Garlic Benefits: വെളുത്തുള്ളി കഴിക്കുന്നവർ ഇൗ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം.
ഉരുളക്കിഴങ്ങടക്കം കിഴങ്ങു വർഗങ്ങളെല്ലാം കഴിക്കുന്നത് തുടങ്ങി ഇൗ അസുഖങ്ങൾക്കെല്ലാം നാം തന്നെ ചില കാരണങ്ങൾ കണ്ടെത്തും. എന്നാൽ ഒന്നാലോചിച്ചാൽ ഇതിനൊക്കെ ഉത്തരം നമ്മുടെ ഉള്ളിൽ തന്നെയുണ്ടെന്നത് പലരും മറന്നു കാണും.
വയറു വേദന,ദഹനം. ഗ്യാസ് ട്രബിൾ (Gas Trouble) തുടങ്ങി നിത്യജീവിതത്തിൽ അലട്ടുന്ന നിരവധി പ്രശ്നങ്ങൾ എല്ലാവർക്കുമുണ്ടായിരിക്കും. മറ്റൊന്നും ഇല്ലെങ്കിൽ ഇൗയോരു ചെറിയ അസുഖം മതി നിങ്ങളുടെ ഒരു ദിവസം തന്നെ നശിപ്പിച്ച് കളയും. അമിതമായി ഭക്ഷണം കഴിക്കുന്നത്,സമയം തെറ്റിയുള്ള കഴിപ്പ്,അനാവശ്യമായി ജങ്ക് ഫുഡ് അധികം കഴിക്കുന്നത്. ഉരുളക്കിഴങ്ങടക്കം കിഴങ്ങു വർഗങ്ങളെല്ലാം കഴിക്കുന്നത് തുടങ്ങി ഇൗ അസുഖങ്ങൾക്കെല്ലാം നാം തന്നെ ചില കാരണങ്ങൾ കണ്ടെത്തും. എന്നാൽ ഒന്നാലോചിച്ചാൽ ഇതിനൊക്കെ ഉത്തരം നമ്മുടെ ഉള്ളിൽ തന്നെയുണ്ടെന്നത് പലരും മറന്നു കാണും.
അത്താഴം (Dinner) കഴിഞ്ഞാൽ അരക്കാതം നടക്കണമെന്ന് പറഞ്ഞ് പോയ പഴമക്കാരെ ഒാർമിക്കണം. ദഹനം അനിവാര്യമായ ഒന്നാണ്. ഭക്ഷണം കഴിച്ച ശേഷം ഒാടി പോയി കിടക്കാതെ അൽപ്പ നേരം ഉലാത്തിയ ശേഷം ഉറങ്ങിക്കോളു. ഇനിയാണ് കാര്യത്തിലേക്ക് വരുന്നത്. ഇതിനൊന്നും നമ്മുക്ക് പറ്റുന്നില്ല. ജോലിയും,സാഹചര്യങ്ങളും ബുദ്ധിമുട്ടുണ്ടാക്കുന്നു. അപ്പോൾ പിന്നെ ചില പൊടിക്കൈകളൊക്കെ അറിഞ്ഞിരിക്കണം. ഗ്യാസ്,ദഹനം എന്നിവയാണ് പ്രശ്നമെങ്കിൽ കഴിച്ച് തുടങ്ങാൻ ബെസ്റ്റ് വെളുത്തുള്ളിയാണ്. രക്ത സമ്മർദ്ദം മുതൽ അങ്ങോട്ട് എല്ലാ പ്രശ്നങ്ങൾക്കും ഒറ്റമൂലിയാണ് വെളുത്തുള്ളി എന്ന കാര്യം മറക്കേണ്ട.'
ALSO READ: viral video: കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ഡാൻസ് ചെയ്യുന്ന അമ്മ
വെളുത്തുള്ളിയുടെ ഗുണങ്ങൾ ഒറ്റനോട്ടത്തിൽ
രക്ത സമ്മർദ്ദം നിയന്ത്രിക്കും
കൊളസ്ട്രോൾ കുറക്കും
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ഏറ്റവും നല്ലത്
പനിയും ചുമയും ജലദോഷവുമടക്കമുള്ള ചെറിയ ചെറിയ അസുഖങ്ങൾക്കെല്ലം ബെസ്റ്റ്
കായികപരമായി നിങ്ങൾക്ക് ശക്തിയും ഉൗർജ്ജവും കിട്ടും
പേശികളെ (Bornes) ദൃഢമാക്കാൻ സഹായിക്കും
ബുദ്ധിശക്തി ഒാർമശക്തി എന്നിവ വർധിപ്പിക്കും
ചർമത്തിന് സംരക്ഷണവും നിറവും നൽകാൻ സഹായിക്കും.
ALSO READ: Children Health: കുട്ടികളിലെ അമിത വണ്ണം,അറിയേണ്ടതെല്ലാം,ആഹാരത്തിൽ എന്തെല്ലാം നിയന്ത്രണങ്ങൾ വേണം?
എങ്ങിനെ കഴിക്കണം വെളുത്തുള്ളി
വെറുതെ ഒന്ന് എടുത്ത് തൊലി കളഞ്ഞ് ചവച്ച് തിന്നാൽ തന്നെ ഏറ്റവും നല്ലതാണ്. ഇനി അതിൽ താത്പര്യമില്ലെങ്കിൽ ഇഞ്ചിക്കൊപ്പം (Ginger) കറികൾ,ഉപ്പേരികൾ തുടങ്ങി എല്ലാത്തിലും ചതച്ച് ചേർക്കുകയോ ആവാം. പയർ,പരിപ്പ്,ഉരുളക്കിഴങ്ങ് തുടങ്ങി കൂടുതൽ ഗ്യാസുണ്ടാക്കുമെന്ന് നിങ്ങൾ കരുതുന്ന എല്ലാ കറികളിലും വെളുത്തുള്ളി ഉപയോഗിക്കാം. വറുത്തിടുകയോ,നേരിട്ട് ഇടുകയോ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്ന നിലയിലോ ഉപയോഗിക്കാം. ദിവസവും ഒരു വെളുത്തുള്ളി കഴിച്ചാൽ തന്നെ ഏറ്റവും ഉത്തമമായ കാര്യമാണ്. വെളുത്തുള്ളി അച്ചാറും ഏറ്റവും മികച്ച സാധനം തന്നെയാണ്.
ALSO READ: Immunity Boosters: രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇവ മൂന്നും കഴിക്കൂ
ഒഴിവാക്കാം ചിലതൊക്കെ
എല്ലാ ഒഴിവാക്കാനായില്ലെങ്കിലും ജങ്ക് ഫുഡും,പുറത്ത് നിന്നുള്ള ഭക്ഷണവും ഒരു പരിധി വരെ ഒഴിവാക്കുന്നതാണ് നല്ലത്. നല്ല വ്യായാമവും കായിക അധ്വാനവുമെല്ലാം ആവശ്യമാണ്. നന്നായി എക്സസൈസ് ചെയ്ത് റെസ്റ്റ് എടുക്കൂ. നല്ല ആരോഗ്യത്തിൽ ജീവിക്കു. നന്നായി ജീവിക്കു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.