത് കഴിക്കാവുന്ന കലോറി കുറഞ്ഞ ഭക്ഷണമാണ് വെള്ളരിക്ക. നിങ്ങൾ കലോറി കുറയ്ക്കാൻ താൽപ്പര്യപ്പെടുന്നുവെങ്കിൽ വെള്ളരിക്ക ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് മികച്ചതാണ്.
ജലാംശം: വെള്ളരിക്കയിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ സഹായിക്കും. ഇത് മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു.
ALSO READ: അവോക്കാഡോ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? എന്തുകൊണ്ട് രാവിലെ കഴിക്കണം?
നാരുകൾ: വെള്ളരിക്കയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനം മികച്ചതാക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. കലോറി ഉപഭോഗം കുറയ്ക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ആന്റി ഓക്സിഡന്റുകൾ: വെള്ളരിക്ക ആന്റി ഓക്സിഡന്റ് സമ്പുഷ്ടമാണ്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഫ്രീ റാഡിക്കലുകൾ മൂലം കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനും സഹായിക്കുന്നു.
ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്ന സംയുക്തങ്ങളും വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന് ആവശ്യത്തിന് ജലാംശം നൽകാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.